Widgets Magazine
02
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരക്കൂട്ടം മുതൽ നടപ്പന്തൽ വരെ നീണ്ട ക്യൂ... പുതുവർഷ പുലരിയിൽ ഭക്തജന തിരക്കിലമർന്ന്‌ സന്നിധാനം.....


സങ്കടമടക്കാനാവാതെ... അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വിധി തട്ടിയെടുത്തത്....


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....

രാജ്യത്ത് ബോയ്കോട്ട് ചൈന തരംഗം; ഇന്ത്യയിൽ വലിയ പ്രചാരമുള്ള ടിക്-ടോക് അടക്കമുള്ള ചൈനീസ് ആപ്പുകളും മെയ്ഡ് ഇൻ ചൈന ഉപകരണങ്ങളും നിരോധിക്കണമെന്ന ആവശ്യവും ശക്തം

21 JUNE 2020 10:14 PM IST
മലയാളി വാര്‍ത്ത

ഇന്ത്യ-ചൈന അതിർത്തി സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ രാജ്യത്ത് ‘ബോയ്കോട്ട് ചൈന’ തരംഗമാണ്. ചൈന നിർമിച്ചതെല്ലാം ബഹിഷ്കരിക്കാനാണ് ചിലർ ആഹ്വാനം ചെയ്യുന്നത്. ഇന്ത്യയിൽ വലിയ പ്രചാരമുള്ള ടിക്-ടോക് അടക്കമുള്ള ചൈനീസ് ആപ്പുകളും മെയ്ഡ് ഇൻ ചൈന ഉപകരണങ്ങളും നിരോധിക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ‘ഗോ ലോക്കൽ’ എന്ന് പറഞ്ഞ് സ്വദേശി ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു.

ഇപ്പോഴിതാ അതിർത്തി പ്രശ്നത്തെ തുടർന്ന് ഉടലെടുത്ത ചൈനീസ് വിരുദ്ധ വികാരം നേട്ടമാക്കാൻ ഒരുങ്ങുകയാണ് ഒരു കാലത്ത് രാജ്യത്ത് തരംഗം സൃഷ്ടിച്ച കമ്പനിയായ മൈക്രോമാക്സ്. ഇന്ത്യയിൽ സ്മാർട്ട്ഫോൺ വിൽപ്പനക്ക് തറക്കല്ലിട്ടത് സാംസങ് ആണെങ്കിലും വിപണയിൽ ഒരുകാലത്ത് അവരെ പോലും ഭയപ്പെടുത്തിയിരുന്നു മൈക്രോമാക്സ്. എന്നാൽ, കാലക്രമേണ മറ്റ് കമ്പനികളുമായി മത്സരിക്കാൻ കഴിയാതെ വിപണിയിൽ നിന്ന് വിടപറയുന്ന അദ്ഭുതക്കാഴ്ചയും എല്ലാവരും കണ്ടു.

ഇപ്പോൾ മാർക്കറ്റിൽ ലഭ്യമായ മികച്ച ബജറ്റ് - മിഡ്റേഞ്ച് ഫോണുകൾ എടുത്താൽ മിക്കവയും ചൈനീസ് കമ്പനികളുടേതായിരിക്കും. എന്നാൽ ഇന്ത്യയിൽ തരംഗമാവുന്ന ബോയ്കോട്ട് ചൈന മുദ്രാവാക്യം ചൈനക്ക് വലിയ തിരിച്ചടിയാണ് നൽകാൻ പോകുന്നതെന്ന് വിലയിരുത്തലുകളുണ്ട്. അവരുടെ ഏറ്റവും വലിയ സ്മാർട്ട്ഫോൺ മാർക്കറ്റായ ഇന്ത്യയിലെ ജനങ്ങൾ മെയ്ഡ് ഇൻ ഇന്ത്യ ഫോണുകൾക്കായി ഒരു വശത്ത് നിന്ന് മുറവിളി തുടങ്ങിയിരിക്കുകയാണ്. സമൂഹ മാധ്യമങ്ങളിലാണ് ഇത്തരം ആഹ്വാനങ്ങളുമായി പലരും എത്തുന്നത്.

മൈക്രോമാക്സിെൻറ ഒൗദ്യോഗിക ട്വിറ്റർ ഹാൻറിലിൽ എത്രയും പെട്ടന്ന് മികച്ച ബജറ്റ് ഫോണുകളുമായി ഒരു തിരിച്ചുവരവ് നടത്തണമെന്ന ആവശ്യങ്ങൾ ഉയരുകയാണ്. ’ഞങ്ങൾ അതിനുള്ള തയാറെടുപ്പിലാണെന്നും വലുതുതന്നെ പ്രതീക്ഷിക്കാമെന്നും മൈക്രോമാക്സ് എല്ലാവർക്കും മറുപടിയും നൽകുന്നുണ്ട്. മൈക്രോമാക്സിന് ഇത് മികച്ച അവസരമാണെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയിൽ ഒരുകാലത്ത് വലിയ തരംഗം തീർത്ത ചരിത്രമുള്ള കമ്പനി എന്ന നിലക്ക് മൈക്രോമാക്സിന് ബോയ്കോട്ട് ചൈന എന്ന ചിലരുടെ ആഹ്വാനം വലിയ വിപണി സാധ്യതയാണ് തുറന്നിരിക്കുന്നത്. നിലവിൽ നിരവധി കമ്പനികൾ മികച്ച സ്മാർട്ട്ഫോൺ മോഡലുകളുമായി രംഗത്തുണ്ടെങ്കിലും അതിനോട് അടുത്തെങ്കിലും എത്തുന്ന പുതിയ അവതാരത്തെ ഇറക്കിയാൽ മൈക്രോമാക്സിന് ചരിത്രം സൃഷ്ടിക്കാം. ചെറിയ പിഴവുകൾ പോലും മറന്ന് ആളുകൾ തങ്ങളുടെ പ്രൊഡക്ട് വാങ്ങുമെന്ന നിലവിലെ സാഹചര്യം അവർ മുതലെടുക്കുമെന്ന് തീർച്ച.

ചൈനീസ് ഉത്പന്നങ്ങൾ എല്ലാം ബഹിഷ്കരിക്കുക എന്നത് ഒരു വിദൂര സാധ്യതയായി നിലനിൽക്കുേമ്പാഴും ഏറ്റവും ജനപ്രിയമായ സ്മാർട്ട്ഫോൺ വിപണിയിൽ ഇന്ത്യൻ കമ്പനികൾക്ക് ഒരു കൈ പരീക്ഷിക്കാനുള്ള അവസരമാണിതെന്നാണ് പൊതു അഭിപ്രായം. ഷവോമിയും റിയൽമിയും വൺപ്ലസും ഒപ്പോ, വിവോ തുടങ്ങിയ കമ്പനികളും ഇന്ത്യയിൽ സ്വന്തമാക്കിയ സ്വപ്നതുല്യമായ വിപണിക്ക് വേണ്ടി ഏതൊക്കെ ഇന്ത്യൻ കമ്പനികളാണ് കച്ചകെട്ടിയിറങ്ങുന്നതെന്ന് ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് രാജ്യം.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആവശ്യക്കാർ ഉള്ളത് 15000 രൂപക്ക് താഴെയുള്ള സ്മാർട്ട്ഫോണുകൾക്കാണ്. രാജ്യത്തെ സ്മാർട്ട്ഫോൺ കമ്പക്കാരുടെ ഇൗ മനശാസ്ത്രം ഏറ്റവും ആദ്യം മനസ്സിലാക്കി പ്രവർത്തിച്ച കമ്പനിയായിരുന്നു മൈക്രോമാക്സ്. ഷവോമിയെ പോലെ കണ്ണുചിമ്മിത്തുറക്കുന്ന സമയം കൊണ്ട് ഇന്ത്യൻ മാർക്കറ്റിൽ അപ്രമാദിത്യം കാട്ടിയ കമ്പനിയായിരുന്നു അവർ. അവരുടെ കാൻവാസ്, യുനൈറ്റ്, YU സീരീസുകളിലുള്ള സ്മാർട്ഫോണുകൾ ഇന്ത്യയിൽ സൂപ്പർഹിറ്റായിരുന്നു.

ഹരിയാനയിലെ ഗുഡ്ഗാവിലെ െഎ.ടി സോഫ്റ്റ്വെയർ കമ്പനിയായി തുടങ്ങിയതായിരുന്നു മൈക്രോമാക്സ്. മൈക്രോമാക്സ് ഇൻഫോമാറ്റിക്സ് എന്ന പേരിൽ 2000ലായിരുന്നു രാഹുൽ ശർമയെന്ന ടെക്കി പുതിയ സ്റ്റാർട്ട്അപിന് തുടക്കമിട്ടത്. 2008ൽ സ്മാർട്ഫോൺ വിപണിയിലേക്ക് കടന്നതോടെ മൈക്രോമാക്സ് പുതിയ ചരിത്രത്തിനായിരുന്നു തുടക്കം കുറിച്ചത്. 100 കോടിയിലധികം ജനസംഖ്യയുള്ള ഇന്ത്യയിൽ സാംസങ്ങിനെയും നോകിയയെും പിന്തള്ളി ഒന്നാമത്തെത്തുക എന്ന നേട്ടം മാത്രമല്ല, ലോകത്തിലെ തന്നെ ഏറ്റവും വലിയ 10 സ്മാർട്ഫോൺ ബ്രാൻറുകളിൽ ഒന്നായി മാറി നമ്മുടെ മൈക്രോമാക്സ്. ഒരു മാസം വരെ നീണ്ടു നിൽക്കുന്ന ബാറ്ററിയുള്ള X1i പതിപ്പ് വിപണിയിലിറക്കി ഞെട്ടിച്ച മൈക്രോമാക്സിെൻറ സ്മാർട്ഫോൺ മാർക്കറ്റ് 2014ൽ ഇന്ത്യയിൽ സാംസങ്ങിനെ പിന്നിലാക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്തുണ്ടായ 2 റോഡപകടങ്ങളില്‍ 4 യുവാക്കള്‍ക്കു ദാരുണാന്ത്യം  (9 hours ago)

പുതുവര്‍ഷത്തില്‍ വൈബ് 4 വെല്‍നസില്‍ പങ്കാളികളായി 10 ലക്ഷത്തോളം പേര്‍; സൂംബ ടീമിനോടൊപ്പം നൃത്തം ചെയ്ത് മന്ത്രി വീണാ ജോര്‍ജ്  (9 hours ago)

മധ്യപ്രദേശില്‍ മലിനജലം കുടിച്ച് മരിച്ചവരില്‍ അഞ്ച് മാസം പ്രായമുള്ള കുഞ്ഞും  (9 hours ago)

ഡിജെ പാര്‍ട്ടിക്കിടെ പൊലീസും എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം  (9 hours ago)

അടൂര്‍ പ്രകാശിന്റെ ആരോപണം വസ്തുതാവിരുദ്ധമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (10 hours ago)

രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ റൂട്ട് പ്രഖ്യാപിച്ചു  (10 hours ago)

ഇന്ത്യയില്‍ ബുള്ളറ്റ് ട്രെയിനുകള്‍ 2027 മുതല്‍ ഓടിത്തുടങ്ങും  (10 hours ago)

കറന്‍സിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതിനെത്തുടര്‍ന്ന് ഇറാനില്‍ പ്രക്ഷോഭം ആളിക്കത്തുന്നു; പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു  (10 hours ago)

ക്ഷേത്രത്തിലെ പ്രസാദത്തില്‍ ഒച്ചിനെ കണ്ടെത്തിയെന്ന ആരോപണം: അന്വേഷണം ആരംഭിച്ച് പൊലീസ്  (10 hours ago)

ഗോവയില്‍ അവധിക്കാലം ആഘോഷിച്ച് സാറാ തെന്‍ഡുല്‍ക്കര്‍  (11 hours ago)

ശബരിമല സ്വര്‍ണപ്പാളി കേസ് : മുഖ്യമന്ത്രിയുടെ ഓഫിസ് ഒരു തരത്തിലുള്ള ഇടപെടലും നടത്തുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍  (11 hours ago)

സിസിടിവി ക്യാമറകള്‍ തകര്‍ത്തിട്ടും രക്ഷയില്ല: മട്ടന്നൂരിലെ കള്ളനെ കയ്യോടെ പൊക്കി പൊലീസ്  (12 hours ago)

ഭക്ഷണം നല്‍കാന്‍ വൈകിയതിനെ തുടര്‍ന്ന് യുവാക്കള്‍ കാട്ടിക്കൂട്ടിയത്  (12 hours ago)

മൈക്കിന് മുന്നില്‍ മാത്രം വന്നുനിന്നിട്ട് ഒരു കാര്യവുമില്ല; വര്‍ഷത്തില്‍ ഒരിക്കലെങ്കിലും മന്ത്രി സര്‍ക്കാര്‍ ആശുപത്രികളില്‍ ഒന്ന് സന്ദര്‍ശനം നടത്തണം; ആശുപത്രിക്കും ആരോഗ്യവകുപ്പിനുമെതിരെ ആരോപണവുമായി കു  (12 hours ago)

എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി ഡോക്ടറടക്കം 7 പേര്‍ പിടിയില്‍  (12 hours ago)

Malayali Vartha Recommends