കോവിഡ് വകഭേദം സിംഗപ്പൂരിലും പടരുന്നു; വൈറസ് കണ്ടെത്തിയത് 29നും 57നും ഇടയില്‍ പ്രായമുള്ള 17 പേര്‍ക്ക്; ബുധനാഴ്ച മുതല്‍ സ്‌കൂളുകള്‍ അടച്ചിടും

ഇന്ത്യയില്‍ കൂടുതലായി കണ്ടുവരുന്ന വൈറസ് വകഭേദം ബി.1.617 ന് സമാനമായ വകഭേദം സിംഗപ്പൂരിലും കണ്ടെത്തി. 29നും 57നും ഇടയില്‍ പ്രായമുള്ള 17 പേര്‍ക്കാണ് വൈറസ് കണ്ടെത്തിയത്. കോവിഡ് വര്‍ധിച്ചതോടെ സ്‌കൂളുകള്‍ ബുധനാഴ്ച മുതല്‍ അടച്ചിടാന്‍ തീരുമാനിച്ചുവെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. പുതിയ വകഭേദം കൂടുതല്‍ ആക്രമിക്കുന്നത് യുവാക്കളെ ആണെന്നും മന്ത്രി പറഞ്ഞു.
കോവിഡ് രണ്ടാം തരംഗമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കൂടുതല്‍ ജാഗ്രതയിലാണ് രാജ്യം. പരമാവധി ആളുകള്‍ക്ക് വാക്‌സീന്‍ നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. വ്യാപനം വര്‍ധിക്കുന്നതിനാല്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha

























