ലണ്ടനിലെ കണ്ടെയ്നറിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങള്‍ ചൈനക്കാരുടേത്

കിഴക്കന്‍ ലണ്ടനിലെ ഗ്രേസിലെ ഒരു വ്യവസായ പാര്‍ക്കിനുള്ളില്‍ നിന്ന് ഇന്നലെ 39 മൃതദേഹങ്ങള്‍ അടങ്ങിയ കണ്ടെയ്നര്‍ കണ്ടെത്തിയിരുന്നു. കണ്ടെത്തിയ മൃതദേഹങ്ങള്‍ ചൈനീസ് പൗരന്മാരുടേത്. ബ്രിട്ടീഷ് മാധ്യമങ്ങളാണ് ഇത് റിപ്പോർട്ട് ചെയ്തത്. വടക്കന്‍ അയര്‍ലന്‍ഡ് സ്വദേശിയായ വാഹനത്തിന്റെ ഡ്രൈവറെ അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്ത് വരുകയാണ് ഇയാള്‍ 25- കാരനാണ്. മരിച്ചവരില്‍ ഒരു കുട്ടിയുമുള്‍പ്പെടുമെന്ന് എസെക്‌സ് പൊലീസ് അറിയിച്ചു. ബുധനാഴ്ച പുലര്‍ച്ചെ 1.40-ന് സംഭവം അറിഞ്ഞത്. സംഭവം അറിഞ്ഞയുടൻ ആംബുലന്‍സുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ സ്ഥലത്ത് എത്തിച്ചിരുന്നതായി പൊലീസ് അറിയിച്ചു. മനുഷ്യക്കടത്തിനിടെയാണ് അപകടം നടന്നതെന്നും സംശയിക്കുന്നു. അന്വേഷണം ആസൂത്രിത കുറ്റവാളി സംഘങ്ങളെ കേന്ദ്രീകരിച്ചും നടക്കുന്നുണ്ട്.
https://www.facebook.com/Malayalivartha























