ആടിൻറെ വീഡിയോ എടുത്ത ക്യാമറമാനെ ആ ആട് തന്നെ കുത്തി ; സംഭവം ഇങ്ങനെ
ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ ക്യാമറാമാനെ കുത്തി ആട്. ബി ബി സി ക്യാമറമാനെയാണ് ആട് കുത്തിയത്. കുത്തലിൽ പരിക്കേറ്റിരുന്നു. മൃഗശാലയില്‍ വീഡിയോ എടുക്കുകയായിരുന്നു ബിബിസി ക്യമാറാമാന്‍. കൂടെയുണ്ടായിരുന്ന മൃഗശാലയിലെ ജീവനക്കാരന് ഓരോ മൃഗങ്ങളെയും പരിചയപ്പെടുത്തുകയും ക്യാമറാമാന് അത് പകര്‍ത്തുകയും ചെയ്യുകയായിരുന്നു. അപ്പോഴായിരുന്നു ആഫ്രിക്കയില്‍ നിന്നുള്ള ക്യാമറൂണ്‍ ഷീപ്പ് എന്ന ആട് അങ്ങോട്ട് വന്നത്. ലോകത്ത് അപൂര്‍വ്വമായി കണ്ടുവരുന്ന ഒരിനം ആടാണ് ക്യാമറൂണ്‍ ഷീപ്പ്.
ആട് അല്‍പ്പം കുസൃതിയാണെന്ന് ജീവനക്കാരന് മുന്നറിയിപ്പ് നൽകും മുമ്പ് ക്യാമറാമാനുള്ള പണി അത് കൊടുത്തു കഴിഞ്ഞിരുന്നു. മുട്ട്കുത്തി വീഡിയോ എടുക്കുകയായിരുന്നു അദ്ദേഹം. അപ്പോൾ അദ്ദേഹത്തിന്റെ അടുക്കൽ എത്തി ആട് ആഞ്ഞ് കുത്തുകയായിരുന്നു. ബിബിസിയുടെ ലൈവ് ഷോക്കിടെ വലിയ എട്ടുകാലി പ്രത്യക്ഷപ്പെട്ടത് കൗതുകമായിരുന്നു. അത് പോലെ തന്നെ കൗതുകമായി ഈ വീഡിയോ മാറി കഴിഞ്ഞിരിക്കുന്നു.
https://www.facebook.com/Malayalivartha