Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...

വീഡിയോ ഗെയിം കഥാപാത്രമെന്ന് തെറ്റിദ്ധരിച്ച് മൂന്നു വയസ്സുകാരൻ ഓടിയടുത്തത് തുരു തുരേ നിറയൊഴിച്ചെത്തിയ അക്രമിയുടെ മുന്നിൽ; ന്യൂസിലന്റിലെ മസ്‌ജിദുകളിലുണ്ടായ വെടിവയ്പ്പിനിടെ പിതാവിനും സഹോരനും മുന്നില്‍ വെടിയേറ്റു വീണ മൗദിയെ നിറകണ്ണുകളോടെ യാത്രയാക്കി ലോകം

18 MARCH 2019 04:42 PM IST
മലയാളി വാര്‍ത്ത

ന്യൂസിലന്റിലെ മസ്‌ജിദുകളിലുണ്ടായ വെടിവയ്പ്പിൽ കൊല്ലപ്പെട്ടവരിൽ ഏറ്റവും പ്രായം കുറഞ്ഞ ആളായ മൂന്നു വയസുകരാന്‍ മൗദിയെയാണ് ലോകം ഇപ്പോൾ നിറകണ്ണുകളോടെ ഓർത്തെടുക്കുന്നത്. തുരു തുരെ നിറയൊഴിച്ചെത്തിയ അക്രമിയുടെ മുന്നിൽപ്പെട്ട മൗദിയെ സെക്കൻഡുകൾകൊണ്ടാണ് അയാൾ വെടിവയ്ച്ചിട്ടത്. തോക്കും പിടിച്ച് നിറയൊഴിക്കുന്ന അക്രമിയെ വീഡിയോ ഗെയിം കഥാപാത്രമെന്ന് തെറ്റിദ്ധരിച്ചായിരുന്നു മൗദി അക്രമിയുടെ അടുത്തേയ്ക്ക് ഓടിയടുത്തത്. എന്നാല്‍ പിതാവിന്റെയും സഹോരന്റെയും മുന്നില്‍ വച്ച ആ കുരുന്നിനേയും അക്രമി ഒരു ദാക്ഷണ്യവുമില്ലാതെ വെടിവച്ചു വീഴ്‌ത്തി.

ന്യൂസിലന്റിലെ സൊമാലി കുടുംബാംഗമാണ് മൗദി. മൗദിയുടെ കുടുംബം 20 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സൊമാലിയയില്‍ നിന്നും ന്യൂസിലന്റിലേക്ക് കുടിയേറി പാര്‍ത്തത്. അച്ഛന്‍ അദന്‍ ഇബ്രാഹിമിനും മൂത്ത സഹോദരനും ഒപ്പമാണ് മൗദി വെള്ളിയാഴ്‌ച്ച പള്ളിയിലേക്ക് പ്രാര്‍ത്ഥനയ്ക്കായി പോയത്. പുരുഷന്മാര്‍ ഇരുന്ന വശത്തേക്ക് അക്രമി നിറുത്താതെ നിറയൊഴിക്കുന്നത് കണ്ട് സഹോദരന്മാര്‍ കളിക്കുന്ന വീഡിയോ ഗെയിമിന് സമാനമായ എന്തോ ആണെന്നാണ് മൗദി കരുതിയത്. ഇതോടെ മൗദി അക്രമിയുടെ അടുത്തേക്ക് ഓടിയടത്തു. ഇത് കണ്ടപാടെ അക്രമി കുഞ്ഞിന് നേര്‍ക്കും നിറയൊഴിക്കുകയായിരുന്നു. അക്രമി തങ്ങളെ കണ്ടതോടെ പിതാവും സഹോദരനും പുറത്തേക്ക് രക്ഷപെട്ടോടിയിരുന്നു. എന്നാല്‍ ഇതിനിടെ പിതാവിനു വെടിയേറ്റെങ്കിലും പരുക്ക് ഗുരുതരമല്ല. മൗദീ വളരെ ഊര്‍ജസ്വലനും കുസൃതിയുയുമായ കുട്ടിയും ആയിരുന്നുവെന്ന് സഹോദരന്‍ അബ്ദിഫത്താ പറഞ്ഞു.

ന്യൂസിലന്‍ഡിലെ ക്രിസ്റ്റ് ചര്‍ച്ചില്‍ വെള്ളിയാഴ്ചയുണ്ടായ വെടിവയ്പില്‍ മരിച്ച 50 പേരില്‍ 49 പേരെയും തിരിച്ചറിഞ്ഞുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. 28 വയസുള്ള ഓസ്‌ട്രേലിയക്കാരനായ ബ്രെന്റന്‍ ടാറന്റായിരുന്നു രണ്ട് മുസ്ലിം പള്ളികള്‍ക്ക് നേരെ വെടിയുതിര്‍ത്ത് ഈ കൂട്ടക്കുരുതി നടത്തിയത്. ന്യൂസിലന്‍ഡില്‍ മാസ്റ്റേഴ്സ് ഡിഗ്രി പഠിക്കാനെത്തിയ മലയാളി യുവതി ആന്‍സി അലിബാവ അടക്കമുള്ളവരാണ് കൊല്ലപ്പെട്ടിരിക്കുന്നത്.മകനെ കാണാന്‍ വിസിറ്റിങ് വിസയില്‍ എത്തിയ ഹതഭാഗ്യനായ ഇന്ത്യക്കാരനും കൊല്ലപ്പെട്ടവരുടെ ലിസ്റ്റിലുണ്ട്.

കൊല്ലപ്പെട്ടവരിലെ മലയാളിയായ തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിയായ ആന്‍സി മേയില്‍ നടക്കുന്ന തന്റെ മാസ്റ്റേര്‍സ് ഡിഗ്രിയുടെ ഗ്രാജ്വേഷന്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ ആവേശത്തോടെ കാത്തിരിക്കുന്ന വേളയിലാണ് അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങേണ്ടി വന്നിരിക്കുന്നത്. വെടിവയ്പില്‍ കൊല്ലപ്പെട്ട മറ്റൊരു ഇന്ത്യക്കാരനായ മഹെബൂബ് അല്ലാരാഖ ഖോഖര്‍ എന്ന 65കാരന്‍ തന്റെ മകനെ സന്ദര്‍ശിച്ച്‌ ഇക്കഴിഞ്ഞ ഞായറാഴ്ച ഇന്ത്യയിലേക്ക് മടങ്ങാനൊരുങ്ങവെയാണ് മരണത്തിന് കീഴടങ്ങിയത്.

മുകാദ് ഇബ്രാഹി(3), അബ്ദുള്ളാഹി ഡിറി(4), സയദ് മില്‍നെ(14), ഖാലെദ് മുസ്തഫ (45) , ഹംസ(16), നയീം റാഷിദ് ,ടല്‍ഹാ(21)ഷ താരിഖ് ഒമര്‍(24), ഓസയിര്‍ കാദിര്‍(24), സയിദ് അരീബ് അഹമ്മദ്(26)ഷ ആന്‍സി അലിബാവ(25), രമീസ് വോറ(28), ഫര്‍ഹാജ് അഹ്‌സന്‍(30), മൊജാമെല്‍ ഹോഖ്(30)ഷ അറ്റ എല്ല്യാന്‍(33), ഹുസൈന്‍ അല്‍ ഉമറി(36),മുഹമ്മദ് ഒമര്‍ ഫറുഖ്(36), ജുനൈദ് ഇസ്മായില്‍(36),ഒസാമ അഡ്‌നാന്‍ അബ്ദു ക്വിക്ക്(37), സീഹാന്‍ റാസ(38), കമെല്‍ ഡാര്‍വിഷ് (39), ഡോ. ഹരൂണ്‍ മഹ്മൂദ്(40), ഹസ്‌നെ അര പര്‍വീന്‍ (42), സയിദ് ജഹന്‍ബാദ് അലി( 43),മുഹമ്മദ് ഇംറാന്‍ ഖാന്‍(47), മതുല്ലാഹ് സാഫി(55), അംജദ് ഹമീദ്(57). ലിലിക് അബ്ദുള്‍ ഹമീദ്(58),അറിഫ് ബായ് മുഹമ്മദലി വോറ( 58), ഗുലാം ഹുസൈന്‍ (60), കരം ബിബി (60), മൂസ വാലി സുലൈമാന്‍ പട്ടേല്‍(60).അഷറഫ് അലി( 61),മോഹ്‌സിന്‍ അല്‍ ഹര്‍ബി (63), ലിന്‍ഡ് ആംസ്‌ട്രോംഗ്(65), മഹെബൂബ് അബ്ദുസി സമദ്(66),അലി എല്‍മദാനി(66), മൗനിര്‍ സോലിമാന്‍(68)ഷ അഹമ്മദ് ഗമാലുദ്ദീന്‍ അബ്ദെല്‍ ഗനി(68),ഹുസൈന്‍ മുസ്തഫ(70), അബ്ദുള്‍ ഖാദിര്‍ എല്‍മി( 70), ഹാജി ഡൗദ് നബി(71), എന്നിവരാണ് മരിച്ചിരിക്കുന്നത്. സക്കറിയ ബുലിയാന്‍ എന്നയാളെ ഇനിയും കണ്ടെത്തിയിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈദ്യുതി ലൈനിലെ തകരാർ.... എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു  (12 minutes ago)

ശബരിമല തീർത്ഥാടന കാലയളവിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ, അനുബന്ധ വനമേഖലകൾ എന്നിവിടങ്ങളിൽ ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെയുള്ള ഡ്രോൺ ഉപയോഗം പൂർണമായി നിരോധിച്ചു  (31 minutes ago)

സ്വാതന്ത്രസമര സേനാനിയും ദളിത് പ്രസ്ഥാനങ്ങളുടെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും സമുന്നത നേതാവുമായിരുന്ന എ. പാച്ചന്റെ സ്മരണാർത്ഥമുള്ള എ. പാച്ചൻ പുരസ്കാരം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക്  (52 minutes ago)

ഒരു കായികതാരവും തൊഴിൽ തേടി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകേണ്ടി വരില്ല... ദിനബത്തയോ യാത്രപ്പടിയോ ലഭിക്കാത്ത ഒരു കായികതാരവും ഇനി കേരളത്തിലുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ...  (56 minutes ago)

ബീഹാറിലെ വൈശാലി ജില്ലയിലെ രാഘോപൂരിൽ ഗംഗാനദിയിൽ ബോട്ടു മറിഞ്ഞ് 13 മരണം...  (1 hour ago)

തൃശൂരിൽ വീട്ടമ്മയെ കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്ന നിലയിൽ  (1 hour ago)

  നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടത്തില്‍ പ്രതി സുഹൈലിനെ പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും...  (1 hour ago)

പരിസ്ഥിതിയെ ബാധിക്കാത്ത നിലയിൽ സംസ്ഥാനത്തെ ക്വാറികൾ തുറന്നുപ്രവർത്തിപ്പിക്കുന്ന കാര്യം പരിശോധിച്ചുവരികയാണെന്ന് മുഖ്യമന്ത്രി  (1 hour ago)

കർമ്മവിജയവും ഭാഗ്യാനുഭവങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?  (2 hours ago)

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...  (2 hours ago)

സമനില പിടിച്ച് അഫ്ഗാനിസ്ഥാന്‍... ചരിത്രമെഴുതി അഫ്ഗാനിസ്ഥാന് നിര്‍ണായക സമനില സമ്മാനിച്ച് ബാറ്റര്‍ സെദിഖുല്ല അടല്‍  (2 hours ago)

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർസ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....  (2 hours ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (10 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (10 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (10 hours ago)

Malayali Vartha Recommends