വളര്‍ത്തു കോഴിയുടെ കൊത്തേറ്റ് വീട്ടമ്മ മരണമടഞ്ഞു

ഓസ്ട്രേലിയയിലെ കാന്‍ബെറയില്‍ വളര്‍ത്തുകോഴിയുടെ കൊത്തേറ്റ് വീട്ടമ്മ മരണമടഞ്ഞു. മരിച്ച സ്ത്രീയുടെ വിവരം പുറത്തുവിട്ടിട്ടില്ല. അറുപത് വയസിന് മുകളില്‍ പ്രായമുള്ള സ്ത്രീയ്ക്കാണ് കോഴിയുടെ കൊത്തേറ്റ് അപൂര്‍വ്വ മരണം ഉണ്ടായത്.
രാവിലെ കൂട് തുറന്ന് മുട്ട എടുക്കുകയായിരുന്നു ഇവര്‍. കുട്ടിലുണ്ടായിരുന്ന പൂവന്‍കോഴി അപ്രതീക്ഷിതമായി കയ്യില്‍ ആഞ്ഞുകൊത്തി. കൂര്‍ത്ത കൊക്ക് കൊണ്ടുള്ള കൊത്തില്‍ വൃദ്ധയുടെ ഞരമ്പ് മുറിഞ്ഞു. അനിയന്ത്രിതമായ രക്തസ്രാവമാണ് മരണത്തിനിടയാക്കിയത്.
വളര്‍ത്തുമൃഗങ്ങളുടെ ആക്രമണത്തില്‍ ആളുകള്‍ മരിക്കുന്നത് ആദ്യത്തെ സംഭവമല്ല. യുവാക്കളെ പോലെ വയസായവര്‍ക്ക് ഈ ആക്രമണം പ്രതിരോധിക്കാനാകില്ല. ഇത് മരണത്തിന് വഴിയൊരുക്കുമെന്ന് ഓസ്ട്രേലിയയിലെ 'അഡലെയ്ഡ് യൂണിവേഴ്സിറ്റിയില്‍' നിന്നുള്ള ഗവേഷകന്‍ റോജര്‍ ബയാര്‍ഡ് പറയുന്നു. മാസങ്ങള്‍ക്ക് മുന്‍പ് വളര്‍ത്തുപൂച്ച മാന്തി മറ്റൊരു വൃദ്ധ മരിച്ചിരുന്നു.
https://www.facebook.com/Malayalivartha