Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ജോര്‍ജ് ഫ്ലോയ്‍ഡിന്‍റെ മരണത്തെ തുടർന്നുള്ള പ്രക്ഷോഭം കൊവിഡിന്‍റെ രണ്ടാം വരവിന് കാരണമാകും; മുന്നറിയിപ്പ് നല്‍കി വിദഗ്‍ധര്‍

03 JUNE 2020 05:03 PM IST
മലയാളി വാര്‍ത്ത

More Stories...

അമേരിക്കൻ ഫെഡറൽ ഗവൺമെന്റിന്റെ ഔദ്യോഗിക ഭരണനിർവ്വഹണ പ്രവർത്തനങ്ങളിൽ ഇനി മുതൽ 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' (AI) എന്ന പദപ്രയോഗത്തിന് പകരം 'സൂപ്പർ ഇന്റലിജൻസ് എന്ന് ഉപയോഗിക്കാൻ നിർദ്ദേശിച്ച് യുഎസ് പ്രസിഡന്റ്

മുജ്തബ മൂന്നാം ജന്മം തീർക്കാൻ അമേരിക്കൻ പട്ടാളം പുരോഹിതന്റെ വെളിപ്പെടുത്തൽ ഞെട്ടി ഇസ്രായേൽ,ഇനി സംഭവിക്കുന്നത്

2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ഭീകരാക്രമണം..ബൈക്കില്‍ അലറിവിളിക്കുന്ന നോവ അര്‍ഗാമണിയെ ഗാസയിലേക്ക് കടത്തിയ ആ ഹമാസുകൾ തീർന്നു..കണക്ക് തീർത്ത് ഹമാസ്..

നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം..കണ്‍മുന്നില്‍ വീടുകള്‍ താണുപോകവെ ജീവ രക്ഷാര്‍ത്ഥം നിലവിളിച്ചുകൊണ്ട് ഓടുന്ന കുടുംബങ്ങളുടെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു...

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ

ലോകത്ത് കൊവിഡ് -19 വ്യാപനം ഏറ്റവും രൂക്ഷമായ അമേരിക്കയിൽ രോഗബാധിതരുടെ എണ്ണവും മരണസംഖ്യയും മറ്റു രാജ്യങ്ങളേ അപേക്ഷിച്ച് വളരെ കൂടുതലായിരുന്നു .. എന്നാൽ ഏതാനും ദിവസങ്ങളായി മരണസംഖ്യയും പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണവും കുറഞ്ഞുവരികയാണ്.

അതിനിടയിലാണ് ജോര്‍ജ് ഫ്ലോയ്‍ഡ് എന്ന കറുത്ത വര്‍ഗക്കാരനെ പോലീസുകാരന്‍ കാല്‍മുട്ട് അമര്‍ത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ആളിപ്പടര്‍ന്നത്

മിന്നെസോട്ടയിലെ മിനിയാപൊളിസില്‍ തുടങ്ങിയ പ്രതിഷേധം അമേരിക്കയിലെങ്ങും കത്തിപ്പടരാന്‍ തുടങ്ങിയിട്ട് എട്ട് ദിവസം പിന്നിട്ടിരിക്കുന്നു. കൊവിഡ് വ്യാപനം കുറഞ്ഞുതുടങ്ങുമ്പോള്‍ ജനങ്ങള്‍ കൂട്ടത്തോടെ തെരുവിലിറങ്ങുന്നത് വൈറസിന്‍റെ രണ്ടാം വരവിന് കാരണമാകുമോ എന്നാണ് ആരോഗ്യ വിദഗ്‍ധര്‍ ഭയക്കുന്നത്.

രാജ്യത്ത് നൂറ്റാണ്ടുകളായി തുടരുന്ന വര്‍ണവെറിക്കെതിരായ രോഷമാണ് അമേരിക്കന്‍ തെരുവുകളില്‍ അലയടിക്കുന്നത്. വര്‍ണ-വര്‍ഗ ഭേദമില്ലാതെയാണ് അമേരിക്കന്‍ ജനത പ്രക്ഷോഭത്തില്‍ പങ്കാളികളാകുന്നത്. മുഴുവന്‍ പോലീസുകാര്‍ക്കുമെതിരെ കേസെടുക്കണമെന്നും ജോര്‍ജ് ഫ്ലോയ്‍ഡിന് നീതി കിട്ടണമെന്നുമാണ് ജനങ്ങളുടെ ആവശ്യം.

ലോകത്താകെയുള്ള കൊവിഡ് ബാധിതരില്‍ നാലിലൊന്നും അമേരിക്കയിലാണ്. ആകെ മരിച്ചവരില്‍ മൂന്നിലൊന്നും അമേരിക്കക്കാരാണ്. ചൈനയിലാണ് വൈറസ് ബാധ ആദ്യമായി കണ്ടെത്തിയതെങ്കിലും യൂറോപ്പിലും അമേരിക്കയിലും ഇപ്പോള്‍ ലാറ്റിന്‍ അമേരിക്കയിലുമാണ് വൈറസ് കൂടുതല്‍ നാശം വിതച്ചത്.

യൂറോപ്പില്‍ രോഗബാധ രൂക്ഷമായതിന് ശേഷമാണ് അമേരിക്കയില്‍ കൂട്ടമരണം തുടങ്ങിയത്. രണ്ട് മാസത്തിലേറെ തുടര്‍ന്ന കൂട്ടമരണം അമേരിക്കയെ കണക്കുകളില്‍ മുന്നിലെത്തിച്ചു. ഇതുവരെ 1881205 പേര്‍ക്കാണ് അമേരിക്കയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 108059 മരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

പ്രതിദിനം 4000 മരണം വരെ റിപ്പോര്‍ട്ട് ചെയ്‍‍ത സമയമുണ്ടായിരുന്നു അമേരിക്കയില്‍. പതിനായിരക്കണക്കിന് ആളുകള്‍ ഓരോ ദിവസവും രോഗബാധിതരായി. എന്നാല്‍ ദിവസങ്ങളായി അമേരിക്കയില്‍ പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണവും പ്രതിദിന മരണനിരക്കും കുറയുകയാണ്.

പുതുതായി രോഗം കണ്ടെത്തുന്നവരുടെ എണ്ണവും റെക്കോര്‍ഡ് കുറവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 941 പേരാണ് കൊവിഡ് പോസിറ്റീവായത്. 11 ആഴ്‍ചകള്‍ക്കിടെ ആദ്യമാണ് പുതിയ കേസുകള്‍ 1000-ല്‍ കുറവാകുന്നത്.

അതേസമയം കൊവിഡ് വ്യാപനം കുറഞ്ഞ് തുടങ്ങുമ്പോള്‍ ജനങ്ങള്‍ കൂട്ടം കൂടുന്നത് വൈറസിന്‍റെ രണ്ടാംഘട്ട വ്യാപനത്തിലേക്ക് നയിക്കുമെന്ന് മിന്നെസോട്ട യൂണിവേഴ്‍സിറ്റിയിലെ സെന്‍റര്‍ ഫോര്‍ ഇന്‍ഫെക്ടിയസ് ഡിസീസ് റിസര്‍ച്ച് ആന്‍ഡ് പോളിസി ഡയറക്ടര്‍ മൈക്കല്‍ ഒസ്റ്റെര്‍ഹോം പറയുന്നത് .

പോലീസ് കണ്ണീര്‍ വാതകവും കുരുമുളക് സ്‍പ്രേയും പ്രയോഗിക്കുന്നതിനാല്‍ ആളുകള്‍ക്ക് ചുമയും ശ്വാസ തടസ്സവുമുണ്ടാകാന്‍ കാരണമാകും. ജനക്കൂട്ടത്തില്‍ വൈറസ് ബാധയുള്ള ആളുകളുണ്ടെങ്കില്‍ ചുമ വൈറസ് പടരാനും ഇടയാക്കും.- ഒസ്റ്റെര്‍ഹോം പറയുന്നു.

1918-ല്‍ അമേരിക്കയില്‍ ഫ്ലൂ പടര്‍ന്നപ്പോഴും ആള്‍ക്കൂട്ടം രോഗത്തിന്‍റെ തിരിച്ചുവരവിന് കാരണമായിരുന്നതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്‍തു. 1918-ന്‍റെ തുടക്കത്തില്‍ പടര്‍ന്ന് തുടങ്ങിയ ഫ്ലൂ സെപ്റ്റംബര്‍ ആയപ്പോഴേക്കും അടങ്ങിയിരുന്നു.

തുടര്‍ന്ന് ഫിലാഡല്‍ഫിയയില്‍ സൈനിക പരേഡ് നടത്തിയപ്പോൾ രണ്ട് ലക്ഷത്തിലേറെ ആളുകളാണ് പരേഡ് കാണാന്‍ തടിച്ചുകൂടിയത്. അടുത്ത ദിവസം തന്നെ ഫ്ലൂ ബാധിതരുടെ എണ്ണം ഉയരാന്‍ തുടങ്ങി. ആറാഴ്‍ചകൊണ്ട് 12000-ലേറെ പേരാണ് ഫിലാഡല്‍ഫിയയില്‍ മരിച്ചത്.

അമേരിക്കയിൽ ഏറ്റവും കൂടുതല്‍ മരണവും രോഗബാധയും റിപ്പോര്‍ട്ട് ചെയ്‍ത ന്യൂയോര്‍ക്കിലും ആയിരക്കണക്കിനാളുകള്‍ ദിവസങ്ങളായി പ്രക്ഷോഭത്തിലാണ്. പ്രതിഷേധം ശക്തമായ കാലിഫോര്‍ണിയ, ന്യൂജഴ്‍സി, ഇല്ലിനോയിസ് തുടങ്ങിയ സംസ്ഥാനങ്ങളെല്ലാം കൊവിഡില്‍ നിന്ന് മുക്തമായി വരുന്നവയാണ്.

ആളുകള്‍ പുറത്തിറങ്ങരുതെന്നും വീണ്ടും രോഗം പടരാനുള്ള സാഹചര്യം ഉണ്ടാക്കരുതെന്നും ന്യൂയോര്‍ക്ക് മേയര്‍ ബില്‍ ഡി ബ്ലാസിയോ പറഞ്ഞു.

ഈ പ്രതിഷേധം രോഗവ്യാപനം കൂടാന്‍ ഇടയാക്കുമെന്നതില്‍ ഒരു സംശയവും വേണ്ടെന്നാണ് ബ്ലാസിയോ കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... ട്രാക്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം...  (20 minutes ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണം .. വനിതാ അമ്പെയ്ത്ത് കോംപൗണ്ട് ടീം ഇനത്തിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്  (26 minutes ago)

ഗാന്ധി ജയന്തി അവധിയോടനുബന്ധിച്ച് നാട്ടിലേക്ക് പോകുന്നവരുടെ വൻ യാത്രാ തിരക്ക് കണക്കിലെടുത്ത് പ്രത്യേക ദീർഘദൂര ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി  (48 minutes ago)

നിരോധിത പുകയില ഉല്‍പ്പന്ന കടത്തുകാരെ പിടികുടാന്‍ ധീരശ്രമം നടത്തിയ ഹെഡ് കോണ്‍സ്റ്റബിളിനെ സെക്രട്ടേറിയറ്റില്‍ വിളിച്ചുവരുത്തി ആദരിച്ച് മുഖ്യമന്ത്രി വിജയ്  (58 minutes ago)

ഏഷ്യൻ ഗെയിംസ് വനിത ഹോക്കിയിൽ ഇന്ത്യക്ക് ഇന്ന് സെമിഫൈനൽ പോരാട്ടം....  (1 hour ago)

തദ്ദേശ ഫലം ഇടത് - വലത് മുന്നണികളിൽ എന്തു സംഭവിക്കും ? സതീശന്റെ ചീട്ട് കീറുമോ? പിണറായിക്ക് ഓക്സിജനാവുമോ?  (1 hour ago)

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ലഷ്കർ ഇ തൊയ്ബ ഭീകരനെ കരസേന വധിച്ചു...കരസേനയും ജമ്മു കശ്മീർ പൊലീസും സിആർപിഎഫും ചേർന്നാണ് ഓപ്പറേഷൻ നടത്തിയത് , മേഖലയിൽ ഓപ്പറേഷൻ തുടരുകയാണെന്ന് കരസേന  (1 hour ago)

അമേരിക്കൻ ഫെഡറൽ ഗവൺമെന്റിന്റെ ഔദ്യോഗിക ഭരണനിർവ്വഹണ പ്രവർത്തനങ്ങളിൽ ഇനി മുതൽ 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' (AI) എന്ന പദപ്രയോഗത്തിന് പകരം 'സൂപ്പർ ഇന്റലിജൻസ് എന്ന് ഉപയോഗിക്കാൻ നിർദ്ദേശിച്ച് യുഎസ് പ്രസിഡന്റ്  (2 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും സാമ്പത്തിക പുരോഗതിയും!  (2 hours ago)

കാര്യവട്ടത്ത് നടന്ന ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ കശക്കിയെറിഞ്ഞ ഇന്ത്യൻ ക്രിക്കറ്റ് ടീം രണ്ടാം ഏകദിനത്തിലും ജയിച്ച് പരമ്പര സ്വന്തമാക്കാൻ ഇന്ന് ഗോഹട്ടിയിൽ ഇറങ്ങുന്നു....  (2 hours ago)

സങ്കടക്കാഴ്ചയായി... വെങ്ങാനൂർ പളളിച്ചൽ റൂട്ടിൽ അയ്യങ്കാളി സ്മാരകത്തിന് സമീപം നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുത തൂണിലിടിച്ച് പിന്നിലിരുന്ന യുവതിയ്ക്ക് ദാരുണാന്ത്യം  (2 hours ago)

  ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ 2027ലെ പൊങ്കാല മഹോത്സവം ഫെബ്രുവരി 22ന്...  (3 hours ago)

കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി സൗജന്യമാക്കി ആധാർ അതോറിറ്റി  (3 hours ago)

നിയമസഭ അടിച്ചു തകർത്ത് 2. 21 ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തിയ കേസ്... വിചാരണ നവംബർ 3 ന് തുടങ്ങും, 3 സാക്ഷികൾ ഹാജരാകാനുത്തരവ്  (3 hours ago)

സംസ്ഥാനത്ത് ഇന്നു മുതൽ മഴ വീണ്ടും സജീവമായേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ... രണ്ട് ജില്ലകളിൽ   യെല്ലോ അലർട്ട്  (3 hours ago)

Malayali Vartha Recommends