ഇന്തോനേഷ്യയിലുണ്ടായ മിന്നല്‍ പ്രളത്തില്പ്പെട്ട് 42 പേര്‍ക്ക് ദാരുണാന്ത്യം, നിരവധി വീടുകള്‍ ഒലിച്ചു പോയി
ഇന്തോനേഷ്യയിലുണ്ടായ മിന്നല്‍ പ്രളത്തില്പ്പെട്ട് 42 പേര് മരിച്ചു. ഇവിടുത്തെ കിഴക്കന്‍ പാപ്പുവയിലാണ് പ്രളയമുണ്ടായത്. ശനിയാഴ്ചയുണ്ടായ കനത്ത മഴയ്ക്കുപിന്നാലെയെത്തിയ പ്രളയത്തില്‍ 21 പേര്‍ക്ക് ഗുരുതരമായ പരിക്കുകളേറ്റിട്ടുണ്ടെന്നാണ് വിവരം. നിരവധി വീടുകളാണ് ഒലിച്ചുപോയതെന്ന് ഇന്തോനേഷ്യന്‍ ദുരന്തനിവാരണ വിഭാഗം അറിയിച്ചു.
മരിച്ചവരുടെ എണ്ണം വര്‍ധിച്ചേക്കുമെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുന്നെണ്ടെന്നും വിവിധയിടങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചെന്നും ദുരന്തനിവാരണ വിഭാഗം അധികൃതര്‍ അറിയിച്ചു. ജനുവരിയിലും രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ പ്രളയം നാശനഷ്ടം വിതച്ചിരുന്നു. 70 പേരായിരുന്നു അന്ന് മരണപ്പെട്ടത്.
"
https://www.facebook.com/Malayalivartha