Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൊറോണയ്ക്കു ജനിതകമാറ്റം, അപകടകരം; പുതുരൂപത്തിൽ പ്രത്യക്ഷപ്പെട്ടത് യൂറോപ്പിൽ; വൈറസിന്റെ പുറംചട്ടയിലുള്ള സ്പൈക് പ്രോട്ടീനുമേലാണ് പരിണാമം സംഭവിച്ചത്

14 JUNE 2020 02:58 PM IST
മലയാളി വാര്‍ത്ത

കോവിഡിന് കാരണമാകുന്ന സാർസ് കോവ്–2 വൈറസിന് ജനിതകമാറ്റം സംഭവിച്ചുവെന്നും പുതിയതായി രൂപമെടുത്ത വൈറസ് കൂടുതൽ അപകടകാരിയാണോയെന്നു വ്യക്തമല്ലെന്നുമുള്ള പുതിയ റിപ്പോർട്ട് പുറത്തുവന്നു. വൈറസിന്റെ പുതിയ രൂപമാണ് ഇപ്പോൾ കൂടുതൽ മനുഷ്യരെ ബാധിക്കുന്നതെന്നും അടുത്തിടെ പഠനത്തിൽ വ്യക്തമായിരുന്നു. ഇത്തരത്തിൽ സംവിക്കുന്ന ജനിതകമാറ്റം വൈറസിനെ പ്രയാസമേറിയ പ്രതിയോഗിയാക്കി മാറ്റുകയാണെന്നാണ് വിലയിരുത്തൽ.

പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടപ്പോൾത്തന്നെ സാർസ് കോവ്–2 വൈറസിന്റെ പതിനായിരക്കണക്കിന് ജീനോം സീക്വൻസുകളിലെ മാറ്റം ഗവേഷകർ വിലയിരുത്തുന്നുണ്ടായിരുന്നു. ഡി614ജി എന്ന വ്യതിയാനമാണ് മറ്റു വൈറസ് ശ്രേണികളേക്കാൾ മുന്നിൽ വന്നതെന്നു കണ്ടെത്തിയതും അങ്ങനെയാണ്. ഫെബ്രുവരിയിൽ യൂറോപ്പിലാണ് പരിണമിച്ച ഈ വൈറസിനെ ആദ്യം കണ്ടെത്തിയത്. എന്നാൽ ഈ വ്യതിയാനമാണോ വൈറസ് ഇത്രപെട്ടെന്നു വ്യാപിക്കാൻ കാരണമായതെന്നു വ്യക്തമായിട്ടില്ല.

വൈറസിന്റെ പുറംചട്ടയിലുള്ള സ്പൈക് പ്രോട്ടീനുമേലാണ് പരിണാമം സംഭവിച്ചത്. മനുഷ്യരിലെ കോശങ്ങളിൽ പറ്റിപ്പിടിച്ചിരിക്കാൻ വൈറസിനെ സഹായിക്കുന്നത് ഈ സ്പൈക് പ്രോട്ടീനുകളാണ്. ഈ വ്യതിയാനം മൂലം അണുബാധയുണ്ടാകുന്ന ഭാഗങ്ങളിൽ വളരെ ശക്തമായി പറ്റിപ്പിടിച്ചിരിക്കാൻ വൈറസിനു സാധിക്കും. രോധബാധ വ്യാപിപ്പിക്കാനും. ഓരോ ജനിതക വ്യതിയാനവും 10 മടങ്ങ് അധികം അപകടകാരിയാണെന്നും ഈ വൈറസാണ് യൂറോപ്പിലും യുഎസിലും ലാറ്റിൻ അമേരിക്കയിലും രോഗം പടർന്നുപിടിക്കാൻ കാരണമായതെന്നും ഗവേഷകർ പറയുന്നു.

അതേസമയം, കൂടുതൽ വ്യാപിക്കുന്നുവെന്നതുകൊണ്ട് ഇതു കൂടുതൽ മരണകാരണമാകുന്നുവെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നാണ് വിവരം. അതിനിടെ സാർസ് കോവ്–2 പ്രോട്ടീനുകളിലെ ഒആർഎഫ്3ബി ജീനുകളിലും വ്യത്യാസം കാണുന്നതായി കഴിഞ്ഞമാസം പുറത്തുവന്ന ഒരു റിപ്പോർട്ടിൽ പറയുന്നു. ഈ ജീനാണ് മനുഷ്യ ശരീരത്തിലെ പ്രതിരോധശേഷിയെ അടിച്ചമര്‍ത്തുന്നത്. ഈ ജീനുമായി വൈറസ് ശരീരത്തിൽ കയറുമ്പോൾ നമ്മുടെ പ്രതിരോധ ശേഷിയെ മറച്ചുനിർത്തി ശരീരത്തിൽ കൂടുതൽ പ്രവർത്തിക്കാൻ അവസരമുണ്ടാക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.,... പവന് 1,13,760 രൂപ  (4 minutes ago)

തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ സീബ്രകൾ എത്തുന്നു...  (18 minutes ago)

തിരുവനന്തപുരം പട്ടത്ത് ഫർണിച്ചർ കടയുടെ ഗോഡൗണിൽ വൻതീപിടിത്തം...  (28 minutes ago)

ഓണാഘോഷത്തിന് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ  (41 minutes ago)

കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന ടൂറിസ്റ്റ് ബസുകൾക്കെതിരേ മോട്ടോർ വാഹനവകുപ്പ് നടപടി ആരംഭിച്ചു....  (1 hour ago)

CPIM KANNUR വിവരം പുറംലോകത്തെത്തിച്ചത് ടി.കെ യാണ്  (1 hour ago)

പ്രകൃതി സ്നേഹികളുടെ മനംകവർന്ന് ഇടുക്കിയുടെ മണ്ണിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം എത്തുന്നു... പ്രവേശനം ആഗസ്റ്റ് 24 മുതൽ  (1 hour ago)

പത്തനംതിട്ട പയ്യനാമൺ തവളപ്പാറയിലെ ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം...  (1 hour ago)

ശബരിമലയിൽ പ്രസാദനിർമ്മാണത്തിന് ഭക്തർ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിക്കുന്നതിന് മുമ്പ് നിലവാരം ഉറപ്പാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് ആരോഗ്യ,ദേവസ്വം മന്ത്രി കെ.മുരളീധരൻ്റെ കത്ത്...  (2 hours ago)

‌ബംഗാൾ മുൻ മന്ത്രി ആശിഷ് ബാനർജിയെ പാർട്ടി ഓഫീസിൽ മരിച്ചനിലയിൽ കണ്ടെത്തി  (2 hours ago)

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിൽ ചരിത്ര വിജയത്തിനരികെ ബംഗ്ലാദേശ്  (2 hours ago)

കെ.എസ്.ആർ.ടി.സി ബിസിനസ് ക്ലാസ് ബസ് സർവിസ് ഞായറാഴ്ച മുതൽ ആരംഭിക്കും, ആദ്യ യാത്രയുടെ ഫ്ലാഗ് ഓഫ് കെ.സി. വേണുഗോപാൽ എം.പി നിർവഹിക്കും  (2 hours ago)

പാ​ല​സ് ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ച സ​പ്ലൈ​കോ ഓ​ണം ജി​ല്ല ഫെ​യ​റി​ന്റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് നി​ര്‍വ്വ​ഹി​ച്ചു..  (2 hours ago)

ജീവിതം തിരിച്ചുപിടിക്കാൻ സുവർണ്ണാവസരം!  (3 hours ago)

ശ​ബ​രി​മ​ല​യി​ൽ ചി​ങ്ങ​മാ​സ പൂ​ജ​യ്ക്കാ​യി ഇ​ന്ന് വൈ​കുന്നേരം ന​ട തു​റ​ക്കും  (3 hours ago)

Malayali Vartha Recommends