Widgets Magazine
29
Oct / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തീരത്ത് കളിച്ചുകൊണ്ടിരിക്കെ കടലിൽ വീണ ഫുട്ബോൾ കുട്ടികൾക്ക് എടുത്തുകൊടുത്ത ശേഷം പൊഴികടക്കാൻ ശ്രമിച്ച യുവാവിനെ ചുഴിയിൽപ്പെട്ട് കാണാതായി....


ഇന്ന് യുഡിഎസ്എഫിന്റെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്... യൂണിവേഴ്സിറ്റി, പൊതു പരീക്ഷകളെ വിദ്യാഭ്യാസ ബന്ദിൽ നിന്ന് ഒഴിവാക്കി


സങ്കടക്കാഴ്ചയായി... തിരുവനന്തപുരം സ്വദേശിയായ യുവാവ് ബഹ്റൈനിൽ മരിച്ച നിലയിൽ...


തീരം തൊട്ട് 'മോൻത' .... കനത്ത മഴ തുടരുന്നു , 'മോൻത' കരതൊട്ടത് അർദ്ധരാത്രി 12.30 ന്, ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞു, ആന്ധ്രയിൽ റെഡ് അലർട്ട് പിൻവലിച്ച് ഐഎംഡി


സ്വര്‍ണവിലയില്‍ വൻ ഇടിവ്..ഏറെ നാളത്തെ ഇടവേളയ്‌ക്ക് ശേഷം കേരളത്തിൽ പവന് 90,000 രൂപയ്‌ക്ക് താഴെ എത്തി.. ഇന്ത്യയിലും സ്വർണ വില കുത്തനെ നിലംപൊത്തി..

കൊല്ലപ്പെട്ടത് ആയിരം സ്ത്രീകൾ; കൊവിഡ് 19 നിയന്ത്രണങ്ങള്‍ തീരുമ്പോഴേക്ക് ഇനിയുമെത്രയോ സ്ത്രീകള്‍ ഇതുപോലെ കൊല്ലപ്പെട്ടേക്കാം; ഞെട്ടിക്കുന്ന റിപ്പോർട്ട്

30 APRIL 2020 09:22 PM IST
മലയാളി വാര്‍ത്ത

More Stories...

സമാധാന ചർച്ച പരാജയപ്പെട്ടതിന് ഇന്ത്യയുടെ നെഞ്ചത്തോട്ട് കേറി പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് ; കാബൂൾ ഇന്ത്യയുടെ കളിപ്പാവയാണെന്നും പ്രതികാരം ചെയ്യുമെന്നും പ്രതിജ്ഞയെടുത്തു

ഗാസയ്‌ക്കെതിരായ ആക്രമണങ്ങൾക്കിടയിൽ ഇസ്രായേലിന്റെ 'പ്രതികരിക്കാനുള്ള അവകാശത്തെ പിന്തുണച്ച് ട്രംപ്

പാക്-അഫ്ഗാൻ സമാധാന ചർച്ചകൾ പരാജയപ്പെട്ടു; അജ്ഞാത ഫോൺ കോളിന് പിന്നാലെ നിലപാട് മാറ്റിയത് പാക്കിസ്ഥാൻ ; പെരുമാറ്റത്തിൽ ഞെട്ടി ഖത്തറി, തുർക്കി മധ്യസ്ഥർ

സമാധാന കരാറിൻ്റെ ലംഘനം ആരോപിച്ച് ഗാസയിൽ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ 9 പേർ കൊല്ലപ്പെട്ടു; വെടിനിർത്തൽ തുടരുകയാണെന്ന് വാൻസ്

കെനിയയില്‍ വിമാനം തകര്‍ന്നുവീണ് 12 പേര്‍ക്ക് ദാരുണാന്ത്യം

കൊറോണ വൈറസ് വ്യാപകമായതിനെ തുടര്‍ന്ന് കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തിയ കഴിഞ്ഞ മാസങ്ങളില്‍ മെക്‌സിക്കോയില്‍ ഗാര്‍ഹിക പീഡനത്തിന്റെ തോത് കുത്തനെ വര്‍ധിച്ചിരുന്നു. ഇത് വലിയ അളവില്‍ സ്ത്രീകളുടെ ജീവന് ഭീഷണിയാകുന്നുണ്ടെന്ന് കാണിച്ച് സാമൂഹികപ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് ഞെട്ടിക്കുന്ന കണക്കുകള്‍ സര്‍ക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്.

മെക്‌സിക്കോയില്‍ ഈ വര്‍ഷത്തെ ആദ്യ മൂന്ന് മാസങ്ങളിലായി കൊല്ലപ്പെട്ടത് ആയിരം സ്ത്രീകളെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ വൃത്തങ്ങളാണ് ഈ കണക്ക് പുറത്തുവിട്ടിരിക്കുന്നത്. പോയവര്‍ഷം ഇക്കാലയളവില്‍ നടന്ന സ്ത്രീകളുടെ കൊലപാതകങ്ങളുടെ കണക്കിനെക്കാള്‍ എട്ട് ശതമാനം വര്‍ധനവാണ് ഈ വര്‍ഷമുണ്ടായിരിക്കുന്നതെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഇതോടെ സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങളെ ചെറുക്കാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ നടപടികള്‍ കൈക്കൊള്ളുന്നില്ലെന്ന വാദം മെക്‌സിക്കോയില്‍ ശക്തമാവുകയാണ്. മെയ് അവസാനം വരെ കൊവിഡ് 19 പ്രതിരോധമെന്ന നിലയ്ക്ക് കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനം. അത്രയും ദീവസങ്ങള്‍ കൂടി ഇതേ നില തുടര്‍ന്നാല്‍ ഇനിയും നിരവധി സ്ത്രീകളുടെ ജീവന്‍ പൊലിയുമെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.

'വളരെയധികം ഭയപ്പെടുത്തുന്ന അവസ്ഥയാണ് മെക്‌സിക്കോയിലുള്ളത്. കൊവിഡ് 19 നിയന്ത്രണങ്ങള്‍ തീരുമ്പോഴേക്ക് ഇനിയുമെത്രയോ സ്ത്രീകള്‍ ഇതുപോലെ കൊല്ലപ്പെട്ടേക്കാം. കൊവിഡിനെക്കാള്‍ ഭീകരമാണിത്. ഇതുവരേയും സര്‍ക്കാര്‍ ഈ വിഷയത്തില്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തുന്നില്ല എന്നതാണ് ഞെട്ടിക്കുന്നത്...'- അഭിഭാഷകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ പട്രീഷ്യ ഒമേന്‍ഡി പറയുന്നു.

'സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഇവിടെ പടര്‍ന്നുപിടിക്കുന്ന മാരകമായ മഹാമാരി കൊവിഡല്ല. മറിച്ച്, സ്ത്രീകള്‍ക്കെതിരായി നടക്കുന്ന കൂട്ടക്കുരുതിയാണ്. അവരുടെ അവകാശങ്ങള്‍ക്ക് മുകളില്‍ ഈ അതിക്രമങ്ങളുടെ നിഴല്‍ വീണിരിക്കുന്നു..'- സിറ്റിസണ്‍സ് മൂവ്‌മെന്റ് പാര്‍ട്ടി നേതാവായ മാര്‍ത്ത ടാഗിള്‍ പറയുന്നു.

സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളും കൊലപാതകങ്ങളും മെക്‌സിക്കോയില്‍ ഉയര്‍ന്ന അളവിലാണ് റിപ്പോര്‍ട്ട് ചെയ്തുവന്നിരുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇത്തരം കേസുകള്‍ ഇവിടെ വര്‍ധിക്കുകയല്ലാതെ കുറഞ്ഞിട്ടില്ല. കൊറോണക്കാലത്ത് ഈ കണക്കുകള്‍ കുത്തനെ ഉയരുകയും ചെയ്തു. മാര്‍ച്ച് പകുതി മുതല്‍ ഏപ്രില്‍ പകുതി വരെ മാത്രം സഹായങ്ങള്‍ക്കായി ഹെല്‍പ്ലൈന്‍ നമ്പറുകളിലേക്കെത്തിയ കോളുകളുടേയും മെസേജുകളുടേയും എണ്ണത്തില്‍ 80 ശതമാനമാണ് വര്‍ധനവുണ്ടായിരിക്കുന്നത്.

നേരത്തേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള ഭൂരിഭാഗം കേസുകളും തീര്‍പ്പാകാതെ കെട്ടിക്കിടക്കുന്നത് കൊണ്ടും, കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാത്തത് കൊണ്ടുമാണ് കുറ്റം വര്‍ധിക്കുന്നതെന്നും ഈ അവസ്ഥയിലാണ് മാറ്റം വരേണ്ടതെന്നും സ്ത്രീ വിമോചകരും സാമൂഹികനിരീക്ഷകരും വിലയിരുത്തുന്നു. കൊറോണക്കാലത്തെ നിയന്ത്രണങ്ങള്‍ ഇന്ത്യ ഉള്‍പ്പെടെ മറ്റ് പല രാജ്യങ്ങളിലും ഗാര്‍ഹിക പീഡനങ്ങള്‍ വര്‍ധിക്കാന്‍ ഇടയാക്കിയതായി നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് വീട്ടുമുറ്റത്ത് കാറിന് തീപിടിച്ച് പൊള്ളലേറ്റ യുവാവ് മരിച്ചു  (10 minutes ago)

കേരള ഹൈക്കോടതിയിൽ നിന്ന് ഡൽഹി ഹൈക്കോടതിയിലേക്ക്...  (39 minutes ago)

ബോളിവുഡ് താരം മിഥുൻ ചക്രവർത്തി ജയിലർ 2 ൽ  (58 minutes ago)

വൈസ്ചാൻസലർ നിയമനത്തിനുള്ള പാനൽ ഗവർണർക്ക് കൈമാറി മുഖ്യമന്ത്രി  (1 hour ago)

മസ്കത്തിൽ കണ്ണൂർ ആലക്കോട് സ്വദേശി നിര്യാതനായി....  (1 hour ago)

ഇന്നു മുതൽ സെമിഫൈനൽ പോരാട്ടങ്ങൾ...  (1 hour ago)

ബസ് പൂർണമായും കത്തിനശിച്ചു... വൈദ്യുതി വകുപ്പിനോട് വിശദീകരണം തേടുമെന്നും 20ലേറെ പേരെ രക്ഷിക്കാനായെന്നും പൊലീസ്  (1 hour ago)

സ്വർണവിലയിൽ വർദ്ധനവ്.... പവന് 560 രൂപയുടെ വർദ്ധനവ്  (1 hour ago)

സ്വകാര്യ ബസുകൾ ലിമിറ്റഡ് സ്റ്റോപ്പായി ഓടാൻ പാടില്ലെന്ന  (1 hour ago)

ചവറയിൽ നാലര വയസുകാരൻ വീടിന് സമീപത്തുള്ള വെള്ളക്കെട്ടിൽ ..  (2 hours ago)

ട്രെയിൻ ഓടിക്കൊണ്ടിരിക്കെ മൊബൈൽ ഫോൺ പുറത്തേക്ക് ...  (3 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ മഞ്ഞ അലർട്ട് ; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (3 hours ago)

സ്റ്റുഡൻസ് ഡിജിറ്റൽ കൺസഷൻ കാർഡ് പദ്ധതി...ഒരു മാസം 25 ദിവസത്തെ യാത്ര....  (3 hours ago)

ബന്ദികളുടെ മൃതദേഹങ്ങൾ കൈമാറിയതിലെ തർക്കം യുദ്ധത്തിലേക്ക്,  (3 hours ago)

ഇത് രണ്ടാം തവണയാണ് രാഷ്ട്രപതി യുദ്ധവിമാനത്തിൽ സഞ്ചരിക്കുന്നത്.....  (3 hours ago)

Malayali Vartha Recommends