കോക്പിറ്റിലെ കണ്ട്രോള് പാനലിന് മുകളിലേക്ക് കോഫി കപ്പ് മറിഞ്ഞു; വിമാനം അടിയന്തിരമായി ഇറക്കി
326 യാത്രക്കാരുമായി ജര്‍മനിയിലെ ഫ്രങ്ക്ഫര്ട്ടില്നിന്നും മെക്സിക്കോയിലേക്ക് പോകുകയായിരുന്ന എയര്‍ബസ് എ 330 വിമാനത്തിലെ കോക്പിറ്റിലെ കണ്ട്രോള് പാനലിന് മുകളിലേക്ക് കോഫി കപ്പ് മറിഞ്ഞതോടെ അയര്‍ലന്‍ഡില്‍ വിമാനം അടിയന്തിരമായി ഇറക്കി. 49കാരനായ പൈലറ്റിന്റെ കൈയില്‍നിന്നും ചൂടുള്ള കോഫി കണ്ട്രോള് പാനലിലേക്ക് മറിഞ്ഞു.
ഇതോടെ ഓഡിയോ കണ്ട്രോള് പാനല്‍ തകരാറിലായി. ചെറിയ പുകയും കത്തിക്കരിയുന്ന മണവും അനുഭവപ്പെട്ടു. ഇതോടെയാണ് തിരിച്ചിറക്കാന്‍ തീരുമാനിച്ചത്. ഈ സമയം അറ്റ്ലാന്റിക് സമുദ്രത്തിന് മുകളിലായിരുന്നു വിമാനം. സംഭവത്തില്‍ എയര്‍ ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha