ബിക്കിനി ധരിച്ചു വരുന്നവർക്ക് പെട്രോൾ സൗജ്യനം; സ്ത്രീകളെ പ്രതീക്ഷിച്ച പെട്രോൾ പമ്പിനെ ഞെട്ടിച്ച് ബിക്കിനിയും ഹീൽസ് ചെരിപ്പും ആഭരണങ്ങളും ധരിച്ച് എത്തിയത് പുരുഷന്മാർ: മൂന്നു മണിക്കൂറിൽ പമ്പിലെ ഓഫർ അവസാനിപ്പിച്ച് അധികൃതർ തടിതപ്പി
ബിക്കിനി ധരിച്ചു വരുന്നവർക്ക് പെട്രോൾ സൗജ്യനം! റഷ്യയിലെ സമാറയിലുള്ള പെട്രോൾ പമ്പാണ് പമ്പിനെ പ്രസിദ്ധവും ജനപ്രിയവും ആക്കാൻ പുതിയൊരു വാഗ്ദാനം നൽകിയത്. പക്ഷെ ഈ ആശയം മുന്നോട്ടു വച്ച ആൾ ചിന്തിക്കുക പോലും ചെയ്യാത്ത കാര്യങ്ങളാണ് പിന്നീട് അങ്ങോട്ട് സംഭവിച്ചത്. പരസ്യത്തിൽ എഴുതിച്ചേർത്തില്ലെങ്കിലും സ്ത്രീകളെ മാത്രമേ അധികൃതർ പ്രതീക്ഷിച്ചിരുന്നുള്ളൂ. പക്ഷേ, ഓഫർ കേട്ട് അമ്പരന്ന്
കിട്ടിയ അവസരം മുതലാക്കാൻ എത്തിയത് ബിക്കിനി ധരിച്ച് എത്തിയ പുരുഷന്മാരായിരുന്നു. ബിക്കിനിയും ഹീൽസ് ചെരിപ്പും ആഭരണങ്ങളും ധരിച്ച് പുരുഷന്മാരും പാഞ്ഞെത്തിയതോടെ മൂന്നു മണിക്കൂറിൽ പമ്പിലെ ഓഫർ അവസാനിപ്പിച്ച് അധികൃതർ തടിതപ്പി. ഇതോടെ സോഷ്യൽ ലോകത്ത് സംഭവം ഹിറ്റായി. അധികൃതർ പ്രതീക്ഷിച്ചതിലുപരി പെട്രോൾ പമ്പ് പ്രശസ്തമാവുകയും ചെയ്തു.
https://www.facebook.com/Malayalivartha