Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്

ഒരു വര്‍ഷത്തിലേറെ കാലമായി നിലനിന്നിരുന്ന വ്യാപാര യുദ്ധത്തിന് വഴിത്തിരിവ് ... ഹോങ്കോങ്ങുമായി വ്യപാരം നടത്തുന്നതില്‍ വന്‍ ഇടിവുണ്ടായതിനു പിന്നാലെയാണ് ഹോങ്കോങ് സ്വാതന്ത്രഭരണമുള്ള പ്രദേശമാണെന്നു കരുതാന്‍ കഴിയുന്നില്ല എന്നതിനാല്‍ തന്നെ അവര്‍ക്കു നല്‍കിവരുന്ന ആനുകൂല്യങ്ങള്‍ പിന്‍വലിക്കുകയാണെന്ന് മൈക്ക് പോംപിയോ, ചൈനയ്‌ക്കെതിരായ പോരാട്ടത്തില്‍ ഹോങ്കോങ്ങിനെ കരുവാക്കി യുഎസിന്റെ നിര്‍ണായക നീക്കം ചൈനയുടെ കരണത്തേറ്റ അടിയായി

28 MAY 2020 09:07 AM IST
മലയാളി വാര്‍ത്ത

അമേരിക്ക അങ്ങനെ പിടിമുറുകിയിരിക്കുകയാണ് .ഒരു വര്‍ഷത്തിലേറെ കാലമായി നിലനിന്നിരുന്ന വ്യാപാര യുദ്ധത്തിന് വഴിത്തിരിവ് ഉണ്ടായിരിക്കുകയാണ് .ചൈനയുടെ സ്വാര്‍ത്ഥ താല്പര്യങ്ങളെ തച്ചുടക്കാന്‍ തന്നെയാണ് യു എസ്സ് ശ്രമിക്കുന്നത് .അതിനായി സാധ്യമായ എല്ലാ വഴികളും ഉപയോഗിച്ച് വരികയാണ് സെക്രട്ടറി മൈക്ക് പോംപിയോ .കോവിഡ് വ്യാപനം ഉണ്ടായതിന്റെ പ്രധാന കാരണക്കാര്‍ ചൈനയാണെന്നു നേരത്തെ അദ്ദേഹം ആരോപിച്ചിരുന്നു .രോഗവ്യാപനം ഉണ്ടാകുമെന്നറിഞ്ഞിട്ടും അവര്‍ സത്യം മറച്ചു വയ്ക്കുകയായിരുന്നു എന്നും അതിനാല്‍ തന്നെ അവര്‍ക്കെതിരെ നടപടി കൈക്കൊള്ളണമെന്ന തരത്തില്‍ അദ്ദേഹം നടത്തിയ പ്രസ്താവനയെ ചൈന വിമര്‍ശിച്ചു കൊണ്ട് രംഗത്തുവന്നിരുന്നു .

ചൈനയില്‍ സ്വന്തന്ത്രധികാരമുള്ള പ്രദേശമായ ഹോങ്കോങ്ങിലെ മനുഷ്യത്വ രഹിത പ്രവര്‍ത്തനങ്ങളെ മുന്‍പും യു എസ് എതിര്‍ത്തിട്ടുണ്ടെങ്കിലും വ്യാപാരയുദ്ധം ജയിക്കാനുള്ള ആയുധമാക്കി അവര്‍ക്ക് മാറ്റാന്‍ സാധിച്ചത് എപ്പോഴാണെന്ന് വ്യക്തമാകുന്ന നടപടിയാണ് മൈക്ക് പോംപിയോ എടുത്തിട്ടുള്ളത് .ഹോങ്കോങ്ങുമായി വ്യപാരം നടത്തുന്നതില്‍ വന്‍ ഇടിവുണ്ടായതിനു പിന്നാലെയാണ് ഹോങ്കോങ് സ്വാതന്ത്രഭരണമുള്ള പ്രദേശമാണെന്നു കരുതാന്‍ കഴിയുന്നില്ല എന്നതിനാല്‍ തന്നെ അവര്‍ക്കു നല്‍കിവരുന്ന ആനുകൂല്യങ്ങള്‍ പിന്‍വലിക്കുകയാണെന്നു അദ്ദേഹം പറഞ്ഞത് .ചൈനയ്‌ക്കെതിരായ പോരാട്ടത്തില്‍ ഹോങ്കോങ്ങിനെ കരുവാക്കി യുഎസിന്റെ നിര്‍ണായക നീക്കം വന്നതോട് കൂടി ചൈനയ്ക്കും അത് തിരിച്ചടിയായി മാറും എന്നതില്‍ സംശയമില്ല .

ചൈനയിലെ സ്വയംഭരണ പ്രദേശമായി സ്വയം എടുത്തുകാട്ടുന്ന ഹോങ്കോങ്ങിനെ ആ പദവിയില്‍ ഇനി കാണുന്നില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ വ്യക്തമാക്കിയത് അടവുനയത്തിന്റെ ഭാഗമായി തന്നെയാണ് . തീരുമാനം ഹോങ്കോങ്ങിന്റെ പ്രത്യേക പദവിയുടെ നഷ്ടത്തിനും അതുവഴി യുഎസുമായുള്ള വ്യാപാരത്തിലെ കുറവിനും കാരണമാകും. ശതകോടികളുടെ വ്യാപാര ഇടപാടില്‍ കുറവുണ്ടാകുന്നതോടെ രാജ്യാന്തര സാമ്പത്തിക ഹബ് എന്ന വിശേഷണം ഹോങ്കോങ്ങിന് നഷ്ടപ്പെടും എന്നതാണു കാത്തിരിക്കുന്ന വലിയ പ്രത്യാഘാതം.

'ചൈനയിലെ സ്വയംഭരണാധികാര പ്രദേശങ്ങള്‍ വിലയിരുത്തുന്നതിനും മറ്റുമായി ഹോങ്കോങ് പോളിസി ആക്ട് പഠിക്കാന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിനോട് ആവശ്യപ്പെട്ടിരുന്നു. സമീപ കാലങ്ങളിലെ സംഭവവികാസങ്ങളെക്കുറിച്ച് ശ്രദ്ധാപൂര്‍വം പഠിച്ച ശേഷം, ഹോങ്കോങ് തുടര്‍ന്ന് പ്രത്യേക സ്വയംഭരണ പദവി അര്‍ഹിക്കുന്നില്ലെന്ന് ഇന്ന് കോണ്‍ഗ്രസിനു റിപ്പോര്‍ട്ട് നല്‍കി. ചൈനയില്‍ നിന്ന് ഉയര്‍ന്ന സ്വയംഭരണാധികാരം ഹോങ്കോങ് പുലര്‍ത്തുന്നുണ്ടെന്ന് ന്യായമായി ചിന്തിക്കുന്ന ഒരാള്‍ക്കും വാദിക്കാനാവില്ല എന്നാണ് മൈക്ക് പോംപിയോ അഭിപ്രായപ്പെട്ടത് . ഹോങ്കോങ്ങിനായി വിവാദമായ ദേശീയ സുരക്ഷാ നിയമം ബെയ്ജിങ് അവതരിപ്പിച്ചതിനെ തുടര്‍ന്നാണു യുഎസിന്റെ തീരുമാനം.


ഹോങ്കോങ്ങില്‍ ദേശീയ സുരക്ഷാ നിയമം അടിച്ചേല്‍പ്പിക്കാനുള്ള ചൈനയുടെ ശ്രമത്തെ തുടര്‍ന്ന്, ഈ ആഴ്ച ചൈനയ്ക്കെതിരെ നടപടിയെടുക്കാന്‍ തയാറെടുക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. ഹോങ്കോങ്ങില്‍ ജനാധിപത്യവും പൗരാവകാശങ്ങളും സംരക്ഷിക്കുന്നതിനു ജനങ്ങള്‍ നടത്തി വരുന്ന സമരത്തിനു തീവ്രത കുറയാത്ത സാഹചര്യത്തില്‍ പുതിയ ദേശസുരക്ഷാ നിയമത്തിനു രൂപം കൊടുക്കാന്‍ ചൈന തീരുമാനിച്ചിരുന്നു. ഹോങ്കോങ്ങിലെ സ്ഥിതിഗതികള്‍ ഇനിയും നിയന്ത്രണത്തിലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ രാജ്യത്തിന്റെ മറ്റു ചില ഭാഗങ്ങളിലേക്കും സമാനമായ പ്രക്ഷോഭങ്ങള്‍ പൊട്ടിപ്പുറപ്പെടാന്‍ ഇടയാകുമെന്ന് ചൈന ഭയപ്പെടുന്നുണ്ടായിരുന്നു .എന്നാല്‍ അമേരിക്കയുടെ ഈ നീക്കം അവര്‍ പ്രവചിച്ചിരുന്നില്ല എന്ന് തന്നെ പറയേണ്ടി വരും .വരും ദിവസങ്ങളില്‍ ഇരു രാജ്യങ്ങളും പുതിയ യുദ്ധമുറകള്‍ പയറ്റുമെന്നത് ഇതിലൂടെ വ്യക്തമായിരിക്കുകയാണ്.

 

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബ്രസ്സൽസിൽ ബെൽജിയത്തെ 1-0 ന് തോൽപ്പിച്ച് ഫ്രാൻസ് നേഷൻസ് ലീഗിൽ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി  (2 minutes ago)

ഇരു മുന്നണികൾക്കും അതീവ നിർണായകം.... 38 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ഇന്ന് ...  (17 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും അഭീഷ്ടസിദ്ധിയും!  (34 minutes ago)

പരുക്ക് വില്ലനായി ... ഏഷ്യൻ ഗെയിംസ് ലോങ് ജമ്പിൽ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളി...  (57 minutes ago)

മുഴപ്പിലങ്ങാട് ദേശീയപാത 66 മുറിച്ചുകടക്കവെ ബൈക്ക് തട്ടി വയോധികന് ദാരുണാന്ത്യം  (1 hour ago)

ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്  (1 hour ago)

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (8 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (8 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (9 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (9 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (9 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (9 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (10 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (10 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (10 hours ago)

Malayali Vartha Recommends