Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലോകത്ത് ആദ്യമായി കോവിഡ് വാക്സിൻ സ്വീകരിച്ച പുരുഷൻ വില്യം ഷേക്‌സ്‌പിയർ മരണമടഞ്ഞു; മരണകാരണം കോവിഡല്ല ...

28 MAY 2021 01:41 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ന് രാത്രി ഇറാനില്‍ അതിശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്

80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..

  ഹോർമുസ് കടലിടുക്കിൽ മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ, ഇറാനിൽ ശക്തമായ സൈനിക ആക്രമണവുമായി അമേരിക്ക

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം

ഇന്തോനേഷ്യയുടെ പരമോന്നത ബഹുമതിയായ 'ബിന്താങ് അദിപൂര്‍ണ ഓഫ് ദി റിപ്പബ്ലിക് ഓഫ് ഇന്തോനേഷ്യ'പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചു....

ലോകത്ത് കോവിഡ് വാക്സിൻ സ്വീകരിച്ച ആദ്യത്തെ പുരുഷനും രണ്ടാമത്തെ വ്യക്തിയുമായിരുന്ന 81 വയസുകാരൻ വില്യം ഷേക്‌സ്‌പിയർ മറ്റ് ആരോഗ്യപ്രശ്നങ്ങൾ മൂലം മരണമടഞ്ഞു. 2020 ഡിസംബർ എട്ടിനാണ് വില്യം ഷേക്സ്പിയർ കോവിഡ് വാക്സീൻ സ്വീകരിച്ച് വാർത്തകളിൽ ഇടംപിടിച്ചത്. യുകെ കോവെൻട്രി സ്വദേശിയാണ് ഇദ്ദേഹം...

 

മരണകാരണം കോവിഡുമായി ബന്ധപ്പെടാത്തല്ലെന്നു ആരോഗ്യ വിദഗ്ധരും ബന്ധുക്കളും പറഞ്ഞു ...കോവിഡുമായി ബന്ധമില്ലാത്ത മറ്റ് ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് 81 വയസുകാരനായ ഷേക്‌സ്‌പിയർ മരണത്തിന് കീഴടങ്ങിയത് എന്ന് കവൻറി കൗൺസിലർ ആയ ജെയ്ൻസ് ഇൻസ് മാധ്യമങ്ങളെ അറിയിച്ചു. കോവിഡ് 19 വാക്സിൻ സ്വീകരിച്ച അതേ ആശുപത്രിയിൽ വെച്ചാണ് അദ്ദേഹം അന്ത്യശ്വാസം വലിച്ചത്.

 

 

 

2020 ഡിസംബറിൽ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ കോവെൻട്രി ആൻഡ് വാർവിക്ഷൈറിൽ വെച്ചാണ് വില്യം ഷേക്‌സ്‌പിയർ ഫൈസർ-ബയോഎൻടെക് വാക്സിൻ സ്വീകരിച്ചത്. ലോകത്ത് ആദ്യമായി കോവിഡ് വാക്സിൻ സ്വീകരിച്ച വ്യക്തി 91 വയസുകാരിയായ മാർഗരറ്റ് കീനൻ ആയിരുന്നു.

 

കോവിഡ് വാക്സിൻ സ്വീകരിക്കുന്നത് തന്നെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമായ ഒരു സംഭവമാണ് എന്നായിരുന്നു ഫൈസർ-ബയോഎൻടെക് വാക്സിൻ സ്വീകരിച്ചു കൊണ്ട് വില്യം ഷേക്‌സ്‌പിയർ പ്രതികരിച്ചത്. 'ഇനി മുതൽ ഈ വാക്സിൻ നമ്മുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കും, അല്ലേ? ഇത് നമ്മുടെ ജീവിതത്തെയും ജീവിതരീതികളെയും മാറ്റിമറിക്കാൻ ആരംഭിച്ചിരിക്കുന്നു' - കഴിഞ്ഞവർഷം അദ്ദേഹം പറഞ്ഞു

 

 

 

അദ്ദേഹത്തിന് ലഭിച്ച ഏറ്റവും വലിയ ആദരം വാക്സീൻ സ്വീകരിക്കാൻ കഴിഞ്ഞതാണെന്ന് സുഹൃത്തും കോവൻട്രി കൗൺസിലറുമായ ജെയ്ൻസ് ഇൻസ് പറഞ്ഞു

 

'ഷേക്‌സ്‌പിയർ വളരെ സ്നേഹമുള്ള ഒരു മനുഷ്യനായിരുന്നു. തന്റെ പ്രദേശം മികച്ചതാക്കി മാറ്റുന്നതിൽ എപ്പോഴും പ്രതിബദ്ധത പുലർത്തിയിട്ടുള്ള വ്യക്തിത്വത്തിന് ഉടമയായിരുന്നു. അദ്ദേഹവും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ചേർന്ന് 1980കളിൽ നട്ടുപിടിപ്പിച്ച മരങ്ങൾക്കിടയിലൂടെ നടക്കാനായിരുന്നു ലോക്ക്ഡൗൺ സമയത്ത് പ്രദേശവാസികൾ ഏറെ ഇഷ്ടപ്പെട്ടത്' - ഒരു പ്രസ്താവനയിലൂടെ ജെയ്ൻസ് ഇൻസ് പറയുന്നു.

 

 

 

തന്റെ അവസാന കാലത്തും ആളുകളെ വാക്സിൻ സ്വീകരിക്കുന്നതിനായി പ്രോത്സാഹിപ്പിക്കാൻ വില്യം ഷേക്‌സ്‌പിയർ എപ്പോഴും മുൻനിരയിൽ തന്നെ ഉണ്ടായിരുന്നു. ഒരു ഫോട്ടോഗ്രാഫർ കൂടിയായിരുന്ന വില്യം ജാസ് മ്യൂസിക്കും ഇഷ്ടപ്പെട്ടിരുന്നു. സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായി സമയം ചെലവഴിക്കാൻ എപ്പോഴും താത്പര്യം കാണിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം എന്നും ജെയ്ൻസ് ഓർക്കുന്നു.

 

ഷേക്‌സ്പിയറിന്റെ ഭാര്യ ജോയ് അദ്ദേഹത്തിന്റെ മരണത്തിനു ശേഷം ഒരു അനുസ്മരണക്കുറിപ്പ് എഴുതിയിരുന്നു. കോവിഡിന് എതിരെയുള്ള വാക്സിൻ പുരുഷന്മാർക്കിടയിൽ ആദ്യമായി സ്വീകരിക്കാനുള്ള ഭാഗ്യം ലഭിച്ചതിൽ അദ്ദേഹം എന്നും സന്തുഷ്ടനായിരുന്നു എന്നും അതിൽ അദ്ദേഹത്തിന് വലിയ കടപ്പാടുണ്ടെന്നും ജോയ് പറഞ്ഞു.

 

 

 

'അക്കാര്യത്തിൽ അദ്ദേഹത്തിന് വലിയ അഭിമാനം തോന്നി. അതേക്കുറിച്ചുള്ള മാധ്യമ റിപ്പോർട്ടുകൾ കാണുമ്പോൾ എപ്പോഴും അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചിരുന്നു. ഒരുപാട് പേരുടെ ജീവിതത്തിൽ ഗുണപരമായ മാറ്റമുണ്ടാക്കാൻ പോന്ന ഒരു കാര്യമാണ് താൻ നിർവഹിച്ചത് എന്ന വിശ്വാസം അദ്ദേഹം വെച്ചു പുലർത്തി.

 

അതേക്കുറിച്ച് മറ്റുള്ളവരോട് സംസാരിക്കാനും അദ്ദേഹം വലിയ താത്പര്യം കാട്ടി. കാണുന്നവരോടും സംസാരിക്കുന്നവരോടും ഷേക്‌സ്‌പിയർ കോവിഡ് വാക്സിൻ എടുക്കാൻ ഓർമിപ്പിക്കുകയും അതിനായി പ്രോത്സാഹിപ്പിക്കുകയും ചെയ്യുമായിരുന്നു' - ഒരു ട്രസ്റ്റ് മുഖാന്തിരം പുറത്തിറക്കിയ അനുസ്‍മരണക്കുറിപ്പിലൂടെ ഭാര്യ ജോയ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കിയിലെ സ്വകാര്യ ഏലത്തോട്ടത്തിൽ ജോലിക്കിടെ മരച്ചില്ല ഒടിഞ്ഞുവീണ് തോട്ടം തൊഴിലാളിയായ സ്ത്രീക്ക് ദാരുണാന്ത്യം...  (4 minutes ago)

വയനാട് കള്ളാടി ദുരന്തം... ഇന്ന് പുലർച്ചെ മീനാക്ഷിപ്പുഴയോട് ചേർന്ന പ്രദേശത്ത് നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി.... മരിച്ചവരുടെ എണ്ണം നാലായി....  (45 minutes ago)

ഗാഡ്ഗിൽ കമ്മറ്റി നിർദ്ദേശങ്ങൾ നടപ്പാക്കണം: ചെറിയാൻ ഫിലിപ്പ്  (52 minutes ago)

  വിനോദസഞ്ചാരകേന്ദ്രമായ മൂന്നാറിൽ ഗതാഗതക്കുരുക്ക് രൂക്ഷം... കൊച്ചി– ധനുഷ്‌കോടി ദേശീയപാതയിൽ പഴയ മൂന്നാറിനു സമീപം ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് വാഹനങ്ങൾക്ക് നിയന്ത്രണം  (1 hour ago)

ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു... ഡൽഹിയിൽ ശക്തമായ മഴയെ തുടർന്ന് പലയിടത്തും വെള്ളക്കെട്ടും ​ഗതാ​ഗതക്കുരുക്കും രൂക്ഷം  (1 hour ago)

ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ വള്ളസ്സദ്യ വഴിപാടുകൾ പള്ളിയോടസേവാസംഘത്തിന്റെ നേതൃത്വത്തിൽ ജൂലായ് 19-ന് തുടങ്ങും...  (1 hour ago)

14-ാമത് ജെപിഇഎഫ് ഡയബറ്റിസ് കണ്‍വെന്‍ഷന് വെള്ളിയാഴ്ച  കോവളത്ത് തുടക്കം... ആഗോള ആരോഗ്യ വിദഗ്ധരെ ഒരുമിച്ച് കൊണ്ടുവരുന്ന സമ്മേളനം മന്ത്രി കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും  (1 hour ago)

മുൻ മന്ത്രി ഡോ. എം.കെ. മുനീറിന്റെ ഭാര്യാ മാതാവ് നിര്യാതയായി  (1 hour ago)

കാ​പ്പാ നി​യ​മ​പ്ര​കാ​രം ജ​യി​ലി​ൽ ക​ഴി​യു​ന്ന തി​രു​വ​ന​ന്ത​പു​രം കോ​ര്‍പ​റേ​ഷ​നി​ലെ ബി.​ജെ.​പി കൗ​ണ്‍സി​ല​ര്‍ ആ​ര്‍. സു​ഗ​ത​ന് സത്യപ്രതിജ്ഞ ചെയ്യാൻ താൽക്കാലിക ഇളവ് അനുവദിക്കണമെന്ന അടിയന്തര ഹർജി ഇന്  (1 hour ago)

വീട്ടിലെ ലിഫ്റ്റിൽ കുടങ്ങി വയോധികന് ദാരുണാന്ത്യം‌  (2 hours ago)

സങ്കടമടക്കാനാവാതെ.... അസീർ മേഖലയിലുള്ള അൽജഅ്ദ ചുരത്തിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഒരേ കുടുംബത്തിലെ ആറ് പേർ ക്ക് ദാരുണാന്ത്യം  (2 hours ago)

ആശുപത്രി വികസന സമിതികളിൽ എസ്.സി/എസ്.ടി, വനിതാ പ്രാതിനിധ്യം നിർബന്ധമാക്കി ഉത്തരവിറക്കി ആരോഗ്യ വകുപ്പ്....  (2 hours ago)

വയനാട് കള്ളാടിയിൽ മണ്ണിടിച്ചിൽ ദുരന്തം... കാണാതായവർക്കായി ഇന്നും തെരച്ചിൽ തുടരും.... മേഖലയിൽ നാല് സോണുകളായി തിരിച്ചാണ് തെരച്ചിൽ നടത്തുന്നത്, അപകട മേഖല പ്രതിപക്ഷ നേതാവ് പിണറായി വിജയനും, സിപിഐഎം സംസ്ഥാന  (2 hours ago)

ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഹരിക്കാൻ സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ  (3 hours ago)

തലസ്ഥാനത്തെ രണ്ടാം മെഡിക്കല്‍ കോളജിന് 'കെ കരുണാകരന്‍ മെമ്മോറിയല്‍ മെഡിക്കല്‍ കോളേജ്' എന്ന് നാമകരണം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി  (3 hours ago)

Malayali Vartha Recommends