ലോക സമ്പന്നരുടെ പട്ടികയില്‍ രണ്ടാം സ്ഥാനം നഷ്ടമായി ഇലോണ്‍ മസ്‌ക്; ആമസോണ്‍ ഉടമ ജെഫ് ബെസോസ് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ

സമ്പാദ്യത്തിൽ കുറവ് സംഭവിച്ചതിനെ തുടര്‍ന്ന് ലോകത്തിലെ രണ്ടാമത്തെ പണക്കാരനെന്ന പദവി ഇലോണ്‍ മസ്‌കിന് നഷ്ടമായി. അമേരിക്കന്‍ കാര്‍ നിര്‍മ്മാണ കമ്പനിയായ ടെസ്‌ലയുടെ മേധാവിയാണ് ഇലോണ്‍ മസ്‌ക്.
ആഡംബര ഉത്പന്നങ്ങളുടെ മുന്‍നിര നിര്‍മ്മാതാക്കളായ എല്‍വിഎംഎം കമ്പനി ഉടമ ബെര്‍ണാല്‍ഡ് അര്‍ണോള്‍ഡാണ് ലോകത്തിലെ രണ്ടാമത്തെ പണക്കാരന്‍. ആമസോണ്‍ ഉടമ ജെഫ് ബെസോസ് ആണ് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ.
160.6 ബില്യണ്‍ ഡോളറായിരുന്നു മസ്‌കിന്റെ സമ്പാദ്യം. ഇതേ തുടര്‍ന്നാണ് അദ്ദേഹം രണ്ടാമത്തെ പണക്കാരനെന്ന സ്ഥാനത്തേക്ക് ഉയര്‍ന്നത്. എന്നാല്‍ ഈ വര്‍ഷം 9.1 ബില്യണ്‍ ഡോളറിന്റെ കുറവാണ് അദ്ദേഹത്തിന്റെ വരുമാനത്തില്‍ സംഭവിച്ചത്. കഴിഞ്ഞ ദിവസം ടെസ്ല ഓഹരി വില 2.2 ശതമാനം കുറഞ്ഞു. ഇതോടെയാണ് പദവി മസ്‌ക് കൈവിട്ടത്.
ബിറ്റ് കോയിന്‍ മൂല്യത്തില്‍ ഉണ്ടായ ഇടിവാണ് വരുമാനം ഇടിയാന്‍ കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍. ബിറ്റ് കോയിന്‍ മൂല്യത്തിലെ ഇടിവ് ടെസ്ലയുടെ ഓഹരികളെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇതിന് പുറമേ ഇലക്‌ട്രിക് കാര്‍ നിര്‍മ്മാണ രംഗത്തേക്ക് കൂടുതല്‍ കമ്പനികൾ എത്തിയതും ഓഹരികളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
കാറുകള്‍ക്ക് ആവശ്യമായ ചിപ്പുകള്‍ക്ക് ആഗോള തലത്തില്‍ ക്ഷാമം നേരിടുന്നത് വാഹന വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്. ഇതും മസ്‌കിന്റെ വരുമാനം ഇടിയാന്‍ കാരണമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
https://www.facebook.com/Malayalivartha

























