Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോവിഡ് നിയന്ത്രിക്കാൻ കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിപ്പിച്ച് നീര്‍നായ്ക്കളെ കൊന്നൊടുക്കുന്നു

13 JUNE 2020 05:04 PM IST
മലയാളി വാര്‍ത്ത

കൊറോണ രോഗം പടരുന്നത് നീര്‍നായ്ക്കളിൽ നിന്നാണ് എന്ന ആശങ്കയിൽ നെതര്‍ലന്‍ഡ്‌സില്‍ ഇവയെ കൂട്ടത്തോടെ കൊന്നൊടുക്കുന്നു. രോമത്തിനു വേണ്ടി വളര്‍ത്തുന്ന ഒരിനം നീര്‍നായയിലാണ് നെതര്‍ലന്‍ഡ്‌സില്‍ ഇപ്പോള്‍ കോവിഡ് പടര്‍ന്നുപിടിക്കുന്നത്..ഇവയെ വളര്‍ത്തുന്ന ഫാമിലെ രണ്ടു ജീവനക്കാര്‍ക്ക് നീര്‍നായയില്‍ നിന്ന് രോഗം പകര്‍ന്നുവെന്ന റിപ്പോര്‍ത്തിന്റെ അടിസ്ഥാനത്തിലാണ് ആയിരക്കണക്കിനുള്ള നീര്‍നായ്ക്കളെ കൊന്നൊടുക്കുന്നത് .കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിപ്പിച്ച് ആണ് ഇവയെ കൊല്ലുന്നത്

ഇത്തരത്തില്‍ ചെയ്യുന്നത് മൂലം കര്‍ഷകര്‍ക്കുണ്ടാകുന്ന നഷ്ടത്തിന് നഷ്ടപരിഹാരം നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. രാജ്യമാകെ ആഴ്ചകള്‍ക്ക് മുന്‍പ് വരെ ജനിച്ച നീര്‍നായ്ക്കളെ ഉള്‍പ്പെടെയാണ് ഇപ്പോള്‍ കൊന്നൊടുക്കുന്നത്.

നീര്‍നായ്ക്കള്‍ കൊറോണ വൈറസിന്റെ സംഭരണകേന്ദ്രമാകുമെന്നും കൂടുതല്‍ മനുഷ്യരിലേക്കു രോഗം പടരുമെന്നുമാണ് സര്‍ക്കാര്‍ ആശങ്കപ്പെടുന്നത്. വളര്‍ത്തു മൃഗങ്ങളായ പൂച്ച, നായ എന്നിവയ്ക്കും കടുവ, കീരി, കുരങ്ങ് എന്നിവയ്ക്കും കോവിഡ് പകരാനുള്ള സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും ഇവയില്‍നിന്നു തിരിച്ചു മനുഷ്യരിലേക്കു പകരുമോ എന്നതില്‍ ഇതുവരെ കൃത്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ല.

ആദ്യമായി ഈ വര്‍ഷം ഏപ്രില്‍ 23, 25 തീയതികളിലാണ് നെതര്‍ലന്‍ഡ്‌സില്‍ നീര്‍നായകള്‍ക്കു കോവിഡ് പകര്‍ന്നതായി റിപ്പോര്‍ട്ട് വന്നത്. രാജ്യത്തുടനീളം നീര്‍നായ്ക്കള്‍ അസാധാരണമായി ചത്തു തുടങ്ങിയതോടെയാണ് സംഭവം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടത്. ചില നീര്‍ നായകള്‍ക്ക് മൂക്കൊലിപ്പും ശ്വാസതടസവും ഉണ്ടായിരുന്നു.

ഇവയെ വളര്‍ത്തുന്ന ഫാമിലെ കോവിഡ് ബാധിതനായ ജീവനക്കാരനില്‍ നിന്നാണ് നീര്‍നായ്ക്കള്‍ക്കു രോഗം പകര്‍ന്നതെന്നാണു കരുതുന്നത്. നെതര്‍ലന്‍ഡിലെ 130 ഫാമുകളില്‍ 12 ഇടത്ത് ഇതുവരെ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.ഫാമുകളില്‍ നീര്‍നായ്ക്കളെ പ്രത്യേക അറകളിലാണ് വളര്‍ത്തുന്നതെങ്കിലും രോഗം അതിവേഗത്തിലാണ് പടര്‍ന്നുപിടിക്കുന്നതെന്ന് അധികൃതര്‍ പറയുന്നു.

എങ്കിലും രാജ്യത്താകെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത അമ്പതിനായിരത്തോളം കോവിഡ് കേസുകളില്‍ രണ്ടെണ്ണം മാത്രമാണ് നീര്‍നായ ഫാമുമായി ബന്ധപ്പെട്ട് ഉണ്ടായത്. എന്നാല്‍ പോലും ഇനിയുള്ള മാസങ്ങളില്‍ ഇതു വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്ന ആശങ്കയിലാണ് മൃഗങ്ങളെ കൊന്നൊടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (6 minutes ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (24 minutes ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (42 minutes ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (49 minutes ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (58 minutes ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (1 hour ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (1 hour ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (1 hour ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (2 hours ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (2 hours ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (2 hours ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (2 hours ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends