Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഭാഗ്യം കടാക്ഷിച്ചില്ലെന്നുകരുതി ടിക്കറ്റ് വലിച്ചെറിഞ്ഞു! ഒടുവിൽ ലഭിച്ചതോ... ഏഴേകാൽ കോടി, ടിക്കറ്റ് മടക്കി നൽകി മാതൃകയായി ഇന്ത്യൻ കുടുംബം; അമേരിക്കയില്‍ അഭിനന്ദന പ്രവാഹം

25 MAY 2021 02:35 PM IST
മലയാളി വാര്‍ത്ത

ഭാഗ്യമില്ലെന്ന് ധാരണയിൽ ടിക്കറ്റ് വലിച്ചെറിഞ്ഞ കോടികളുടെ മൂല്യമുള്ള ലോട്ടറി മടക്കിനല്‍കിയ ഇന്ത്യന്‍ കുടുംബത്തിന് അമേരിക്കയില്‍ അഭിനന്ദനപ്രവാഹം.

ഏഴേകാല്‍ കോടിയുടെ സമ്മാനമാണ് അര്‍ഹതപ്പെട്ട സ്ത്രീക്ക് മടക്കി നല്‍കി ഇന്ത്യന്‍ കുടുംബം മാതൃകയായത്. ഇന്ത്യയിലെ മാതാപിതാക്കളുടെ ഉപദേശമാണ് കുടുംബത്തെ മാറ്റി ചിന്തിപ്പിച്ചത്.

അമേരിക്കയിലെ മസാച്ചുസെറ്റ്‌സില്‍ ലക്കി സ്‌പോട്ട് സ്റ്റോര്‍ നടത്തുന്ന ഇന്ത്യക്കാരന്‍ മൗനിഷ് ഷായും കുടുംബവുമാണ് സത്യസന്ധതയുടെ പര്യായമായി മാറിയത്.

കടയില്‍ നിന്ന് ലോട്ടറി ടിക്കറ്റ് വാങ്ങിയ സ്ത്രീക്കാണ് ടിക്കറ്റിന് കോടികള്‍ സമ്മാനമായി ലഭിച്ചു എന്ന് അറിഞ്ഞിട്ടും മടക്കി നല്‍കിയത്. ടിക്കറ്റിന് സമ്മാനം ലഭിച്ചില്ല എന്ന ധാരണയില്‍ സ്‌റ്റോറില്‍ തന്നെ ലിയാസ് റോസ് ഫിഗ മടക്കി നല്‍കുകയായിരുന്നു.

 

 

തുടര്‍ന്ന് നോക്കിയപ്പോഴാണ് മസാച്ചുസെറ്റ്‌സ് സ്‌റ്റേറ്റ് ലോട്ടറിയുടെ ഡയമണ്ട് ലോട്ടറി ടിക്കറ്റിന് സമ്മാനം ലഭിച്ചതായി അറിഞ്ഞത്. ടിക്കറ്റിന് സമ്മാനം ലഭിച്ചത് അറിഞ്ഞതോടെ രണ്ടുദിവസം ഉറങ്ങാന്‍ കഴിഞ്ഞില്ലെന്ന് മൗനിഷ് ഷാ വ്യക്തമാക്കി.

ശരിയല്ലെന്നും ഇത് അര്‍ഹതപ്പെട്ടവര്‍ക്ക് മടക്കിനല്‍കണമെന്നും മാതാപിതാക്കള്‍ പറഞ്ഞു. ഭാഗ്യം ഉണ്ടെങ്കില്‍ ഇനിയും അത് തങ്ങളെ തേടി വരുമെന്നും മാതാപിതാക്കള്‍ ഉപദേശിച്ചതായി മൗനിഷ് ഷാ പറയുന്നു. മാതാപിതാക്കളുടെ വാക്കു കേട്ട് ടിക്കറ്റ് വാങ്ങിയ സ്ത്രീയെ കണ്ടെത്തുകയായിരുന്നു.

ടിക്കറ്റിന് സമ്മാനം ലഭിച്ചത് അറിഞ്ഞ് ലിയാസ് റോസ് ഫിഗ സന്തോഷം കൊണ്ട് കണ്ണീര്‍ പൂകി. ധൃതി കാരണം ടിക്കറ്റിന് സമ്മാനം ലഭിച്ചോ എന്ന് ശരിക്കും നോക്കാന്‍ സാധിച്ചില്ല. ടിക്കറ്റിന് സമ്മാനം ലഭിച്ചില്ല എന്ന ധാരണയില്‍ വലിച്ചെറിഞ്ഞ് കളഞ്ഞേക്കാന്‍ പറഞ്ഞ് കടയുടമകളെ ഏല്‍പ്പിക്കുകയായിരുന്നുവെന്ന് ലിയാസ് റോസ് പറയുന്നു.

തുടര്‍ന്ന് മൗനിഷ് ഷായുടെ മകന്‍ അഭി ഷാ ടിക്കറ്റ് സ്‌ക്രാച്ച്‌ ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് കോടികളുടെ സമ്മാനം ടിക്കറ്റിന് ലഭിച്ച കാര്യം അറിഞ്ഞത്.

ആദ്യം വലിയ സ്വപ്‌നങ്ങള്‍ കണ്ടെങ്കിലും ഇന്ത്യയിലെ മുത്തശ്ശിയുടെയും മുത്തച്ഛന്റെയും ഉപദേശം കേട്ട് മടക്കി നല്‍കുകയായിരുന്നുവെന്ന് അഭി ഷാ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഷു സദ്യ കഴിക്കേണ്ടുന്ന ഇലയിൽ ബലിച്ചോറ് !! തീരാ വേദനയിൽ നിതിന്റെ കുടുംബം  (29 minutes ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (36 minutes ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (37 minutes ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (37 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (38 minutes ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (39 minutes ago)

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (5 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (5 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (5 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (5 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (17 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (17 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (18 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (19 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (21 hours ago)

Malayali Vartha Recommends