മൂന്നാം മിന്നുകെട്ടിന് ഒരുങ്ങി ബോറിസ് ജോണ്‍സന്‍

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും കാമുകി കാരി സിമണ്ട്സും അടുത്ത വര്‍ഷം ജൂലായ് 30ന് വിവാഹിതരാകുമെന്ന് റിപ്പോര്‍ട്ട്. വിവാഹ വേദി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
മൂന്നാം വിവാഹത്തിന് ഒരുങ്ങുന്ന 56 കാരനായ ബോറിസിനും മുപ്പത്തി മൂന്നുകാരിയായ കാരിയ്ക്കും കഴിഞ്ഞ വര്‍ഷം ഒരു കുഞ്ഞു പിറന്നിരുന്നു-വില്‍ഫ്രഡ് ലൗറി നിക്കോളാസ്.
മരീന വീലറാണ് മുന്‍ ഭാര്യ. ഇരുപത്തിയഞ്ച് വര്‍ഷത്തെ ഈ ബന്ധത്തില്‍ ബോറിസിന് നാലു മക്കളുമുണ്ട്. 2018ല്‍ വേര്‍പിരിഞ്ഞു. ഈ ബന്ധത്തിന് മുമ്പ്അലിഗ്ര മോന്‍സ്റ്റിനായിരുന്നു ജീവിത പങ്കാളി. ഇതിനു മുന്നേ 1822ല്‍ റോബര്‍ട്ട് ജങ്കിന്‍സണ്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരിക്കേ വിവാഹിതനായിട്ടുണ്ട്.
https://www.facebook.com/Malayalivartha

























