അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണവും മരണസംഖ്യയും വര്‍ദ്ധിക്കുന്നു.... 24 മണിക്കൂറിനിടെ മരിച്ചത് 970 പേര്, അമേരിക്കയിലെ രോഗബാധിതരുടെ എണ്ണം 20 ലക്ഷത്തിലേക്ക കുതിക്കുന്നു
കോവിഡ് ബാധിതരുടെ എണ്ണവും മരണസംഖ്യയും അമേരിക്കയില്‍ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 970 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. അമേരിക്കയിലെ രോഗബാധിതരുടെ എണ്ണം 20 ലക്ഷത്തിലേക്ക് കുതിക്കുകയാണെന്നാണ് ഔദ്യോഗിക കണക്കുകള്‍ ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകള്‍ പ്രകാരം അമേരിക്കയില്‍ 19,65,551 പേരാണ് രാജ്യത്ത് ഇപ്പോള്‍ രോഗബാധിതരായുള്ളത്.
മരിച്ചവരുടെ എണ്ണം 1,11,385 ആയി. 7,36,455 പേരാണ് രാജ്യത്ത് ഇതുവരെ രോഗത്തെ അതിജീവിച്ചത്. വിവിധ സംസ്ഥാനങ്ങളിലെ രോഗബാധിതരുടെ എണ്ണം ഇനിപറയുംവിധമാണ്. ന്യൂയോര്‍ക്ക്-3,96,699, ന്യൂജഴ്സി-1,65,162, ഇല്ലിനോയിസ്-1,25,915, കാലിഫോര്‍ണിയ-1,26,371, മസാച്യുസെറ്റ്സ്-1,02,557, പെന്‍സില്‍വേനിയ-78,920, ടെക്സസ്-73,286, മിഷിഗണ്‍-63,539, ഫ്ളോറിഡ-61,488, മെരിലാന്‍ഡ്-56,770, ജോര്‍ജിയ-50,621, കണക്ടികട്-43,460, വിര്‍ജീനിയ-48,532, ലൂസിയാന-42,016, ഒഹിയോ-37,792.
"
https://www.facebook.com/Malayalivartha