Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..

ഇന്നത്തെ ദിവസം നിന്റെ ജീവിതത്തിലെ മാന്ത്രിക ദിനമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു... ഒരുപാടൊരുപാട് സ്‌നേഹത്തോടെ ഞാന്‍ നിന്നെ ആലിംഗനം ചെയ്യുന്നു; മരിക്കും മുൻപ് അമ്മ മകൾക്കൊരുക്കിയ സര്‍പ്രൈസ് വൈറലാകുന്നു; ഞെട്ടലോടെ യുവതി

17 MARCH 2019 01:01 PM IST
മലയാളി വാര്‍ത്ത

മരിക്കും മുൻപ് അമ്മ മകൾക്കൊരുക്കിയ സര്‍പ്രൈസ് വൈറലാകുകയാണ്. സംഭവത്തെ എന്തായാലും സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ഒരു ജോഡി വിവാഹ ഷൂ ആണ് അമ്മ മകള്‍ക്കായി ഒരുക്കിയ സമ്മാനം. എമ്മയുടെ അമ്മയുടെ ആഗ്രഹം സാക്ഷാത്കരിക്കാനായി ഷൂ ഒരുക്കി നല്‍കിയ ലേസ് ആന്‍ഡ് ലൗ എന്ന ഓണ്‍ലൈന്‍ ഷോപ് അവരുടെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ഷൂവിന്റെ ചിത്രവും ഈ കഥയും പങ്കുവച്ചതോടെയാണ് തന്റെ മരണശേഷവും മകള്‍ക്ക് സർപ്രൈസ് നല്‍കാന്‍ ആഗ്രഹിച്ച അമ്മയുടെ കഥ പുറംലോകമറിഞ്ഞത്. '' നിന്റെ വിവാഹ ദിനത്തില്‍ ഒരു സമ്മാനം തരണമെന്ന് അമ്മയ്ക്ക് ആഗ്രഹമുണ്ടായിരുന്നു. ഈ വെഡ്ഡിങ് ഷൂവാണ് നിനക്കുള്ള എന്റെ വിവാഹ സമ്മാനം. ഇന്നത്തെ ദിവസം നിന്റെ ജീവിതത്തിലെ മാന്ത്രിക ദിനമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒരുപാടൊരുപാട് സ്‌നേഹത്തോടെ ഞാന്‍ നിന്നെ ആലിംഗനം ചെയ്യുന്നു.'' ഇതായിരുന്നു എമ്മയുടെ അമ്മയുടെ സന്ദേശം. ''ഈ സുന്ദരമായ ഷൂസുകള്‍ക്കു പിന്നില്‍ ഏറെ വികാരഭരിതമായ ഒരു കഥയുണ്ട്. ഈ ഷൂസ് വാങ്ങാനായി കസ്റ്റമര്‍ കുറച്ചു തുക ഡിപ്പോസിറ്റ് ചെയ്തിരുന്നു.

എന്നാല്‍ ആരുമറിയാതെ എമ്മയുടെ അമ്മ ഞങ്ങളെ ബന്ധപ്പെടുകയും ഷൂവിന്റെ മുഴുവന്‍ തുക നല്‍കുകയും ചെയ്തു. ശേഷം ഷൂവിന്റെ സോളില്‍ എഴുതാനുള്ള ഒരു സന്ദേശവും ഞങ്ങളെ ഏല്‍പ്പിച്ചു. അമ്മയാണ് അവര്‍ക്കായി ഷൂ വാങ്ങിയതെന്നുള്‍പ്പടെയുള്ള സംഗതികള്‍ ഞങ്ങള്‍ വളരെ രഹസ്യമായി സൂക്ഷിച്ചു. വിവാഹസമ്മാനം എമ്മയുടെ കൈയില്‍ ലഭിച്ചതിനു ശേഷം മാത്രമാണ് ഈ കഥകളൊക്കെയും എമ്മ അറിയുന്നത്'' ഷോപ്പുകാര്‍ പറഞ്ഞു. '' ഇങ്ങനെയൊരു സമ്മാനത്തെപ്പറ്റി എനിക്കൊരു ഊഹവും ഇല്ലായിരുന്നു. പക്ഷേ എന്റെ പ്രതിശ്രുത വരന് ഇതിനേക്കുറിച്ചറിയാമായിരുന്നു. സമ്മാനം ലഭിച്ചപ്പോള്‍ അക്ഷരാര്‍ഥത്തില്‍ ഞാന്‍ ഞെട്ടിപ്പോയി. എന്നെ സംബന്ധിച്ചിടത്തോളം ആ ഷൂസ് എക്‌സ്ട്രാ സ്‌പെഷ്യലാണ്. കാരണം അര്‍ബുദമാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ മുതല്‍ അമ്മ കുടുംബാംഗങ്ങള്‍ക്കു വേണ്ടി കത്തുകളെഴുതുമായിരുന്നു. പക്ഷേ അങ്ങനെയൊരു കത്ത് എനിക്ക് ലഭിക്കുന്നതിനു മുന്‍പേ അമ്മ ഈ ലോകത്തില്‍ നിന്ന് പോയി. അതുകൊണ്ടു തന്നെ ഈ സമ്മാനം എനിക്കമൂല്യമാണ്.'' എമ്മ പറയുന്നു. മരിക്കുന്നതിന് മുന്‍പ് അമ്മ മകളോട് തനിക്ക് പറയാനുള്ള സന്ദേശവും വിവാഹസമ്മാനവും ഒരുക്കി വച്ചിട്ടും അമ്മ മരിച്ച്‌ വര്‍ഷങ്ങള്‍ക്കു ശേഷമാണ് ആ സർപ്രൈസ് ഗിഫ്റ്റ് മകളെ തേടിയെത്തിയത്.

യുകെയിലെ ലൈയ്‌സ്‌റ്റെര്‍ഷെയറിലെ എമ്മ എന്ന വധുവിന്റെ വിവാഹനിശ്ചയം 2016ല്‍ ആയിരുന്നു. ഈ ചടങ്ങിന് ശേഷം ഒരുമാസം കഴിഞ്ഞപ്പോഴാണ് എമ്മയുടെ അമ്മയ്ക്ക് അര്‍ബുദം സ്ഥിരീകരിച്ചതും തുടര്‍ന്ന് അവര്‍ മരണമടഞ്ഞതും. കഴിഞ്ഞാഴ്ചയാണ് അമ്മയുടെ സർപ്രൈസ്ഗിഫ്റ്റ് എമ്മയെത്തേടിയെത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കവിയും സാഹിത്യകാരനുമായ പി നാരായണക്കുറുപ്പ് അന്തരിച്ചു... സംസ്കാരം ഇന്ന് വൈകുന്നേരം തൈക്കാട് ശാന്തികവാടത്തിൽ  (20 minutes ago)

തൂഫാന്‍ വാരിയേഴ്‌സ് ആയി ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ അണിചേര്‍ന്ന് കൂടുതല്‍ പ്രമുഖര്‍ :  ബാഡ്ജ് സമ്മാനിച്ച് ആഭ്യന്തരമന്ത്രി  (46 minutes ago)

  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്  (1 hour ago)

സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം  (1 hour ago)

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ  (1 hour ago)

അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...  (2 hours ago)

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (5 hours ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (5 hours ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (5 hours ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (5 hours ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (5 hours ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (5 hours ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (5 hours ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (6 hours ago)

Malayali Vartha Recommends