Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....


ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി .... സംസ്ഥാനത്ത് ഈ മാസം 26 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്


ഞായറാഴ്ചയും നബിദിനവും റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിനം...


ഗുരുവായൂരിൽ കല്ല്യാണ മേളം.... 437 വിവാഹങ്ങൾ...


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...

'കെട്ടിടത്തിന്‍റെ മുകള്‍ നിലയിലുണ്ടായിരുന്ന കുടുംബങ്ങളെല്ലാം എന്ത് ചെയ്തിട്ടുണ്ടാകുമെന്ന് ആലോചിച്ചു. 8 മിനിട്ടിനുള്ളില്‍ മൂന്നു ശക്തമായ വ്യോമാക്രമണത്തോടെ കെട്ടിടം തകര്‍ന്നു. എല്ലായിടത്തും പുകയും പൊടിയും നിറഞ്ഞു. പലര്‍ക്കും വീടും ഒഫീസുമായി നിന്ന ആ കെട്ടിടം നിമിഷനേരം കൊണ്ട് ഇല്ലാതായി. കീശയിലുണ്ടായിരുന്ന ഇപ്പോള്‍ ഭൂമിയില്‍ ഇല്ലാത്ത എന്‍റെ റൂമിന്‍റെ ആ ചാവിയെടുത്ത് ദൂരേക്ക് എറിഞ്ഞു...' വ്യോമാക്രമണത്തിന്‍റെ ഭീതി പങ്കുവെച്ച്‌ മാധ്യമപ്രവര്‍ത്തകന്‍

16 MAY 2021 04:43 PM IST
മലയാളി വാര്‍ത്ത

More Stories...

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

  തുർക്കിയിലേക്ക് ആയുധങ്ങളുമായി പോകവെ കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിൽ ആറ് ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചനകൾ...

ഗസ്സ സിറ്റിയിലെ അസോസിയേറ്റഡ്​ പ്രസ്​, അല്‍ജസീറ ഉള്‍പ്പെടെ മാധ്യമ സ്​ഥാപനങ്ങളുടെ ആസ്​ഥാനം സ്​ഥിതി ചെയ്യുന്ന അല്‍ ജലാ ടവര്‍ കഴിഞ്ഞ ദിവസം ഇസ്രായേല്‍ വ്യോമാക്രമണം നടത്തി തകര്‍ക്കുകയുണ്ടായി. ആക്രമണത്തിന്‍റെ നടുക്കം ഇപ്പോഴും വിട്ടുമാറിയിട്ടില്ലെങ്കിലും സംഭവം ഓര്‍ത്തെടുക്കുകയാണ് അസോസിയേറ്റഡ്​ പ്രസിലെ മാധ്യമപ്രവര്‍ത്തകന്‍ ഫാരിസ് അക്രം.

ഫാരിസ് അക്രമിന്‍റെ വാക്കുകള്‍ ഇങ്ങനെ;

ഉറക്കത്തിലായിരുന്ന എന്നെ സഹപ്രവര്‍ത്തകനാണ് വിളിച്ച്‌ എഴുന്നേല്‍പ്പിക്കുന്നത്. എന്താണ് സംഭവിക്കുന്നത്? ​ഗസ്സ തെരുവില്‍ ആര്‍ക്കെങ്കിലും പരിക്ക് പറ്റിയോ, അതോ ഗുരുതര സംഭവം വല്ലതും ഉണ്ടായോ? പെട്ടെന്ന് ഒന്നും മനസിലായില്ല. സമയം, രാത്രി 1.55 ആയിരുന്നു. അസോസിയേറ്റ് പ്രസ് പ്രവര്‍ത്തിക്കുന്ന ഇരുനില കെട്ടിടത്തിന്‍റെ മുകള്‍ നിലയിലാണ് ഞാനുറങ്ങിയത്. ഇസ്രായേല്‍ ആക്രമണം തുടങ്ങിയതു മുതല്‍ ഓഫീസില്‍ തന്നെ ഉറങ്ങാറാണ് പതിവ്.

ഞാന്‍ വേ​ഗം താഴേക്കിറങ്ങി, എന്‍റെ സഹപ്രവര്‍ത്തകര്‍ ഹെല്‍മെറ്റും മറ്റു സുരക്ഷിത കവചവും ധരിക്കുകയായിരുന്നു. വേ​ഗം കെട്ടിടം ഒഴിയണം -അവര്‍ വിളിച്ചു പറഞ്ഞു. ഈ കെട്ടിടം ഇസ്രായേല്‍ തകര്‍ക്കാന്‍ പോകുകയാണ്. അവര്‍ താക്കീത് നല്‍കിക്കഴിഞ്ഞു. 10 മിനിട്ട് മാത്രമാണ് മുമ്ബിലുള്ളത്. എന്തൊക്കെയാണ് എടുക്കാനുള്ളത്. ലാപ്ടോപ് എടുത്തു. ഇനി എന്തെടുക്കും?. വര്‍ഷങ്ങളായി ഇരുന്ന് ജോലി ചെയ്യുന്ന ആ സ്ഥലത്തേക്ക് നോക്കി. സുഹൃത്തുക്കളും മറ്റും നല്‍കിയ സമ്മാനങ്ങളെല്ലാം അവിടെയുണ്ട്. കുടുംബത്തിന്‍റെ ചിത്രമുള്ള തളികയും മകള്‍ സമ്മാനിച്ച ചായക്കപ്പും മാധ്യമപ്രവര്‍ത്തകനായി അഞ്ചു വര്‍ഷം പൂര്‍ത്തിയായതിന്‍റെ സര്‍ട്ടിഫിക്കറ്റും മാത്രം എടുത്തു.

ഒന്ന് മുന്നോട്ട് നടന്ന് പിന്തിരിഞ്ഞ് നോക്കി, അതെന്‍റെ രണ്ടാം വീടായിരുന്നു. അപ്പോള്‍ സമയം രണ്ടു മണി, ചുറ്റും നോക്കി ആരുമില്ല, ഒഴിയുന്ന അവസാന ആള്‍ ഞാനാണ്. ഹെല്‍മെറ്റ് ധരിച്ച്‌ ഞാന്‍ ഓടി.
പതിനൊന്ന് നില താഴേക്ക് ഓടി. താഴേ പാര്‍ക്കിങ്ങില്‍ എന്‍റെ കാര്‍ മാത്രം. കാറിന്‍റെ പുറകിലേക്ക് സധനങ്ങള്‍ വലിച്ചെറിഞ്ഞ് ഡ്രൈവ് ചെയ്ത് പുറത്തെത്തി. കാര്‍ പാര്‍ക്ക് ചെയ്ത് സഹപ്രവര്‍ത്തകരുടെ അടുത്തേക്ക് പോയി. എല്ലാവരും കാത്തിരിക്കുകയാണ്. എന്ത് സംഭവിക്കും?

കെട്ടിടം തകര്‍ക്കാന്‍ പോകുകയാണെന്ന് ഇസ്രായേല്‍ സൈന്യമാണ് കെട്ടിട ഉടമയോട് വിളിച്ച്‌ പറഞ്ഞത്. ആളുകളെ ഒഴിപ്പിക്കാന്‍ കുറച്ച്‌ സമയം നല്‍കണമെന്ന് അയാള്‍ കെഞ്ചിയെങ്കിലും 10 മിനിട്ട് മാത്രമേ നല്‍കാനുള്ളൂ, അതിനുള്ളില്‍ നിങ്ങള്‍ക്ക് ഒഴിപ്പിക്കാമെന്നായിരുന്നു മറുപടി.

400 മീറ്റര്‍ അകലെ ഞാനും സഹപ്രവര്‍ത്തകരും കെട്ടിടം നോക്കി നിന്നു. ഒന്നും സംഭവിക്കാതിരുന്നെങ്കില്‍, ഞാന്‍ പ്രാര്‍ഥിച്ചു. കെട്ടിടത്തിന്‍റെ മുകള്‍ നിലയിലുണ്ടായിരുന്ന കുടുംബങ്ങളെല്ലാം എന്ത് ചെയ്തിട്ടുണ്ടാകുമെന്ന് ആലോചിച്ചു. സഹപ്രവര്‍ത്തകരെല്ലാം കാത്തിരിക്കുകയാണ്. ചിലര്‍ വിഡിയോ ഷൂട്ട് ചെയ്യാന്‍ തയാറായാണ് നില്‍ക്കുന്നത്. 8 മിനിട്ടിനുള്ളില്‍ മൂന്നു ശക്തമായ വ്യോമാക്രമണത്തോടെ കെട്ടിടം തകര്‍ന്നു. എല്ലായിടത്തും പുകയും പൊടിയും നിറഞ്ഞു. പലര്‍ക്കും വീടും ഒഫീസുമായി നിന്ന ആ കെട്ടിടം നിമിഷനേരം കൊണ്ട് ഇല്ലാതായി. കീശയിലുണ്ടായിരുന്ന ഇപ്പോള്‍ ഭൂമിയില്‍ ഇല്ലാത്ത എന്‍റെ റൂമിന്‍റെ ആ ചാവിയെടുത്ത് ദൂരേക്ക് എറിഞ്ഞു.

400 മീറ്ററുകള്‍ക്ക് അകലെ എല്ലാം നോക്കി ഇരിക്കാനെ കഴിഞ്ഞുള്ളു. അതൊരു ഭയാനക രം​ഗം തന്നെ ആയിരുന്നു. ദുഃഖമുണ്ടായിരുന്നു, എന്നാല്‍ സുരക്ഷിതനായതിന്‍റെ കൃതജ്ഞതയും. നിസഹായനായി നോക്കിനില്‍ക്കുന്നതല്ല, മാധ്യമപ്രവര്‍ത്തകനായ എന്‍റെ ജോലിയെന്നും മറ്റുള്ളവരുടെ ശബ്ദത്തിനാണ് ഞാന്‍ പ്രാധാന്യം നല്‍കണ്ടതെന്നും ഓര്‍മവന്നു. പൊരുതുന്ന കുറേയേറെ ആള്‍ക്കാരെ കുറിച്ച്‌ എനിക്കിനിയും പറയാനുണ്ട്. ദുഃസ്വപ്നത്തില്‍ നിന്നും എഴുന്നേറ്റു.

ഇപ്പോള്‍ ഞാന്‍ വീട്ടില്‍ കുടുംബത്തോടൊപ്പമാണ്. വീണ്ടും വാര്‍ത്തകള്‍ നല്‍കുകയാണ്. സുരക്ഷിതനാണ്. എന്നാല്‍, ​ഗസ്സയില്‍ എങ്ങിനെ സുരക്ഷിതനായിരിക്കാനാവും അല്ലെ...?

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊതുരംഗത്ത് പ്രശസ്തിയും ആദരവും തേടിയെത്തുന്ന രാശികൾ ഏതെല്ലാം  (16 minutes ago)

പ്രതീക്ഷയോടെ.... ശുഭ്മന്‍ ഗില്ലും സംഘവും സിംഹളീസ് സ്‌പോര്‍ട്‌സ് ക്ലബ് ഗ്രൗണ്ടില്‍ ഇന്ന് ഇറങ്ങുന്നു....  (23 minutes ago)

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....  (39 minutes ago)

72-ാമത് നെഹ്റുട്രോഫി ജലോത്സവത്തിൽ വി​ജയി​യായി അരോമ ചുണ്ടൻ...  (56 minutes ago)

ഞായറാഴ്ചയും നബിദിനവും റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിനം...  (1 hour ago)

ഗുരുവായൂരിൽ കല്ല്യാണ മേളം.... 437 വിവാഹങ്ങൾ...  (1 hour ago)

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി .... സംസ്ഥാനത്ത് ഈ മാസം 26 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (8 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (9 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (9 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (10 hours ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (10 hours ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (10 hours ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (10 hours ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (10 hours ago)

Malayali Vartha Recommends