പീഡനപരാതി : സോള്‍ മേയര്‍ ആത്മഹത്യ ചെയ്തു
ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സോളിലെ മേയറും മുതിര്‍ന്ന നേതാവുമായ പാര്‍ക്ക് വോണ്‍ സൂണിന്റെ മൃതദേഹം മലമുകളില്‍നിന്നു കഴിഞ്ഞ ദിവസം കണ്ടെടുത്ത സംഭവത്തില്‍ ദക്ഷിണ കൊറിയ ആകെ ഞെട്ടലിലാണ്.
പാര്‍ക്കിന്റെ മുന്‍ സെക്രട്ടറിമാരിലൊരാള്‍ അദ്ദേഹത്തിനെതിരെ പീഡനപരാതി നല്‍കിയിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. തുടര്‍ന്ന്, മരിക്കുമെന്നു സൂചനയുള്ള സന്ദേശം മകള്‍ക്കു നല്കിയിട്ടാണ് അദ്ദേഹം വീടു വിട്ടുപോയത്.
1998-ല്‍ കൊറിയയിലെ ആദ്യ പീഡനക്കേസില്‍ പരാതിക്കാരിക്കു നീതി നേടിക്കൊടുത്തത് പാര്‍ക്കായിരുന്നു. പ്രമുഖ മനുഷ്യാവകാശ, ഫെമിനിസ്റ്റ് നേതാവായിരുന്ന പാര്‍ക്ക് അഭിഭാഷകനെന്ന നിലയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.
തനിക്കെതിരെയുണ്ടായ പീഡന പരാതി പാര്‍ക്കിനെ ഏറെ അസ്വസ്ഥനാക്കിയിരുന്നുവെന്നു കരുതുന്നു. 9 വര്‍ഷമായി സോള്‍ മേയറായിരുന്ന പാര്‍ക്ക് 2022- ലെ തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകുമെന്ന് കരുതിയിരുന്നതാണ്.
https://www.facebook.com/Malayalivartha