Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞായറാഴ്ചയും നബിദിനവും റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിനം...


ഗുരുവായൂരിൽ കല്ല്യാണ മേളം.... 437 വിവാഹങ്ങൾ...


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..

കേരളത്തിനായി കൈകോര്‍ത്ത് അമേരിക്കന്‍ മലയാളികള്‍; സഹായം കേരളാ സർക്കാരിന് നേരിട്ട് കൈമാറും

13 MAY 2021 01:25 PM IST
മലയാളി വാര്‍ത്ത

അമേരിക്കന്‍ മലയാളികളുടെ സാംസ്കാരിക സംഘടനയായ അല കൊവിഡ് കാലത്ത് കേരളത്തിലേക്ക് അടിയന്തര സഹായമെത്തിക്കാനുള്ള ശ്രമം തുടങ്ങി. കെയര്‍ ആന്റ് ഷെയറുമായി സഹകരിച്ച്‌ അമേരിക്കയില്‍ നിന്ന് കേരളത്തിലേക്ക് ആവശ്യമായ മെഡിക്കല്‍ സാമഗ്രികള്‍ വാങ്ങിക്കുകയും കയറ്റി അയക്കുകയും ചെയ്യുന്നതിനുള്ള ഫണ്ട് ശേഖരണമാണ് ഇപ്പോള്‍ തുടങ്ങിയിരിക്കുന്നത്.

ആദ്യ ഷിപ്പ്മെന്റ് ഈ ആഴ്ച തന്നെ കേരളത്തിലേക്ക് തിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓക്സിജന്‍ കോണ്‍സണ്‍ട്രേറ്റര്‍, ഓക്സിഫ്ലൊ വാല്‍വുകള്‍, N95 മാസ്കുകള്‍, പള്‍സ് ഓക്സിമീറ്റര്‍ എന്നിവയടക്കം സംസ്ഥാനത്ത് ക്ഷാമമുള്ള സാമഗ്രികള്‍ വാങ്ങി അയക്കുക എന്നതാണ് അലയുടെ ലക്ഷ്യം.

 

കേരള സര്‍ക്കാരിന് നേരിട്ടായിരിക്കും അല ഇത് കൈമാറുക. സര്‍ക്കാരിന്റെ നേതൃത്വത്തിലാണ് വിതരണം നടക്കുക. ആരോഗ്യ വകുപ്പും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും അലയുടെ ഈ സംരംഭത്തിന് പൂര്‍ണ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.

 

 

 

 

 

 

 

 

 

 

 

 

 

അമേരിക്കയിലെ ചില മലയാളി സംഘടനകള്‍ ഇതിനകം തന്നെ അല- യുടെ ഈ ഉദ്യമവുമായി കൈകോര്‍ത്തിട്ടുണ്ട്. കേരളത്തിലെ ഉദ്യോഗസ്ഥരുമായി കൃത്യമായ ആശയവിനിമയം നടത്തുന്നതു കൊണ്ട് മാറിവരുന്ന ആവശ്യങ്ങളും പരിഗണിച്ചായിരിക്കും സാമഗ്രികള്‍ വാങ്ങി അയക്കുക.

മെയ് 31 ന് മുൻപ് ഒരു ലക്ഷം ഡോളര്‍ പിരിക്കുക എന്നതാണ് ഫണ്ടിന്റെ ഉദ്ദേശമെന്ന് അല പ്രസിഡന്റ് ഷിജി അലക്സ് അറിയിച്ചു. ഫണ്ട് ശേഖരണം തുടങ്ങി നാല്‍പ്പത്തിയെട്ട് മണിക്കൂറിനുള്ളില്‍ നാല്‍പതിനായിരം ഡോളറാണ് ഫേസ്ബുക്കിലൂടെയും ഗോ ഫണ്ട് മീയിലൂടെയും സമാഹരിച്ചത്.

 

 

 

 

 

 

 

 

 

 

 

 

അലയുടെ ഫേസ്ബുക്ക് പേജില്‍ സംഭാവന നല്‍കുന്നതുമായി ബന്ധപ്പെട്ട ലിങ്ക് ഉണ്ട്. അമേരിക്കയുടെ പുറത്തുള്ളവര്‍ക്കും ഇതിലേക്ക് സംഭാവന ചെയ്യാം. തീര്‍ത്തും സുതാര്യമായി നടക്കുന്ന ഈ ഉദ്യമത്തിലൂടെ ആവശ്യക്കാരുടെ കയ്യില്‍ തന്നെ സഹായമെത്തുമെന്ന കാര്യവും അല ഉറപ്പുവരുത്തുന്നുണ്ട്.

ഈ ലിങ്കിലൂടെ ഫേസ്ബുക്കിലും https://www.facebook.com/donate/470099130888657 ഈ ലിങ്കിലൂടെ ഗോ ഫണ്ട് മീയിലും https://charity.gofundme.com/o/en/campaign/ala-fundraiser-to-support-keralas-fight-against-covid-19 സംഭാവന നല്‍കാം.

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞായറാഴ്ചയും നബിദിനവും റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിനം...  (3 minutes ago)

ഗുരുവായൂരിൽ കല്ല്യാണ മേളം.... 437 വിവാഹങ്ങൾ...  (17 minutes ago)

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി .... സംസ്ഥാനത്ത് ഈ മാസം 26 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (34 minutes ago)

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (7 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (8 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (8 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (9 hours ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (9 hours ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (9 hours ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (9 hours ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (9 hours ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (11 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (11 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (13 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (14 hours ago)

Malayali Vartha Recommends