Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞായറാഴ്ചയും നബിദിനവും റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിനം...


ഗുരുവായൂരിൽ കല്ല്യാണ മേളം.... 437 വിവാഹങ്ങൾ...


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..

കോവിഡ് പരിണമിക്കാൻ കാരണം ഡബ്ല്യൂഎച്ച്ഒ..! ഇന്നത്തെ സ്ഥിതി വരാതെ നമുക്ക് തടയാമായിരുന്നു....

12 MAY 2021 10:24 PM IST
മലയാളി വാര്‍ത്ത

തെറ്റായ തീരുമാനങ്ങളാണ് കോവിഡ് രൂക്ഷമാകാൻ കാരണമെന്നുള്ള റിപ്പോർട്ടുകൾ പുറത്ത് വരുന്നു. 3.3 ദശലക്ഷം ആളുകൾ ‌മരണപ്പെടുകയും ആഗോള സമ്പദ്‌വ്യവസ്ഥ തകിടം മറിയുകയും ചെയ്തുവെന്നും ഇതു തടയാമായിരുന്നുവെന്നും ആഗോള സ്വതന്ത്ര സംഘടന സമിതി വിലയിരുത്തി. ലോകാരോഗ്യ സംഘടന ഏറെ വൈകിയാണു മുന്നറിയിപ്പ് നൽകിയതെന്നും റിപ്പോർട്ടിൽ ആരോപിക്കുന്നുണ്ട്.

ലോകാരോഗ്യ സംഘടന കൃത്യമായ മുന്നറിയിപ്പ് വേഗത്തിൽ നൽകിയിരുന്നെങ്കിൽ കോവിഡ് 19 മഹാമാരി ഏൽപ്പിച്ച ആഘാതത്തിന്റെ തോത് കുറയ്ക്കാമായിരുന്നുവെന്നും സ്വതന്ത്ര ആഗോള പാനൽ പറയുന്നുണ്ട്.

കോവിഡ് 19 മഹാമാരിയോട് ലോകമെമ്പാടുമുളള പ്രതികരണം അവലോകനം ചെയ്ത പാനൽ ഇതുസംബന്ധിച്ച അന്തിമ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.

ന്യൂസീലൻഡ് മുൻ പ്രധാനമന്ത്രി ഹെലൻ ക്ലാർക്ക്, ലൈബീരിയൻ മുൻ പ്രസിഡന്റ് എലൻ ജോൺസൻ സർലീഫ് എന്നിവരാണ് സമിതിയുടെ അധ്യക്ഷൻമാർ.

ലോകാരോഗ്യസംഘടനയിൽ പരിഷ്ക്കാരങ്ങൾക്ക് ആഹ്വാനം ചെയ്ത പാനൽ മറ്റൊരുമഹാമാരിയെ തടയുന്നതിനായുളള ദേശീയ മുന്നൊരുക്കങ്ങൾ പുനരുജ്ജീവിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

'ലോകാരോഗ്യ സംഘടനയെ ശാക്തീകരിക്കുക എന്നുളളത് നിർണായകമാണ്.' പാനലിന്റെ സഹ-അധ്യക്ഷനും മുൻ ന്യൂസീലൻഡ് പ്രധാനമന്ത്രിയുമായ ഹെലൻ ക്ലാർക്ക് പറഞ്ഞു.

രോഗങ്ങൾ പൊട്ടിപ്പുറപ്പെടുന്നത് അന്വേഷിക്കുന്നതിനും ലഭ്യമായ വിവരങ്ങൾ വേഗത്തിൽ പ്രസിദ്ധീകരിക്കാൻ ലോകാരോഗ്യസംഘടനയെ അനുവദിക്കുകയും ചെയ്യുന്ന സുത്യാരമായ ഒരു നിരീക്ഷണ-ജാഗ്രതാ സംവിധാനം വേണമെന്ന് തങ്ങൾ ആഹ്വാനം തെയ്യുന്നതായി പാനലിന്റെ സഹഅധ്യക്ഷനായ മുൻ ലൈബീരിയൻ പ്രസിഡന്റ് എല്ലെൻ ജോൺസൺ സെർലീഫ് പറഞ്ഞു.

അടിയന്തര സാഹചര്യം മനസിലാക്കുന്നതിൽ മറ്റു രാജ്യങ്ങളും പരാജയപ്പെട്ടു. വ്യാപനം നേരിടുന്നതിനു മാർഗങ്ങളില്ലാതിരുന്നതും ഏകോപനമില്ലായ്മയും മാനവരാശിയെ വൻദുരന്തത്തിലേക്കു തള്ളിവിട്ടു.

വുഹാനിൽ വൈറസ് കണ്ടെത്തിയപ്പോൾ തന്നെ മുൻകരുതലുകൾ സ്വീകരിക്കണമായിരുന്നു. തുടർച്ചയായ അലംഭാവമാണു ദുരന്തത്തിന്റെ തീവ്രത വർധിപ്പിച്ചത്.

മെയ് 24-ന് ലോകാരോഗ്യസംഘടനയുടെ വാർഷിക അസംബ്ലിയില് ആരോഗ്യമന്ത്രിമാർ റിപ്പോർട്ടിലെ കണ്ടെത്തലുകൾ ചർച്ച ചെയ്യും. 2019 അവസാനത്തിൽ ചൈനീസ് നഗരമായ വുഹാനിൽ ഉത്ഭവിച്ച സാർസ് കോവ് 2 എന്ന വൈറസിനെ മഹാദുരന്തമായി പരിണമിക്കാൻ അനുവദിക്കുകയായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.

അത് 3.4 മില്യൺ ആളുകളുടെ ജീവനെടുക്കുകയും ലോകസാമ്പത്തിക വ്യവസ്ഥയെ തകർത്തെറിയുകയും ചെയ്തു. ഇന്ന് നാം അഭിമുഖീകരിക്കുന്ന സാഹചര്യം തടയാൻ കഴിയുമായിരുന്നു. അസംഖ്യം പരാജയങ്ങളും മുൻകരുതലെടുക്കുന്നതിലും പ്രതികരിക്കുന്നതിലുമുണ്ടായ കാലതാമസവും, ആശയവിനിമയത്തിലുണ്ടായ വിടവുകളുമാണ് ഈ സാഹചര്യത്തിലെത്തിച്ചത്.

2019 ഡിസംബറിൽ തന്നെ അസാധാരണമായ ന്യൂമോണിയ സംബന്ധിച്ച് ചൈനീസ് ഡോക്ടർമാർ അധികൃതര്‍ക്ക് വിവരം നൽകിയിരുന്നു. രോഗനിയന്ത്രണത്തിനുളള തായ്വാൻ സെന്ററിൽ നിന്നും മറ്റുളളിടത്തുനിന്നുമാണ് ലോകാരോഗ്യ സംഘടന റിപ്പോർട്ടുകളും സ്വീകരിച്ചു.

ജനുവരി 30 വരെ കാത്തിരിക്കുന്നതിന് പകരം ലോകാരോഗ്യസംഘടനയുടെ അടിയന്തരസമിതിക്ക് ജനുവരി 22ന് കൂടിയ ആദ്യയോഗത്തിൽ തന്നെ അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാമായിരുന്നു. എന്നാൽ ആ സമിതി യാത്രാ നിയന്ത്രണങ്ങൾ ശുപാർശ ചെയ്തില്ല.

അതിന് കാരണം ലോകാരോഗ്യ സംഘടനയുടെ അന്താരാഷ്ട്ര ആരോഗ്യ നിയന്ത്രണങ്ങളാണ്. അത് നവീകരിക്കേണ്ടതുണ്ട്. യാത്രാ നിയന്ത്രണങ്ങൾ വേഗത്തിലും കൂടതൽ വ്യാപകമായും ഏർപ്പെടുത്തുകയായിരുന്നുവെങ്കിൽ രോഗവ്യാപനത്തെ തടയാമായിരുന്നു. - ക്ലാർക്ക് പറയുന്നു.

ലോകാരോഗ്യസംഘടനയുടെ സാധ്യമായ ഏറ്റവും വലിയ അലാറം അടിയന്തര പ്രഖ്യാപനമാണെന്ന് മനസ്സിലാക്കുന്നതിലും മഹാമാരിയായി പ്രഖ്യാപിക്കുന്നതിന് ലോകാരോഗ്യസംഘടനയ്ക്ക് അധികാരമില്ലെന്നും മനസ്സിലാക്കുന്നതിൽ സർക്കാരുകൾ പരാജയപ്പെട്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

രോഗവ്യാപനം കുറയ്ക്കുകയും തടയുകയും ചെയ്യുന്നതിനായി നടപടികൾ സ്വീകരിക്കേണ്ട സമയമായിരുന്ന 2020 ഫെബ്രുവരി മാസം നഷ്ടപ്പെടുത്തിയെന്ന് പാനലിന് വളരെ വ്യക്തമായി മനസ്സിലാക്കാനായി. തങ്ങളുടെ ആശുപത്രികൾ കോവിഡ് രോഗികൾക്കായി തയ്യാറാക്കുന്നതിന് പകരം പല രാജ്യങ്ങളും മരുന്നുകൾക്കും മെഡിക്കൽ ഉപകരണങ്ങൾക്കുമായുളള പോരാട്ടത്തിലായിരുന്നു.

അതേസമയം മഹാമാരിയുടെ സമയത്തെ ലോകാരോഗ്യസംഘടനയുടെ അശ്രാന്തപരിശ്രമങ്ങൾക്ക് ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തെ പാനൽ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്.

റിപ്പോർട്ടിൽ ചൈനയെയോ ലോകാരോഗ്യ സംഘടന മേധാവി ടെട്രോസ് അഥനോം ഗെബ്രിയേസിസിനെയോ കുറ്റപ്പെടുത്തുന്നുമില്ല. എന്നാൽ രാഷ്ട്രീയ സമ്മർദ്ദങ്ങളെ ഒഴിവാക്കുന്നതിനായി ലോകാരോഗ്യസംഘടനാ മേധാവിയുടെ കാലയളവ് ഏഴുവർഷത്തേക്കായി ചുരുക്കണമെന്ന് റിപ്പോർട്ടിൽ പരാമർശമുണ്ട്.

വ്യാപനത്തെ മറികടക്കുന്നതിന് ജി7 രാജ്യങ്ങൾ 19 ബില്യൻ ഡോളർ വാക്സീനും മറ്റുമായി ലോകാരോഗ്യ സംഘടന വഴി നൽകണം. ലോകാരോഗ്യ സംഘടനയും ലോകവ്യാപാര സംഘടനയും ചേർന്ന് വാക്സീൻ നിർമാണത്തിനാവശ്യമായ സാങ്കേതിക വിദ്യ കൈമാറുന്നതിനുള്ള നടപടി സ്വീകരിക്കണം. മഹാമാരികളെ നേരിടുന്നതിന് ആഗോളതലത്തിൽ ഫണ്ട് സ്വരൂപിക്കുകയും 100 ബില്യൻ ഡോളർ വരെ നീക്കിവയ്ക്കുകയും ചെയ്യണമെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞായറാഴ്ചയും നബിദിനവും റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിനം...  (2 minutes ago)

ഗുരുവായൂരിൽ കല്ല്യാണ മേളം.... 437 വിവാഹങ്ങൾ...  (16 minutes ago)

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി .... സംസ്ഥാനത്ത് ഈ മാസം 26 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (33 minutes ago)

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (7 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (8 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (8 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (9 hours ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (9 hours ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (9 hours ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (9 hours ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (9 hours ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (11 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (11 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (13 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (14 hours ago)

Malayali Vartha Recommends