Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൊറോണ വൈറസ് ബാധിച്ച രോഗികൾക്കു ജീവൻരക്ഷാമരുന്ന് ; കോവിഡ് മഹാമാരി പ്രതിരോധത്തിൽ വഴിത്തിരിവാകുന്ന മരുന്നുമായി ഗവേഷകർ

16 JUNE 2020 11:18 PM IST
മലയാളി വാര്‍ത്ത

ദൈവമേ കൊറോണ മഹാമാരിയിൽ നിന്നൊന്നു കര കയറ്റണമേ എന്ന് നിരീശ്വര വാദികൾ പോലും പ്രാർത്ഥിച്ചിരിക്കണം അത്ര കണ്ട് നമ്മെ ഈ രോഗം ഭയപെടുത്തിയിട്ടുണ്ട്. കോവിഡ് മഹാമാരി പ്രതിരോധത്തിൽ വഴിത്തിരിവാകുന്ന മരുന്നുമായി ഗവേഷകർ. കോവിഡ് മാറാന്‍ ഡെക്സാമെതാസോണ്‍ എന്ന മരുന്ന് ഫലപ്രദമെന്നും ഇതിനു മരണനിരക്ക് കുറയ്ക്കാന്‍ സാധിക്കുമെന്നും ആരോഗ്യ വിദഗ്ദര്‍ അഭിപ്രായപ്പെട്ടു. കൊറോണ വൈറസ് ബാധിച്ച രോഗികൾക്കു ജീവൻരക്ഷാമരുന്നായി ഉപയോഗിക്കാമെന്ന് തെളിയിക്കപ്പെടുന്ന ആദ്യ മരുന്നാണു ഡെക്സാമെതാസോൺ. തീവ്രതയേറിയ രോഗികളുടെ മരണനിരക്ക് മൂന്നിലൊന്നായി കുറയ്ക്കാൻ ഈ മരുന്നിനു സാധിക്കുമെന്നാണു ചൊവ്വാഴ്ച പുറത്തുവന്ന പരീക്ഷണ റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

താരതമ്യേന കുറഞ്ഞ വിലയും നിലവിൽ വ്യാപകമായി ലഭ്യമായതുമായ മരുന്നാണിത്. ഡെക്സാമെതാസോൺ കോവിഡിന് ജീവൻരക്ഷാ മരുന്നായി ഉപയോഗിക്കാമെന്ന കണ്ടെത്തൽ നിർണായക ചുവടുവയ്പാണെന്നു യുകെയിലെ ആരോഗ്യവിദഗ്ധരെ ഉദ്ധരിച്ചു ബിബിസി റിപ്പോർട്ട് ചെയ്തു. ഓക്‌സ്‌ഫഡ് യൂണിവേഴ്‌സിറ്റിയാണ് പരീക്ഷണം നടത്തിയത്. രോഗികളില്‍ മൂന്നിലൊന്ന് പേരുടെയും രോഗം മാറ്റുന്ന മരുന്നാണ് കണ്ടെത്തിയിരിക്കുന്നതെന്നു ഗവേഷകര്‍ പറഞ്ഞു.

വെന്റിലേറ്ററിലുള്ള കോവിഡ് രോഗികളുടെ മരണസാധ്യത മൂന്നിലൊന്നായി കുറയ്ക്കുന്ന ഈ മരുന്ന്, ഓക്സിജൻ സിലിണ്ടറിന്റെ സഹായത്താൽ ചികിത്സയിലുള്ള രോഗികളുടെ മരണസാധ്യത അഞ്ചിലൊന്നായി കുറയ്ക്കാനും സഹായിക്കും. യുകെയിൽ മഹാമാരിയുടെ തുടക്കം മുതൽ ഉപയോഗിച്ചിരുന്നെങ്കിൽ 5000 പേരുടെ ജീവനെങ്കിലും രക്ഷിക്കാൻ കഴിയുമായിരുന്നു. കൂടുതൽ കോവിഡ് കേസുകളുള്ള സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രാജ്യങ്ങൾക്ക് മരുന്ന് വളരെ ഉപകാരപ്രദമാണെന്നും ഗവേഷകർ ചൂണ്ടിക്കാട്ടി.

മലേറിയ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിനും പരീക്ഷിച്ചെങ്കിലും ഹൃദയത്തിനു പ്രശ്നങ്ങളുണ്ടാക്കുന്നതിനാൽ പിന്നീട് ഉപേക്ഷിച്ചു. മറ്റൊരു മരുന്നായ റെംഡിസിവിർ ഹ്രസ്വകാലത്തേക്ക് എൻഎച്ച്എസ് (നാഷനൽ ഹെൽത്ത് സർവീസ്) ഉപയോഗിക്കുന്നുണ്ട്.
മരുന്നിനു ചെലവ് കുറവാണെന്നും ലോകമാകെ ജീവന്‍ രക്ഷിക്കാനായി ഡെക്സാമെതാസോണ്‍ ഉപയോഗിക്കാമെന്നും ചീഫ് ഇൻവെസ്റ്റിഗേറ്റർ പ്രഫ. പീറ്റര്‍ ഹോര്‍ബി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് വേണ്ട '  (29 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.,... പവന് 1,13,760 രൂപ  (52 minutes ago)

തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ സീബ്രകൾ എത്തുന്നു...  (1 hour ago)

തിരുവനന്തപുരം പട്ടത്ത് ഫർണിച്ചർ കടയുടെ ഗോഡൗണിൽ വൻതീപിടിത്തം...  (1 hour ago)

ഓണാഘോഷത്തിന് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ  (1 hour ago)

കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന ടൂറിസ്റ്റ് ബസുകൾക്കെതിരേ മോട്ടോർ വാഹനവകുപ്പ് നടപടി ആരംഭിച്ചു....  (1 hour ago)

CPIM KANNUR വിവരം പുറംലോകത്തെത്തിച്ചത് ടി.കെ യാണ്  (2 hours ago)

പ്രകൃതി സ്നേഹികളുടെ മനംകവർന്ന് ഇടുക്കിയുടെ മണ്ണിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം എത്തുന്നു... പ്രവേശനം ആഗസ്റ്റ് 24 മുതൽ  (2 hours ago)

പത്തനംതിട്ട പയ്യനാമൺ തവളപ്പാറയിലെ ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം...  (2 hours ago)

ശബരിമലയിൽ പ്രസാദനിർമ്മാണത്തിന് ഭക്തർ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിക്കുന്നതിന് മുമ്പ് നിലവാരം ഉറപ്പാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് ആരോഗ്യ,ദേവസ്വം മന്ത്രി കെ.മുരളീധരൻ്റെ കത്ത്...  (2 hours ago)

‌ബംഗാൾ മുൻ മന്ത്രി ആശിഷ് ബാനർജിയെ പാർട്ടി ഓഫീസിൽ മരിച്ചനിലയിൽ കണ്ടെത്തി  (3 hours ago)

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിൽ ചരിത്ര വിജയത്തിനരികെ ബംഗ്ലാദേശ്  (3 hours ago)

കെ.എസ്.ആർ.ടി.സി ബിസിനസ് ക്ലാസ് ബസ് സർവിസ് ഞായറാഴ്ച മുതൽ ആരംഭിക്കും, ആദ്യ യാത്രയുടെ ഫ്ലാഗ് ഓഫ് കെ.സി. വേണുഗോപാൽ എം.പി നിർവഹിക്കും  (3 hours ago)

പാ​ല​സ് ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ച സ​പ്ലൈ​കോ ഓ​ണം ജി​ല്ല ഫെ​യ​റി​ന്റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് നി​ര്‍വ്വ​ഹി​ച്ചു..  (3 hours ago)

ജീവിതം തിരിച്ചുപിടിക്കാൻ സുവർണ്ണാവസരം!  (4 hours ago)

Malayali Vartha Recommends