ചൈനീസ് അതിര്‍ത്തിയിലെ നിരീക്ഷണ സംവിധാനങ്ങള്‍ വര്‍ധിപ്പിക്കാനൊരുങ്ങി ഇന്ത്യ
ചൈനീസ് അതിര്‍ത്തിയിലെ നിരീക്ഷണ സംവിധാനങ്ങള്‍ വര്‍ധിപ്പിക്കാനൊരുങ്ങി ഇന്ത്യ. അതിര്‍ത്തിയിലെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിനായി ഇന്ത്യ 25 ദീര്‍ഘദൂര സൈനിക നിരീക്ഷണ ഉപകരണങ്ങള്‍ (ലോംഗ് റേഞ്ച് റെക്കനൈസന്‍സ് ആന്‍ഡ് ഒബ്സര്‍വേഷന്‍ സിസ്റ്റംസ് ലൊറോസ്) വാങ്ങുമെന്നാണു റിപ്പോര്‍ട്ട്.
ജമ്മു കാഷ്മീര്‍ മുതല്‍ അരുണാചല്‍ പ്രദേശ് വരെയുള്ള 3488 കിലോമീറ്റര്‍ ചൈനീസ് അതിര്‍ത്തിയില്‍ സുരക്ഷയൊരുക്കുന്ന ഇന്തോടിബറ്റന്‍ ബോര്‍ഡര്‍ പോലീസിന് ഈ നൂതന ഉപകരണങ്ങള്‍ കൈമാറും. അതിര്‍ത്തിയിലെ വിവിധ ഔട്ട്പോസ്റ്റുകളില്‍ ഇത് സ്ഥാപിക്കും. ഇതിലൂടെ അതിര്‍ത്തി മേഖലയിലെ തത്സമയ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ കഴിയുമെന്നാണ് ഇന്ത്യ കണക്കുകൂട്ടുന്നത്.
നിലവില്‍ ഇന്ത്യക്ക് രണ്ടു ലൊറോസ് സംവിധാനങ്ങളാണുള്ളത്. രണ്ടു കോടി രൂപയില്‍ അധികമാണ് ഒരു ലൊറോസ് സംവിധാനത്തിന്റെ വില. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിനു ദിവസങ്ങള്‍ മുന്‍പാണ് ഉപകരണങ്ങള്‍ വാങ്ങുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അതിര്‍ത്തിയില്‍ ചൈനീസ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ നിരീക്ഷണ സംവിധാനങ്ങള്‍ വാങ്ങാനൊരുങ്ങുന്നത്. അതിര്‍ത്തിയില്‍, പ്രത്യേകിച്ച് കിഴക്കന്‍ മേഖലയില്‍ ചൈനീസ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുന്നതായാണ് റിപ്പോര്‍ട്ട്.
"
https://www.facebook.com/Malayalivartha