ന്യൂസിലന്‍ഡിനെ കണ്ടിരുന്നത് സ്വര്‍ഗം പോലെ... ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍ നൂര്‍ പള്ളിയിലേക്ക് തോക്കുമായി ഇരച്ചെത്തിയ ബ്രെന്റന് ടറന്റിനോട് ഹലോ ബ്രദര്‍...' പറഞ്ഞ് മുഴുവിപ്പിക്കാനായില്ല... അതിനു മുൻപ് തന്നെ ദാവൂദിന്റെ നെഞ്ച് തകര്‍ത്ത് വെടിയുണ്ട
ന്യൂസിലന്‍ഡിനെ സ്വര്‍ഗം പോലെയാണ് ദാവൂദ് കണ്ടിരുന്നത്. ' സ്വര്‍ഗത്തിന്റെ ഒരു കഷ്ണം എന്നാണ് അദ്ദേഹം ന്യൂസീലന്‍ഡിനെ വിശേഷിപ്പിക്കാറുള്ളത്. ന്യൂസിലന്ഡിലെത്തുന്ന അഭയാര്‍ത്ഥികളെ സഹായിക്കുന്നതിലും സംരക്ഷിക്കുന്നതിലും എപ്പോഴു മുന്നിലുണ്ടായിരുന്നു അദ്ദേഹം.' ദാവൂദിന്റെ മകന് ഒമര്‍ നബി പറഞ്ഞു. തൊപ്പിയില്‍ ഘടിപ്പിച്ച ക്യാമറ വഴിയാണ് ബ്രെന്റന് ന്യൂസിലന്‍ഡ് ഭീകരാക്രമണം ചിത്രീകരിച്ചത്.
പള്ളിയിലുണ്ടായിരുന്നവരെ വെടിവെച്ച കൊലയാളി, ചിലയാളുകളെ ഒന്നിലധികം തവണ വെടിവെക്കുന്നതും ഈ വീഡിയോയിലുണ്ടായിരുന്നു. പിന്നീട് സോഷ്യല്‍ മീഡിയയില്‍ നിന്ന് ഈ വീഡിയോ നീക്കം ചെയ്തു. ഫെയ്സ്ബുക്കില്‍ ലൈവായി കാണിക്കുന്നതിനിടെ കണ്ട രംഗം ആരുടെയും ഉള്ള് ഉലയ്ക്കുന്നതായിരുന്നു. 'ഹലോ ബ്രദര്‍...ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍ നൂര്‍ പള്ളിയിലേക്ക് തോക്കുമായി ഇരച്ചെത്തിയ ബ്രെന്റന് ടറന്റിനോട് എഴുപത്തിയൊന്നുകാരനായ ദാവൂദ് നബി ഇങ്ങനെയാണ് പറഞ്ഞത്. എന്നാല്‍ വാചകം പൂര്‍ത്തിയാക്കുന്നതിന് മുമ്ബ് തന്നെ വെടികൊള്ളുകയായിരുന്നു.
https://www.facebook.com/Malayalivartha