ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ കുറ്റകൃത്യം; യുവാവിന്റ അശ്രദ്ധ മുതലാക്കി കള്ളൻ; നട്ടം തിരിഞ്ഞ് യുവാവ്
ഐസ് ഹോക്കി മത്സരത്തിന്റെ സംപ്രേക്ഷണം ലൈവായി നടക്കുന്നു. ഇതിനിടെ യുവാവിന്റെ മോഷണം. മോഷ്ടിച്ചതോ ഐസ്ക്രീം. ഐസ്ക്രീം മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. അമേരിക്കയിലായിരുന്നു ഈ രസകരമായ മോഷണം നടന്നിരിക്കുന്നത്. ഐസ് ഹോക്കി മത്സരത്തിന്റെ റിപ്പോര്‍ട്ടിങ്ങ് നടത്തികൊണ്ടിരിക്കവെയായിരുന്നു ഫോക്സ് സ്പോര്‍ട് ചാനലിന്റെ റിപ്പോര്‍ട്ടറുടെ കാമറയിലിൽ ഈ ദൃശ്യങ്ങള്‍ പതിഞ്ഞത്.
കൈയ്യില്‍ കോണ്‍ ഐസ്ക്രീമുമായി ഒരു യുവാവ് അടുത്ത് നിൽക്കുന്ന ആളുടെ മൊബൈലില്‍ എന്തോ നോക്കി നിൽക്കുകയായിരുന്നു.അപ്പോൾ അടുത്ത് നിന്ന യുവാവ് ഐസ്ക്രീം മോഷ്ടിച്ചു കഴിക്കുകയായിരുന്നു. കഴിച്ചശേഷം ഇത് തിരികെ വെക്കാന്‍ ശ്രമിക്കുന്നതിനിടെ ഐസ്ക്രീം മോഷ്ടിക്കപ്പെട്ടുവെന്ന് മനസിലാക്കിയ യുവാവ് നട്ടം തിരിഞ്ഞ് നോക്കുന്നുണ്ട്. മോഷ്ടാവ് ഐസ്ക്രീമുമായി മുങ്ങുകയും ചെയ്തു. ഇത് നൂറ്റാണ്ടിലെ കുറ്റകൃത്യം എന്ന തലക്കെട്ടോടെ കരോലീന ഹുരിക്കസ് എന്ന ട്വിറ്റര്‍ പേജില്‍ വീഡിയോ ഷെയര്‍ ചെയ്തത്. മൂന്ന് മില്ല്യണിലധികം ആളുകള്‍ ഇതിനോടകം വീഡിയോ കണ്ടുകഴിഞ്ഞു.
https://www.facebook.com/Malayalivartha