Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

100% വിശ്വാസം; 19-ന് കാരണക്കാരനായ കൊറോണ വൈറസിനെ പൂര്‍ണമായും പ്രതിരോധിക്കുന്ന ആന്റിബോഡി കണ്ടെത്തിയെന്ന് അമേരിക്ക; മരുന്നിന്റെ രണ്ടു ലക്ഷം ഡോസ് ഒരു മാസത്തിനുള്ളില്‍ വിതരണത്തിന് തയ്യാറാക്കുമെന്നാണ് കമ്പനി

17 MAY 2020 12:38 AM IST
മലയാളി വാര്‍ത്ത

അമേരിക്കയില്‍ നിന്ന് വളരെ പ്രതീക്ഷയുള്ള ഒരു വാര്‍ത്ത വരികയാണ്. കൊവിഡിനെ ചുട്ടെരിക്കുന്ന ആന്റീബോഡി അമേരിക്ക കണ്ടെത്തി എന്നുള്ളതാണ് അത്, ഈ വാര്‍ത്തക്ക് വലിയ പ്രാധാന്യമാണ് ഇപ്പോള്‍ മാധ്യമങ്ങള്‍ നല്‍കുന്നത്, കാരണം മറ്റൊന്നുമല്ല. അമേരിക്ക 100% വിജയമാണ് ഈ ആന്റീബോഡിയില്‍ അവകാശപ്പെടുന്നത് എന്നുള്ളതാണ്. മറ്റു ചില രാജ്യങ്ങളും തങ്ങളുടെ വാക്സിനുകള്‍ വിജയമാണ് എന്നൊക്കെ പ്രഖ്യാപിക്കുന്നുണ്ട് എങ്കിലും ഇത്രയും വിശ്വാസ്യതയും ആത്മവിശ്വാസവും പ്രകടിപ്പിച്ചു കണ്ടിട്ടില്ല. കാവിഡ് 19-ന് കാരണക്കാരനായ കൊറോണ വൈറസിനെ പൂര്‍ണമായും പ്രതിരോധിക്കുന്ന ആന്റിബോഡിയാണ് ഞങ്ങള്‍ കണ്ടെത്തിയതെന്നാണ് അമേരിക്കന്‍ മരുന്ന് കമ്പനി വ്യക്തമാക്കുന്ന കാര്യം. കാലിഫോര്‍ണിയയിലെ സൊറെന്റൊ തെറാപ്യൂട്ടിക്‌സ് എന്ന മരുന്നു കമ്പനിയാണ് വൈറസിനെ പ്രതിരോധിക്കുന്ന ആന്റിബോഡ് വികസിപ്പിച്ചിരിക്കുന്നത്. ഇവരുടെ എസ്.ടി.ഐ-1499 എന്ന ആന്റിബോഡിക്ക് വൈറസിനെ കോശങ്ങള്‍ക്കുള്ളിലേക്ക് കയറുന്നതില്‍നിന്ന് തടയാന്‍ 100% സാധിച്ചുവെന്നാണ് അവകാശവാദം.

മരുന്നിന് അംഗീകാരം നേടുന്നതിനായി അമേരിക്കന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന് കമ്പനി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. കോവിഡിനെതിരായ മരുന്നിന്റെ രണ്ടു ലക്ഷം ഡോസ് ഒരു മാസത്തിനുള്ളില്‍ വിതരണത്തിന് തയ്യാറാക്കുമെന്നാണ് കമ്പനി പറയുന്നത്. അങ്ങിനെയെങ്കില്‍ നിലവില്‍ പരീക്ഷണത്തിലിരിക്കുന്ന കോവിഡ് വാക്‌സിനുകളേക്കാള്‍ വേഗത്തില്‍ ഇവ വിപണിയിലെത്തും.

കോവിഡിനെതിരായ മരുന്നിന്റെ വിവരം പുറത്തുവന്നതിന് പിന്നാലെ സൊറെന്റൊ തെറാപ്യൂട്ടിക്കിന്റെ ഓഹരി മൂല്യത്തില്‍ 220 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. അതേസമയം കമ്പനി വികസിപ്പിച്ച ആന്റിബോഡി മനുഷ്യരില്‍ പരീക്ഷിക്കുകയോ അതിന്റെ ദൂഷ്യഫലങ്ങള്‍ എന്തൊക്കെ ആയിരിക്കുമെന്ന് കണ്ടെത്തുകയോ ചെയ്തിട്ടില്ല.

കൊറോണ കുടുംബത്തില്‍ പെട്ട വൈറസുകള്‍കക്കെതിരെ ശരീരത്തിലെ പ്രതിരോധസംവിധാനം ഉത്പിപ്പിക്കുന്ന നിവധി ആന്റിബോഡികളെ അനുകരിക്കുകയാണ് സൊറെന്റൊയുടെ മരുന്ന് ചെയ്യുന്നത്. വൈറസ് കോശത്തിനുള്ളിലേക്ക് കടക്കുന്നതിന് മാധ്യമമായി ഉപയോഗിക്കുന്ന കോശങ്ങളിലെ എസിഇ2 റിസപ്റ്ററുകളുടെ പ്രതലത്തില്‍ ആവരണമൊരുക്കുകയാണ് ഈ ആന്റിബോഡി ചെയ്യുന്നത്. ഇതിലൂടെ വൈറസ് കോശങ്ങള്‍ക്കുള്ളിലേക്ക് പ്രവേശിക്കുന്നത് തടയുകയാണ് ചെയ്യുന്നത്.

അത് മാത്രമല്ല വൈറസിനെ പ്രതിരോധിക്കുന്നതിനൊപ്പം ശരീരത്തിന്റെ പ്രതിരോധ സംവിധാനങ്ങളെ ഇത് ഉണര്‍ത്തുകയും ചെയ്യുമെന്നാണ് ഗവേഷകര്‍ പറയുന്നത്. കോശങ്ങള്‍ക്കുള്ളില്‍ കയറാന്‍ സാധിച്ചില്ലെങ്കില്‍ വൈറസിന് അധികകാലം ജീവിക്കാന്‍ സാധിക്കില്ല. ശരീരം സ്വാഭാവികമായി അതിനെ പുറംതള്ളുമെന്നും ഗവേഷകനായ ഡോ. ഡെറെക് ലോവ് പറയുന്നു. ഒരു താത്കാലിക വാക്‌സിന്‍ പോലെ പ്രവര്‍ത്തിക്കാന്‍ തങ്ങളുടെ ആന്റിബോഡിക്ക് സാധിക്കുമെന്നാണ് ഇദ്ദേഹം പറയുന്നത്. എന്നാല്‍ രോഗം ബാധിക്കാത്തവരില്‍ മാത്രമേ ഇത് പ്രതിരോധം തീര്‍ക്കുകയുള്ളു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (4 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (4 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (6 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (6 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (6 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (6 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (6 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (6 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (6 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (7 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (7 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (9 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (9 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (9 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (9 hours ago)

Malayali Vartha Recommends