ചൈനക്ക് തിരിച്ചടി നൽകി അമേരിക്ക; കോവിഡ് വ്യാപനത്തിന്റെ പച്ഛാത്തലത്തിൽ ചൈനയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകുന്നു
ചൈനക്ക് തിരിച്ചടി നൽകി അമേരിക്ക. കോവിഡ് വ്യാപനത്തിന്റെ പച്ഛാത്തലത്തിൽ ചൈനയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകുന്നു. ചൈനയുമായുള്ള രണ്ടാം ഘട്ട വ്യാപാര കരാര്‍ റദ്ദാക്കാൻ തയാറാകുന്നതായിഅമേരിക്കന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. ചൈനയുമായുള്ള ബന്ധം തകര്‍ന്നതിനെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ല. ചൈനയുമായുള്ള ബന്ധം കൂടുതല്‍ നാശനഷ്ടമാണ് അമേരിക്കയ്ക്ക് ഉണ്ടാക്കിയതെന്നും ട്രംപ് പറഞ്ഞു. ഈ വര്‍ഷം ആദ്യം അമേരിക്ക ചൈനയുമായി മെഗാ ഫേസ് വണ്‍ കരാര്‍ ഒപ്പിട്ടിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാം ഘട്ട കരാര്‍ റദ്ദാക്കാനൊരുങ്ങുന്നത്
കൊറോണ വൈറസ് വ്യാപനത്തിന് ശേഷം അമേരിക്കയും ചൈനയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകുകയാണ്. വൈറസ് ലോകം മുഴുവന്‍ വ്യാപിക്കാന്‍ കാരണം ചൈനയാണെന്നും ട്രംപ് ആരോപിച്ചിരുന്നു. ലോകത്ത് കൊറോണ വൈറസ് ഏറ്റവും കൂടുതല്‍ വ്യാപിച്ച രാജ്യമാണ് അമേരിക്ക 1,30,000 പേരാണ് അമേരിക്കയില്‍ വൈറസ് ബാധിച്ച് മരണപ്പെട്ടത്.
https://www.facebook.com/Malayalivartha