Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാന്പിലേക്ക് മാറ്റും..കടുപ്പിച്ച് ചെന്നിത്തല..ഗുരുതര വീഴ്ച..


ഭർത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി കുടൽമാല പുറത്തെടുത്തു... കുടലിന്റെ ഭാഗങ്ങൾ ഒരു ബാഗിലേക്ക് മാറ്റുന്ന ഭാര്യയെ കണ്ട് ഞെട്ടി ഭർത്താവ്..കരളിന്റെ വലിയൊരു ഭാഗവും വലതു വൃക്കയും കാണാനില്ല..


നാളെ ഉത്രാടം..സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.. ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..

അച്ഛൻ ഹമാസിന്റെ സ്ഥാപകൻ... മകൻ ഇസ്രയേലി ചാരൻ! അച്ഛനായാലും രാജ്യത്തിന് ഭീഷണി ആണേൽ കൊല്ലണം!

26 MAY 2021 04:42 PM IST
മലയാളി വാര്‍ത്ത

More Stories...

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

  തുർക്കിയിലേക്ക് ആയുധങ്ങളുമായി പോകവെ കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിൽ ആറ് ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചനകൾ...

ഹമാസിന്റെ സ്ഥാപകൻ ഹസ്സന്‍ യൂസഫിന്റെ മകൻ ഇസ്രായേലി ചാരൻ! ആദ്യമായി ഈ സത്യം മനസ്സിലാക്കുന്നവർ അക്ഷരാർത്ഥത്തിൽ ഒന്നും ഞെട്ടും പക്ഷേ ഇദ്ദേഹത്തിന്റെ ജീവിത കഥയും അഭിമുഖങ്ങളും കണ്ടു കഴിഞ്ഞാൽ അച്ഛന്റെ പ്രവർത്തികളോട് വിദ്വേഷമുള്ളവർക്ക് ഈ മകനോട് ആരാധന തോന്നും.

വെസ്റ്റ് ബാങ്ക് നഗരമായ രാമള്ളയില്‍ ജനിച്ച മൊസാബ് യൂസഫിനെ, അദ്ദേഹത്തിന്റെ പിതാവ് പലസ്തീന്‍ ഭീകര സംഘടനയുടെ അടുത്ത തലവനായി വളര്‍ത്തിക്കൊണ്ടു വരികയായിരുന്നു. എന്നാല്‍ 1997ല്‍, ഇസ്രയേലിന്റെ ആഭ്യന്തര സുരക്ഷാ വിഭാഗമായ ഷിന്‍ ബെറ്റുമായി മൊസാബ് സഹകരിയ്ക്കാന്‍ ആരംഭിച്ചു.

പത്തു വര്‍ഷക്കാലം അവരുടെ ഏറ്റവും വിലപിടിപ്പുള്ള രഹസ്യാന്വേഷണ സഹായിയായി മൊസാബ് പ്രവര്‍ത്തിച്ചു. ദി ഗ്രീന്‍ പ്രിന്‍സ് എന്നായിരുന്നു അക്കാലത്തെ മൊസാബിന്റെ രഹസ്യനാമം. മൊസാബിന്റെ ഐതിഹാസിക ജീവിതത്തെ കുറിച്ച് 2010 ല്‍ ഒരു പുസ്തകവും, 2014ല്‍ ഡോക്യുമെന്ററി സിനിമയും പുറത്തിറങ്ങിയിട്ടുണ്ട്.

പില്‍ക്കാലത്ത് മൊസാബ് ക്രൈസ്തവ മതത്തിലേക്ക് മാറുകയും, അമേരിക്കയില്‍ രാഷ്ട്രീയ അഭയം തേടി 2018ല്‍ യുഎസ് പൗരനാവുകയും ചെയ്തു. സംഘടനയിലെ അഴിമതിയില്‍ മനം മടുത്ത് മൊസാബിന്റെ മറ്റൊരു സഹോദരനായ സുഹൈബ് യൂസഫും 2019 ല്‍ ഹമാസിനെ വിട്ടകന്നു. 'പാലസ്തീന്‍ ജനതയ്ക്ക് അപകടം ഉണ്ടാക്കുന്ന വംശീയ ഭീകരസംഘടന' എന്നാണ് ഹമാസിനെ പറ്റി സുഹൈബ് പറയുന്നത്.

2017ൽ നടന്ന ഒരു സംഭവം വിവരിച്ചു കൊണ്ട് ആരംഭിക്കാം. 2017 സെപ്റ്റംബർ 27ന് യുഎൻ ഹ്യൂമൻ റൈറ്റ്സ് കൗൺസിൽ നടത്തിയ ഒരു ചർച്ചയുണ്ടായിരുന്നു അന്ന് അവിടെ വന്ന് അഭിപ്രായം പ്രകടിപ്പിച്ച ഒരു ചെറുപ്പക്കാരനെ അന്ന് ആ കോൺഫറൻസ് റൂമിലിരുന്ന ആരും തന്നെ മറക്കാനിടയില്ല,

കാരണം തന്റെ അച്ഛൻ ആണേൽ പോലും ഭീകരവാദ പ്രവർത്തനങ്ങളോ ഒരു രാജ്യത്തിന് നിരക്കാത്തതായ പ്രവർത്തിയിലോ ഏർപ്പെട്ടിട്ടുണ്ടേൽ അത് തുടച്ച് നീക്കാനായി ഏതറ്റം വരെയും പോകണമെന്ന് സ​ഗൗരവത്തോടെ പറഞ്ഞ വ്യക്തി കൂടിയാണ് ഹമാസ് രാജ്യദ്രോഹി ആയി മുദ്രകുത്തപ്പെട്ട ഹമാസിന്റെ സ്വന്തം മകൻ മൊസാബ് ഹസ്സന്‍ യൂസഫ്.

പാലസ്തീൻ ഇസ്രായേൽ വെടിനിര്‍ത്തല്‍ വെള്ളിയാഴ്ച നിലവില്‍ വന്നുവെങ്കിലും ഭീകര സംഘടനയുടെ നേതാക്കളെ തെരഞ്ഞു പിടിച്ച് കൊന്നൊടുക്കണമെന്നാൻ ഇപ്പോൾ മൊസാബ് ഹസ്സന്‍ യൂസഫ് ഇസ്രയേലിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. 'നേതൃത്വത്തെ കൊന്നൊടുക്കിയതു കൊണ്ട് മാത്രം ഹമാസിനെ നശിപ്പിക്കാനാവില്ല. എന്നാല്‍ അതവരെ ഒരു പാഠം പഠിപ്പിക്കും, സ്വന്തം പ്രവൃത്തിയെ പറ്റി ബോധമുള്ളവരാക്കും' എന്നാണ് മൊസാബ് ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തില്‍ പറഞ്ഞത്.

'അടുത്ത തവണ ഇരുചേരിയിലുമുള്ള സാധാരണക്കാരെ ഇത്തരം ചോരക്കളിയിലേക്ക് നയിക്കും മുമ്പ് ആയിരം തവണ നിങ്ങള്‍ ചിന്തിയ്ക്കും. ഇതാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.' തന്റെ പിതാവ് ഉള്‍പ്പെടെയുള്ള ഹമാസിന്റെ ഉന്നത നേതാക്കള്‍ സുരക്ഷിതമായ ബാങ്കറുകളില്‍ ഇരുന്നു കൊണ്ടാവും മിക്കവാറും ഈ അക്രമ പരമ്പരയ്ക്ക് നേതൃത്വം നൽകുന്നത്. എന്നിട്ട് സ്വന്തം ജനങ്ങളുടെ മരണത്തെ വിദേശങ്ങളില്‍ പ്രചരണത്തിനായി ഉപയോഗിയ്ക്കുകയും ചെയ്യുന്നു.

'നൂറുക്കണക്കിന് കുട്ടികള്‍ ഇതിന്റെ വില കൊടുത്തു കഴിഞ്ഞു. ഇത്തരം പ്രവൃത്തി ചെയ്യുന്നവര്‍ അതിനുശേഷം രക്ഷപെടരുത്. ഒറ്റ ദിവസം പോലും അവര്‍ സ്വയം സുരക്ഷിതരാണെന്ന് തോന്നാന്‍ പാടില്ല. മദ്ധ്യേഷ്യാ മേഖലയിലെ പ്രാദേശിക പ്രശ്‌നങ്ങള്‍ താന്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരുന്നതായും മൊസാബ് ഹസ്സൻ പറഞ്ഞു.

ഈയടുത്ത കാലത്തായി ഹമാസിന് അവിടെ പ്രാധാന്യം കുറഞ്ഞു വരുന്നുണ്ട്. അതാണ് ഇപ്പോള്‍ പൊട്ടിപ്പുറപ്പെട്ട പ്രശ്‌നങ്ങളുടെ മൂലകാരണമായി മൊസാബ് ചൂണ്ടിക്കാണിക്കുന്നത്. ഇപ്പോഴത്തെ അസ്വസ്ഥതകള്‍ക്ക് വഴിമരുന്നിട്ട കിഴക്കന്‍ ജെറുസലേമിലെ ഷേക്ക് ജാറയില്‍ ഉണ്ടായ ഉടമസ്ഥവകാശ തര്‍ക്കം ഈ യഥാര്‍ത്ഥ കാരണത്തിന് ഒരു മറ മാത്രമാണ്.

'ട്രംപിന്റെ ഭാഷ മദ്ധ്യപൂര്‍വ്വേഷ്യ ശരിയ്ക്കും മനസ്സിലായിട്ടുണ്ട്. അത് തീയുടെ ഭാഷയായിരുന്നു. അദ്ദേഹം വളരെയൊന്നും സഹിഷ്ണുത കാണിച്ചില്ല'. 'അബ്രഹാം ഉടമ്പടികളുടെ കാര്യത്തില്‍ ഹമാസ് വളരെ അതൃപ്തരാണ്.

കാരണം അതില്‍ അവര്‍ പൂര്‍ണ്ണമായും അവഗണിക്കപ്പെട്ടു' പല മദ്ധ്യപൂര്‍വ്വ രാജ്യങ്ങളുമായി ഈയിടെ ഇസ്രയേല്‍ ഉണ്ടാക്കിയ ഉടമ്പടികളെ പറ്റി സൂചിപ്പിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. 'ആ മേഖലയില്‍ പ്രസിഡണ്ട് ട്രംപ് രൂപപ്പെടുത്തിയ പുതിയ യാഥാര്‍ഥ്യമാണിത്. അതിനോട് പൊരുത്തപ്പെടാന്‍ ഹമാസിന് കഴിയുന്നില്ല. അതിനെ അംഗീകരിയ്ക്കാന്‍ അവര്‍ തയ്യാറല്ല'

ഈ സംഭവ വികാസങ്ങള്‍ ഒട്ടുമുക്കാലും രൂപപ്പെട്ടു വന്നത് ട്രംപ് ഭരണ കൂടത്തിന്റെ അവസാന മാസങ്ങളില്‍ ആയിരുന്നു. ട്രംപിന്റെ കൈയ്യൊപ്പ് പതിഞ്ഞ ആ ഉടമ്പടികളിലൂടെ ബഹ്‌റിന്‍, യുഎഇ, സുഡാന്‍, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളുമായി ഇസ്രയേല്‍ തങ്ങളുടെ ബന്ധങ്ങള്‍ സൗഹൃദപരമാക്കി.

അമേരിക്കന്‍ എംബസി ജെറുസലേമിലേക്ക് മാറ്റിയ ട്രംപിന്റെ തീരുമാനം, ഗോലാന്‍ കുന്നുകളിന്മേല്‍ ഇസ്രയേലിനുള്ള പരമാധികാരം അംഗീകരിയ്ക്കുന്ന തരത്തിലായിരുന്നു. അതിനെതിരെ ഹമാസിന് വലുതായൊന്നും പ്രതികരിയ്ക്കാൻ സാധിച്ചില്ല.

1990 കളുടെ മധ്യത്തില്‍ ഒരു ഇസ്രയേലി ജയിലില്‍ വച്ച് കുറച്ചു കാലം തന്റെ പിതാവിന്റെ സഹപ്രവര്‍ത്തകരോട് ഇടപഴകാന്‍ അവസരമുണ്ടായതാണ് വെളിച്ചത്തിലേക്ക് തന്നെ നയിച്ചത് എന്നാണ് മൊസാബ് യൂസഫ് പറയുന്നു. പിന്നീട് ഇസ്രയേലി ചാരന്മാര്‍ എന്നു സംശയിക്കപ്പെട്ടവരെ തുടച്ചു നീക്കാന്‍ ഹമാസ് പ്രവര്‍ത്തകര്‍ മെഗ്ഗിഡോ ജയിലില്‍ വച്ച് നടത്തിയ പീഡന പരമ്പരയും നേരില്‍ക്കാണാന്‍ ഇടയായി.

'ആ സമയത്ത് നൂറുക്കണക്കിന് പേരെ ഹമാസ് പീഡിപ്പിയ്ക്കുകയും കൊലചെയ്യുകയും ചെയ്തിരുന്നു. നഖങ്ങള്‍ക്കടിയില്‍ സൂചി തറയ്ക്കുക, ശരീരമാസകലം പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് കത്തിച്ച് ചാമ്പലാക്കുക തുടങ്ങി മനസ്സാക്ഷിയെ മരവിപ്പിക്കുന്ന പീഡനങ്ങള്‍ മൊസാബ് ഇപ്പോഴും ഓര്‍ക്കുന്നു. 'അവരില്‍ പലര്‍ക്കും ഇസ്രയേലി രഹസ്യാന്വേഷണ വിഭാഗത്തോട് യാതൊരു ബന്ധവുമുണ്ടായിരുന്നില്ല' എന്നാണ് മൊസാബ് പറയുന്നത്.

2006 ല്‍ ഗാസയിലെ പാലസ്തീനികളാല്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ടവരാണ് ഹമാസ് എങ്കിലും, മാദ്ധ്യമ വാര്‍ത്തകളില്‍ കാണുന്നതു പോലെയുള്ള സ്വീകാര്യത അവര്‍ക്ക് ജനങ്ങളുടെ ഇടയില്‍ ഇല്ല എന്നതാണ് വാസ്തവം. 'ഗാസയിലെ ഭൂരിപക്ഷം നിശബ്ദരായിരിയ്ക്കുന്നത് അവര്‍ ഹമാസിനെ പിന്തുണയ്ക്കുന്നതു കൊണ്ടല്ല, മറിച്ച് ഭയക്കുന്നതു കൊണ്ടാണ്'.

'ജനങ്ങള്‍ ഭയത്തില്‍ ജീവിയ്ക്കുന്നു. ഹമാസ് ആയുധം കൊണ്ട് അവരെ ഭരിയ്ക്കുന്നു. നിങ്ങള്‍ എതിര്‍ത്താല്‍ അവര്‍ ഉടനടി നിങ്ങളെ വെടിവച്ചോ, കെട്ടിത്തൂക്കിയോ കൊല്ലും. നിങ്ങളും നിങ്ങളുടെ കുടുംബവും തുടച്ചു നീക്കപ്പെടും ഇതാണ് അവിടുത്തെ നിയമം'

2009 മുതല്‍ തനിക്ക് തന്റെ കുടുംബത്തോട് ബന്ധമില്ല എന്ന് മൊസാബ് യൂസഫ് പറയുന്നു. ധാരാളം യാത്രകള്‍ ചെയ്യാറുണ്ടെങ്കിലും, ഒരിയ്ക്കലും സ്വദേശത്തേക്ക് പോകുന്നതിനെ പറ്റി ചിന്തിയ്ക്കുന്നില്ല. കാരണം അവിടെ ഉറപ്പുള്ള മരണമാണ് മൊസാബിനെ കാത്തിരിയ്ക്കുന്നത്.

സ്വന്തം പിതാവ് തന്നെ മകനെ വധിയ്ക്കാന്‍ അനുയായികള്‍ക്ക് അനുമതി കൊടുത്തു കഴിഞ്ഞിരിയ്ക്കുന്നു. ''അവന്‍ എന്റെ പുത്രനല്ല' എന്ന് പരസ്യമായി തന്നെ തന്റെ പിതാവ് പറഞ്ഞു കഴിഞ്ഞു.

അതിന്റെ അര്‍ത്ഥം, തന്റെ അനുയായികള്‍ക്ക് അവനെ വധിയ്ക്കണമെങ്കില്‍, അങ്ങനെയാവാം. തടസ്സപ്പെടുത്താന്‍ ഞാന്‍ വരികയില്ല എന്നുള്ള സൂചനയാണ്. എന്നിരുന്നാലും തന്റെ പിതാവിനോടുള്ള പോരാട്ടത്തിൽ ഇപ്പോഴും ഉറച്ച് നിൽക്കുകയാണ് ഹമാസിന്റെ സ്വന്തം പുത്രൻ. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (3 minutes ago)

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (32 minutes ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (36 minutes ago)

ന്യൂനമർദ്ധം ചതിച്ചു..  (41 minutes ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (1 hour ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (1 hour ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (1 hour ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (1 hour ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (1 hour ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (2 hours ago)

പാർട്ടി സെക്രട്ടറി പെട്ടു..  (2 hours ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (3 hours ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (3 hours ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (3 hours ago)

Malayali Vartha Recommends