Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആഗോളതലത്തില്‍ പതിനാറ് കോടി എഴുപത് ലക്ഷം കടന്ന് കോവിഡ് ബാധിതർ; കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ചത് അഞ്ചര ലക്ഷത്തിലധികം പേര്‍ക്ക്, ആകെ മരണം 34.68 ലക്ഷമായി ഉയര്‍ന്നു

23 MAY 2021 12:32 PM IST
മലയാളി വാര്‍ത്ത

ആശങ്ക ഉണർത്തി ആഗോളതലത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം പതിനാറ് കോടി എഴുപത് ലക്ഷം കടന്നതായി റിപ്പോർട്ട്. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ചര ലക്ഷത്തിലധികം പേര്‍ക്കാണ് നിലവിൽ കൊറോണ വൈറസ് രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്നലെ മാത്രം പതിനായിരത്തില്‍ കൂടുതല്‍ പേര്‍ കോവിഡ് ബാധിച്ചു മരിക്കുകയുണ്ടായി. ഇതോടെ ആകെ മരണം 34.68 ലക്ഷമായി ഉയര്‍ന്നിരിക്കുന്നു. നിലവില്‍ ഒന്നര കോടിയിലധികം പേര്‍ കോവിഡ് ചികിത്സയിൽ കഴിയുന്നത്.

അതോടൊപ്പം തന്നെ ഇന്ത്യയില്‍ കഴിഞ്ഞ ദിവസം രണ്ടര ലക്ഷത്തിലധികം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പുതിയ കേസുകളില്‍ 78.12 ശതമാനവും കേരളമുള്‍പ്പടെയുള്ള പത്ത് സംസ്ഥാനങ്ങളില്‍ നിന്നാണ് എന്നാണ് കണക്ക്. ഇതുകൂടാതെ നിലവില്‍ 29 ലക്ഷം പേരാണ് കോവിഡ് ചികിത്സയിൽ കഴിയുന്നത്. പ്രതിദിന മരണം ഇന്നലെയും നാലായിരം കടന്നിരിക്കുന്നു. 87.76 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക് ഉള്ളത്.

അതേസമയം കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്ത് അമേരിക്കയാണ് ഉള്ളത്. യുഎസില്‍ മൂന്ന് കോടി മുപ്പത്തിയെട്ട് ലക്ഷം പേര്‍ക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കൂടാതെ മരണസംഖ്യ 603,864 ആയി ഉയര്‍ന്നു. ബ്രസീല്‍(1.64 കോടി രോഗബാധിതര്‍), ഫ്രാന്‍സ്(55 ലക്ഷം രോഗബാധിതര്‍), തുര്‍ക്കി(51 ലക്ഷം രോഗബാധിതര്‍), റഷ്യ(49 ലക്ഷം കൊവിഡ് ബാധിതര്‍), എന്നീ രാജ്യങ്ങളിലും സ്ഥിതി ഗുരുതരമായി തുടരുകയാണ് ചെയ്യുന്നത്.

ഇന്ത്യയിൽ ഇന്ന് രാവിലെ 2,40,842 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഇതോടെ രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം 2.65 കോടിയായി ഉയർന്നിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 3741 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. രാജ്യത്തെ ആകെ കൊവിഡ് മരണങ്ങൾ 3 ലക്ഷത്തിലേക്ക് അടുക്കുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഷു സദ്യ കഴിക്കേണ്ടുന്ന ഇലയിൽ ബലിച്ചോറ് !! തീരാ വേദനയിൽ നിതിന്റെ കുടുംബം  (8 minutes ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (15 minutes ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (16 minutes ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (16 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (17 minutes ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (18 minutes ago)

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (5 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (5 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (5 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (5 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (16 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (17 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (17 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (19 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (21 hours ago)

Malayali Vartha Recommends