കൊവിഡ് വൈറസ് വായുവിലൂടെ പകരുമോ? സത്യാവസ്ഥ വ്യക്തമാക്കി സി.സി.എം.ബി
കൊവിഡ്19 വായുവിലൂടെ പകരുമെന്ന റിപ്പോട്ടുകള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. 32 രാജ്യങ്ങളില്‍ നിന്നുള്ള 230 ഗവേഷകര്‍ കൊവിഡ് വായുവില്‍ കൂടിയും പകരുമെന്നതിനുള്ള തെളിവുകളുണ്ടെന്ന് വ്യക്തമാക്കി ലോകാരോഗ്യ സംഘടനയ്ക്ക് കത്തയച്ചിരുന്നു. ഈ റിപ്പോർട്ട് വന്നതോടെ ജനങ്ങൾ ആശങ്കയിലായിരുന്നു. എന്നാൽ റിപ്പോട്ടുകളെ സംബന്ധിച്ച് വിശദീകരണവുമായി എത്തിയിരിക്കുകയാണ് സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മോളിക്യുലാര്‍ ബയോളജി (സി.സി.എം.ബി). ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നാണ് റിപ്പോർട്ട്.
കുറച്ചുസമയത്തേക്ക് രോഗകാരിയായ വൈറസ് വായുവില്‍ തങ്ങിനില്ക്കുന്നു എന്നതിനര്‍ത്ഥം വൈറസ് വായുവില്‍ മുഴുവനായും കലര്‍ന്നു എന്നല്ല. അഞ്ചു മൈക്രോണില്‍ താഴെയുള്ള ഒരേ വലുപ്പത്തിലുള്ള തുള്ളികളില്ക്കൂടി വൈറസിന് സഞ്ചരിക്കാമെന്നാണ് പഠനത്തിനര്‍ത്ഥം. അത് വലിയ തുള്ളിയെക്കാള് കൂടുതല്‍നേരം വായുവില്‍ തങ്ങിനില്ക്കും. എന്നാല്‍, കുറച്ച് മിനിറ്റുകള്മാത്രമേ ഇതിന് ആയുസുണ്ടാവൂ. എന്നാണ് സി.സി.എം.ബി ഡയറക്ടര്‍ രാകേഷ് മിശ്ര വിശദീകരിക്കുന്നത്.
വൈറസിന്റെ വ്യാപനം തടയാൻ ആളുകളുടെ ഒത്തുചേരല്‍ ഒഴിവാക്കണം. എ.സി. മുറികള്‍, അടച്ചിട്ട മുറികള്‍ എന്നീ ഇടങ്ങള്‍ പരമാവധി ഒഴിവാക്കണം. ആളുകള്‍ കൂടുന്ന ഇടങ്ങളില്‍ സാമൂഹിക അകലം പാലിക്കുകയും മുഖാവരണം ധരിക്കുകയും വേണമെന്ന് അദ്ദേഹം വ്യക്തമാക്കി..
https://www.facebook.com/Malayalivartha