നാലുവയസ്സുകാരന്റെ പുതിയ ചങ്ങാതിയെ കണ്ട് ഞെട്ടലോടെ അമ്മ ; ചിത്രങ്ങൾ ഏറ്റെടുത്ത് സമൂഹമാധ്യമങ്ങൾ....

കുഞ്ഞുകുട്ടികൾ പുറത്തുനിന്നും നായയെയും പൂച്ചയേയും കൂട്ടിനായി കൊണ്ട് വരും. എന്നാൽ വെർജീനിയിലെ നാലുവയസ്സുകാരൻ കൂട്ടികൊണ്ട് വന്ന ചങ്ങാതിയെ കുറിച്ചുള്ള കാര്യം കൗതുകകരമാണ്. വെർജീനിയിലെ മസ്സാനുട്ടെന്‍ റിസോര്‍ട്ടില്‍ അവധിക്കാലം ചിലവഴിക്കാൻ വന്നതായിരുന്നു സ്റ്റെഫാനിയും കുടുംബവും.ഫ്രിഡ്ജില്‍ നിന്ന് ആവശ്യമുള്ള സാധനങ്ങള്‍ പുറത്തെടുക്കുന്നതിനിടെയാണ് സ്റ്റെഫാനി ബ്രൗണ്‍ പുറകില്‍ കാലടി ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയത്. പുറത്ത് കളിക്കക്കാൻ പോയ മകനായിരുന്നു പിന്നിൽ. കൂടെ പുതിയൊരു ചങ്ങാതിയും. ചങ്ങാതിയെ കണ്ട് അമ്മ ചെറുതായൊന്ന് അമ്പരന്നു. നാലു വയസ്സുകാരനൊപ്പം ഉണ്ടായിരുന്നത് ഒരുമാൻ കുട്ടിയായിരുന്നു.
ഡൊമിനികിനോട് താല്പര്യമുണ്ടായിരുന്നത് പോലെയാണ് മാനിന്റെ പെരുമാറ്റം. അത് തന്നെ അമ്പരപ്പെടുത്തിയെന്ന് അമ്മ വ്യക്തമാക്കി. നിമിഷനേരത്തെ അമ്പരപ്പിന് ശേഷം അമ്മ ഫോണെടുത്ത് അപൂർവ സുഹൃത്തുക്കളുടെ ചിത്രം പകർത്തുകയായിരുന്നു. ഫേസ്ബുക്കിലൂടെ പങ്കുവെച്ച ചിത്രത്തിന്പതിനായിരത്തോളം ലൈക്കും കമന്റും വാരിക്കൂട്ടി സമൂഹമാധ്യമങ്ങളിൽ മുന്നേറുകയാണ്. രണ്ട് കുട്ടികളും വളരെ 'ക്യൂട്ടാ'ണെന്നാണ് നിരവധി പേര്‍ കമന്റ് ചെയ്തത്.
https://www.facebook.com/Malayalivartha


























