Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...

ബ്രെക്സിറ്റിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേക്കെതിരെ വീണ്ടും അവിശ്വാസ പ്രമേയം കൊണ്ട് വരുമെന്ന് പ്രതിപക്ഷം

18 MARCH 2019 12:42 PM IST
മലയാളി വാര്‍ത്ത

ബ്രെക്സിറ്റിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേക്കെതിരെ വീണ്ടും അവിശ്വാസ പ്രമേയത്തിന് സമ്മർദ്ദം ചെലുത്താനൊരുങ്ങി പ്രതിപക്ഷ നേതാവ് ജെര്‍മി കോര്‍ബിന്‍ രംഗത്ത്.

കഴിഞ്ഞ രണ്ട് പ്രാവശ്യവും വോട്ടെടുപ്പില്‍ പരാജയപ്പെട്ട ശേഷം മൂന്നാമതും പുതിയ കരാറുമായി തെരേസ മേ പാര്‍ലമെന്റിനെ ഈ ആഴ്ച അഭിമുഖീകരിക്കാനിരിക്കെയാണ് പ്രതിപക്ഷ നേതാവ് ജെര്‍മി കോര്‍ബിന്‍ മേക്ക് ഭീഷണി ഉയര്‍ത്തി രംഗത്തെത്തിയിരിക്കുന്നത്.

ബ്രക്‌സിറ്റില്‍ പാര്‍ലമെന്റില്‍ തെരേസ മേ അവതരിപ്പിക്കാന്‍ പോകുന്ന മൂന്നാമത്തെ കരാറും പരാജയപ്പെടുകയാണെങ്കിൽ അവിശ്വാസപ്രമേയം കൊണ്ടുവരികയെന്ന് കോര്‍ബൈന്‍ പറഞ്ഞു. ഇത്തവണയും കരാര്‍ പസാക്കിയെടുക്കാന്‍ മേക്ക് സാധിച്ചില്ലെങ്കില്‍ മേയുടെ സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് സമ്മര്‍ദ്ദം ചെലുത്തുമെന്ന് കോര്‍ബൈന്‍ വ്യക്തമാക്കി.

മുമ്പ് ഒരു തവണ മേക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നെങ്കിലും പരാജയപ്പെട്ടു. എന്നാല്‍ ഇത്തവണ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് പ്രമേയം പര്‍ലമെന്റില്‍ അവതരിപ്പിക്കുക എന്ന് കോര്‍ബിന്‍ പറഞ്ഞു. പുതിയ കരാര്‍ എന്തായാലും പരാജയപ്പെടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഒരു തരത്തിലും പിന്തുണയ്ക്കാൻ  കഴിയാത്തതാണ് തെരേസ മേയുടെ ബ്രക്‌സിറ്റ് കരാറെന്നും രാജ്യത്തിന്റെ സമ്പദ്ഘടനയെ തകര്‍ക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം വിജയം ഉറപ്പാക്കിയ ശേഷമേ പുതിയ കരാര്‍ അവതരിപ്പിക്കൂ എന്ന് വാണിജ്യ മന്ത്രി ലിയാം ഫോക്‌സ് അറിയിച്ചു.

സ്വന്തം പാര്‍ട്ടിയില്‍ നിന്നുപോലും മേക്കെതിരെ എതിര്‍പ്പുകള്‍ ഉയരുന്നുണ്ട്. കഴിഞ്ഞ നവംബറില്‍ മേയുടെ നിലപാടുകളില്‍ പ്രതിഷേധിച്ച് മന്ത്രിസഭയില്‍ നിന്നും രാജിവെച്ച എസ്തര്‍ മെക്കവേ കഴിഞ്ഞ ദിവസം മേക്കെതിരെയുള്ള നിലപാട് കടുപ്പിച്ച് രംഗത്തെത്തി. മേയുടേത് മോശം കരാറാണെന്നതില്‍ താന്‍ ഇപ്പോഴും അടിയുറച്ച് വിശ്വസിക്കുന്നുവെന്ന് അവര്‍ പറഞ്ഞു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ബ്രെക്‌സിറ്റ് പ്രാബല്യത്തിലാകുന്ന തീയതി നീട്ടാന്‍ അനുമതി തേടിയിയുള്ള പ്രമേയം പാസായത്. 202നെതിരെ 412 വോട്ടുകള്‍ക്ക് പ്രമേയം പാര്‍ലമെന്റില്‍ പാസായത്. ഈ ആത്മവിശ്വാസത്തിലാണ് മൂന്നാമതും കരാറുമായി പാര്‍ലമെന്റിനെ സമീപിക്കാന്‍ തെരേസ മേ തയ്യാറെടുക്കുന്നത്. ഈ കരാര്‍ ബ്രീട്ടീഷ് പാര്‍ലമെന്റ് അംഗീകരിച്ചാല്‍ ജൂണ്‍ 30ന് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടാനാണ് മേയുടെ പദ്ധതി. ഇതിന് കൂടുതല്‍ പിന്തുണ ഉറപ്പാക്കാനുള്ള ശ്രമമാണ് തെരേസാ മെയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും ഇപ്പോള്‍ നടത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈദ്യുതി ലൈനിലെ തകരാർ.... എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു  (12 minutes ago)

ശബരിമല തീർത്ഥാടന കാലയളവിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ, അനുബന്ധ വനമേഖലകൾ എന്നിവിടങ്ങളിൽ ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെയുള്ള ഡ്രോൺ ഉപയോഗം പൂർണമായി നിരോധിച്ചു  (31 minutes ago)

സ്വാതന്ത്രസമര സേനാനിയും ദളിത് പ്രസ്ഥാനങ്ങളുടെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും സമുന്നത നേതാവുമായിരുന്ന എ. പാച്ചന്റെ സ്മരണാർത്ഥമുള്ള എ. പാച്ചൻ പുരസ്കാരം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക്  (52 minutes ago)

ഒരു കായികതാരവും തൊഴിൽ തേടി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകേണ്ടി വരില്ല... ദിനബത്തയോ യാത്രപ്പടിയോ ലഭിക്കാത്ത ഒരു കായികതാരവും ഇനി കേരളത്തിലുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ...  (56 minutes ago)

ബീഹാറിലെ വൈശാലി ജില്ലയിലെ രാഘോപൂരിൽ ഗംഗാനദിയിൽ ബോട്ടു മറിഞ്ഞ് 13 മരണം...  (1 hour ago)

തൃശൂരിൽ വീട്ടമ്മയെ കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്ന നിലയിൽ  (1 hour ago)

  നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടത്തില്‍ പ്രതി സുഹൈലിനെ പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും...  (1 hour ago)

പരിസ്ഥിതിയെ ബാധിക്കാത്ത നിലയിൽ സംസ്ഥാനത്തെ ക്വാറികൾ തുറന്നുപ്രവർത്തിപ്പിക്കുന്ന കാര്യം പരിശോധിച്ചുവരികയാണെന്ന് മുഖ്യമന്ത്രി  (1 hour ago)

കർമ്മവിജയവും ഭാഗ്യാനുഭവങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?  (2 hours ago)

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...  (2 hours ago)

സമനില പിടിച്ച് അഫ്ഗാനിസ്ഥാന്‍... ചരിത്രമെഴുതി അഫ്ഗാനിസ്ഥാന് നിര്‍ണായക സമനില സമ്മാനിച്ച് ബാറ്റര്‍ സെദിഖുല്ല അടല്‍  (2 hours ago)

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർസ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....  (2 hours ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (10 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (10 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (10 hours ago)

Malayali Vartha Recommends