Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആസ്വാദക ഹൃദയങ്ങളെ കീഴ്‌പ്പെടുത്തി ബിടിഎസിന്റെ 'ബട്ടർ'; രണ്ട് ദിവസത്തില്‍ 15 കോടി കാഴ്ചക്കാർ! യുട്യൂബില്‍ സ്വന്തം 10 കോടി റെക്കോര്‍ഡ് തകര്‍ത്ത് വീണ്ടും ബിടിഎസ്, വിഡിയോയിൽ പലയിടത്തായി ആരാധകരോടുള്ള സ്നേഹപ്രകടനങ്ങളും കാത്തുവച്ച് താരങ്ങൾ....

23 MAY 2021 01:09 PM IST
മലയാളി വാര്‍ത്ത

കാത്തിരിപ്പിനൊടുവിൽ ആസ്വാദക ഹൃദയങ്ങളെ കീഴ്‌പ്പെടുത്തി ബിടിഎസിന്റെ പുതിയ സംഗീതം പുറത്തുവന്നു. എല്ലാ റെക്കോർഡുകളും തച്ചുടച്ചാണ് ഈ സംഗീതം പുറത്ത് വന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ പുറത്തിറങ്ങിയ 'ഡൈനമൈറ്റ്' എന്ന മ്യൂസിക് വീഡിയോയിലൂടെ ലോകമെമ്പാടുമുള്ള സംഗീതാസ്വാദകര്‍ക്കിടയില്‍ തരംഗം തീര്‍ത്ത ബാന്‍ഡ് ആണ് ബിടിഎസ്. ആദ്യ 24 മണിക്കൂറില്‍ യുട്യൂബില്‍ അന്ന് ഡൈനമൈറ്റ് നേടിയത് 10 കോടിയിലേറെ കാഴ്ചക്കാരെ ആയിരുന്നു. എന്നാൽ ഇപ്പോഴിതാ പുതിയ മ്യൂസിക് വീഡിയോയിലൂടെ തങ്ങളുടെതന്നെ മുന്‍പത്തെ റെക്കോര്‍ഡ് മറികടന്നിരിക്കുകയാണ് കൊറിയന്‍ പോപ്പ് (കെ പോപ്പ്) ബോയ് ബാന്‍ഡ് ആയ ബിടിഎസ്. കഴിഞ്ഞ 21ന് പുറത്തിറങ്ങിയ 'ബട്ടന്‍' എന്ന ഗാനമാണ് റെക്കോര്‍ഡ് കാണികളെ നേടിയിരിക്കുന്നത്.

യുട്യൂബ് പ്രീമിയറില്‍ ഒരേസമയം 39 ലക്ഷം പേര്‍ വരെ ഗാനം ആസ്വദിക്കുകയുണ്ടായി. ആ ട്രെന്‍ഡ് ഇപ്പോഴും തുടരുക തന്നെയാണ് ചെയ്യന്നത്. ആദ്യ 24 മണിക്കൂറില്‍ യുട്യൂബില്‍ നേടിയ കാഴ്ചകളുടെ എണ്ണം 11.2 കോടി ആയിരുന്നെങ്കില്‍ ഇതിനകം ആകെ നേടിയിരിക്കുന്നത് 15.1 കോടി കാഴ്ചകളാണ് എന്നതാണ്. യുട്യൂബ് പ്രീമിയറിലും ആദ്യ 24 മണിക്കൂറ്‍ കാഴ്ചകളിലും നിലവിലെ റെക്കോര്‍ഡ് ആണ് ഇത്. 1.3 മില്യണ്‍ ലൈക്കുകളും 58 ലക്ഷം കമന്‍റുകളും ബിടിഎസിന് വീഡിയോയ്ക്കു താഴെ ലഭിച്ചിട്ടുണ്ട്. 5.6 കോടി സബ്സ്ക്രൈബേഴ്സ് ആണ് ബിടിഎസിന് യുട്യൂബില്‍ ഉള്ളത്.


അതേസമയം റെക്കോർഡുകൾ ഉരുക്കി ബട്ടർ എത്തിയപ്പോൾ സന്തോഷിക്കാൻ ഏറെയുണ്ട് ‘ബിടിഎസ് ആർമി’ എന്ന ആരാധകർക്ക്. വിഡിയോയിൽ പലയിടത്തായി ആരാധകരോടുള്ള സ്നേഹപ്രകടനങ്ങളും കാത്തുവയ്ക്കുകയായിരുന്നു താരങ്ങൾ. തന്റെ ‘ആർമി’ ടാറ്റൂവിൽ ജം കുക്ക് ഉമ്മ വയ്ക്കുന്നതും ആർമിയെന്ന ഇംഗ്ലീഷ് അക്ഷരങ്ങൾ പോലെ ഏഴംഗ ബിടിഎസ് സംഘം നിൽക്കുന്നതും കണ്ടതോടെ ആഹ്ലാദത്തിമിർപ്പിലാണ് ഏവരും.

കൂടാതെ ‘ഡൈനമറ്റി’നു ശേഷം ബിടിഎസിന്റെ രണ്ടാമത്തെ ഇംഗ്ലീഷ് മ്യൂസിക് വിഡിയോ കൂടിയാണ് ബട്ടർ. സംഗീതത്തിൽ മാത്രമല്ല ഫാഷനിലും കൊറിയൻ തരംഗം സൃഷ്ടിക്കുകയാണ് ബിടിഎസ് സംഘം ഇപ്പോൾ. ‘ബട്ടർ’ എത്തിയപ്പോൾ പാട്ടിൽ മാത്രമല്ല താരങ്ങളുടെ ലുക്കിലും ആരാധകരുടെ മനസ്സുടക്കിയിട്ടുണ്ട്. ഹെയർ സ്റ്റൈലിനും ഹെയർ കളറിലും പലപ്പോഴായി ഫാഷൻഗോളുകൾ സമ്മാനിക്കുന്നവരാണ് ഈ ഏഴംഗ സംഘം. ഇക്കുറി നീളൻ മുടിയിൽ പർപ്പിൾ നിറവും പുരികത്തിൽ ക്രിസ്റ്റൽ പിയേഴ്സിങ്ങും ചെയ്താണ് ‘കുക്കി’ എത്തിയിരിക്കുനന്ത്. മുടിയിഴകളിൽ പിങ്ക് അണിഞ്ഞ് ആർഎം, യൂണികോൺ നിറങ്ങളിൽ മുടിയൊരുക്കി ജിമീൻ, പഴയ ബ്ലോണ്ട് ലുക്കിലേക്കു മടങ്ങി ജെയ്ഹോപ്, അണ്ടർ കട്ട് ഹെയറുമായി ‘വി’ എന്നിവരും ഹെയർ സ്റ്റൈലിങ് പരീക്ഷണങ്ങൾക്കു വഴിയൊരുക്കുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഷു സദ്യ കഴിക്കേണ്ടുന്ന ഇലയിൽ ബലിച്ചോറ് !! തീരാ വേദനയിൽ നിതിന്റെ കുടുംബം  (8 minutes ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (15 minutes ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (16 minutes ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (16 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (17 minutes ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (18 minutes ago)

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (5 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (5 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (5 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (5 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (16 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (17 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (17 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (19 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (21 hours ago)

Malayali Vartha Recommends