കൊട്ടാരം മ്യൂസിയത്തിലെ സ്വര്‍ണ ക്ലോസറ്റ് മോഷണം പോയി!
ബ്രിട്ടിഷ് പ്രധാനമന്ത്രിയായിരുന്ന വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ ജന്മഗൃഹമായ ഓക്സ്ഫഡ്ഷയറിലുള്ള ബ്ലെനിം കൊട്ടാരം മ്യൂസിയത്തിലെ ശുചിമുറികളിലൊന്നില്‍ സ്ഥാപിച്ചിരുന്ന സ്വര്‍ണ ക്ലോസറ്റ് മോഷണം പോയി. പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തെങ്കിലും തൊണ്ടിമുതല്‍ കണ്ടെടുത്തിട്ടില്ല.
18 കാരറ്റ് സ്വര്‍ണത്തില്‍ മൗറീഷ്യോ കാറ്റലന്‍ എന്ന ഇറ്റാലിയന്‍ ശില്പിയാണ് 'അമേരിക്ക' എന്നു പേരിട്ട ഈ കലാസൃഷ്ടി നിര്‍മിച്ചത്. 35 കോടി രൂപ വിലവരും. മോഷണത്തിന് 2 ദിവസം മുന്‍പു മാത്രമാണ് മ്യൂസിയം സന്ദര്‍ശകര്‍ക്കു തുറന്നു കൊടുത്തത്.
ബ്രിട്ടിഷ് പ്രധാനമന്ത്രിയായിരുന്ന വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ ജന്മഗൃഹമാണ് ഓക്സ്ഫഡ്ഷയറിലുള്ള ബ്ലെനിം കൊട്ടാരം. യുനെസ്കോയുടെ പൈതൃക കേന്ദ്രം കൂടിയാണ്. ചര്‍ച്ചില്‍ പിറന്നുവീണ മുറിയോടു ചേര്‍ന്നുള്ള ശുചിമുറിയിലാണ് ക്ലോസറ്റ് സ്ഥാപിച്ചിരുന്നത്. സന്ദര്‍ശകര്‍ക്കു മറ്റേതു ടോയ്ലറ്റും പോലെ ഇതും ഉപയോഗിക്കാമായിരുന്നു.
https://www.facebook.com/Malayalivartha