ഭരണകക്ഷിയായ നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍പ്പിലേക്ക്
ഭരണകക്ഷിയായ നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി (എന്‍സിപി) പിളര്‍പ്പിലേക്കു നീങ്ങുന്നതായി സൂചന. പാര്‍ട്ടിയുടെ നിര്‍ണായക സ്ഥിരം സമിതി യോഗം വീണ്ടും മാറ്റിവച്ചതോടെ നേപ്പാളിലെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി.
പ്രധാനമന്ത്രി കെ.പി. ഒലി ശര്‍മയും മുന്‍ പ്രധാനമന്ത്രി പ്രചണ്ഡയും തമ്മില്‍ ഒരാഴ്ചയ്ക്കിടെ അരഡസന്‍ കൂടിക്കാഴ്ചകള്‍ നടത്തിയെങ്കിലും പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞില്ല.
ഒലിയുടെ രാജി എന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്ന പ്രചണ്ഡ വിഭാഗത്തിനാണ് പാര്‍ട്ടിയില്‍ മുന്‍തൂക്കം.
എന്തു വില കൊടുത്തും പിടിച്ചുനില്‍ക്കാനാണ് ഒലിയുടെ ശ്രമം. നേപ്പാളിലെ ചൈന അംബാസഡര്‍ കഴിഞ്ഞ ദിവസങ്ങളില്‍ മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുമായി പലവട്ടം ചര്‍ച്ചകള്‍ നടത്തിയിരുന്നു.
https://www.facebook.com/Malayalivartha