Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാന്പിലേക്ക് മാറ്റും..കടുപ്പിച്ച് ചെന്നിത്തല..ഗുരുതര വീഴ്ച..


ഭർത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി കുടൽമാല പുറത്തെടുത്തു... കുടലിന്റെ ഭാഗങ്ങൾ ഒരു ബാഗിലേക്ക് മാറ്റുന്ന ഭാര്യയെ കണ്ട് ഞെട്ടി ഭർത്താവ്..കരളിന്റെ വലിയൊരു ഭാഗവും വലതു വൃക്കയും കാണാനില്ല..


നാളെ ഉത്രാടം..സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.. ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..

പതിമൂന്ന് വയസ്സ് മാത്രം പ്രായമുള്ള ബാലികയെ ആ പതിനാലുകാരൻ കുത്തിയത്​ 114 തവണ; അരുംകൊല നടത്തിയ ഫുച്ചി 'കുട്ടിക്കൊലയാളി'യല്ല, കത്തിത്തലപ്പ്​ പൊട്ടി കുട്ടിയുടെ തലയോട്ടിയിൽ കുരുങ്ങി ഇരുന്നെന്ന് പോസ്റ്റുമാർട്ടം റിപ്പോർട്ട്...

30 MAY 2021 06:28 PM IST
മലയാളി വാര്‍ത്ത

More Stories...

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

  തുർക്കിയിലേക്ക് ആയുധങ്ങളുമായി പോകവെ കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിൽ ആറ് ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചനകൾ...

ലോകത്ത് ഇതുവരെയും നടക്കാൻ ഇടയില്ലാത്ത രീതിയിൽ അരുംകൊല നടത്തി ഫ്ലോറിഡയിലെ പതിനാലുകാരൻ. 'ഒരാളെ കൊല്ലാന്‍ പോകുക'യാണെന്ന്​ സ്​കൂളിലെ കൂട്ടുകാരോട്​ എയ്​ഡന്‍ ഫുച്ചി പറഞ്ഞത്​ തമാ​ശയായേ അവരെടുത്തിരുന്നുള്ളൂ. എന്നാല്‍, സഹപാഠിയായ ട്രിസ്റ്റന്‍ ബെയ്​ലിയുടെ അരുംകൊലക്കുപിന്നില്‍ ഫുച്ചിയാണെന്നറിഞ്ഞതോടെ അവരെല്ലാം ഞെട്ടി.

ബെയ്​ലിയെ കൊലപ്പെടുത്തിയെന്നതു മാത്രമല്ല, 114 തവണ അവളെ കത്തികൊണ്ട്​ കുത്തിയാണ്​ ഫുച്ചി വധിച്ചതെന്നത്​ ആ 14കാരന്‍റെ ക്രൂരമായ മാനസികാവസ്​ഥയുടെ തെളിവായിരുന്നു.
13 വയസ്സു മാത്രമുള്ള ബെയ്​ലിയെ ആളൊഴിഞ്ഞ മരക്കൂട്ടങ്ങള്‍ക്കിടയിലേക്ക്​ വിളിച്ചുകൊണ്ടുപോയാണ്​ ഫുച്ചി 114 തവണ ദേഹത്ത്​ കത്തി കുത്തിയിറക്കിയത്​.ശരീരത്തിന്‍റെ മുഴുവന്‍ ഭാഗങ്ങളിലുമെന്നപോലെ കു​ത്തേറ്റ പാടുകള്‍ നിറഞ്ഞിരിക്കുകയും ചെയ്തു.

കത്തിത്തലപ്പ്​ പൊട്ടി ബാലികയുടെ തലയോട്ടിയില്‍ കുരുങ്ങിക്കിടക്കുകയായിരുന്നുവെന്ന്​ പോസ്റ്റ്​മോര്‍ട്ടത്തിനിടെ കണ്ടെത്തി. കത്തിയുടെ ബാക്കിഭാഗം മൃതദേഹം ഉപേക്ഷിച്ച സ്​ഥലത്തിനടുത്ത കുളത്തില്‍ നിന്നായിരുന്നു കിട്ടിയത്.

ഈ മാസാദ്യമാണ്​ ലോകത്തെ ഞെട്ടിച്ച അരുംകൊല നടന്നത്​. ഇതിനുശേഷം ഈ കുട്ടിക്കൊലയാളിയെ ഏതുവിധം പരിഗണിക്കണമെന്നതിനെ ചൊല്ലി നിയമജ്​ഞര്‍ക്കിടയില്‍ ചര്‍ച്ച നടക്കുകയായിരുന്നു. ഒടുവില്‍ കഴിഞ്ഞ ദിവസം അവര്‍ തീരുമാനത്തിലെത്തി -'കിരാതമായ ക്രൂരത കണക്കിലെടുത്ത്​ ഫുച്ചിയെ മുതിര്‍ന്നയാള്‍ക്കു സമാനമായ രീതിയില്‍ പരിഗണിക്കണം'.

പ്രായപൂര്‍ത്തിയായില്ലെന്നതു കണക്കിലെടുത്ത്​ നേരത്തേ, 'സെക്കന്‍ഡ്​ ഡിഗ്രി' കൊലപാതകമായി പരിഗണിച്ചത്​ മാറ്റി മുന്‍കൂട്ടി ആസൂത്രണം ചെയ്​ത്​ നടപ്പാക്കിയ ക്രൂരമായ കൊലപാതകമെന്ന നിലയില്‍ മുതിര്‍ന്നവരുടെ കുറ്റകൃത്യത്തിന്​ സമാനമായി 'ഫസ്റ്റ്​ ഡിഗ്രി' കൊലപാതകമായി പരിഗണിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

കുട്ടിക്കൊലയാളിയെന്നതു മാറി മുതിര്‍ന്ന കൊലയാളിയെന്ന നിലയിലാണ്​ ഫുച്ചി വിചാരണ നേരിടേണ്ടിവരിക. ഇതോടെ ജീവപര്യന്തം തടവുശിക്ഷയാണ്​ ഈ എട്ടാം​ഗ്രേഡ്​ വിദ്യാര്‍ഥിയെ കാത്തിരിക്കുന്നത്​. ഫുച്ചിയെ മുതിര്‍ന്നവര്‍ക്കായുള്ള ജയിലിലേക്ക്​ മാറ്റും.

'ഒരു 14കാരനെതി​െര ഫസ്റ്റ്​ ഡിഗ്രി കൊലപാതകക്കേസ്​ ചാര്‍ജ്​ ചെയ്യുന്നതില്‍ എനിക്കൊട്ടും സന്തോഷമുണ്ടായിരുന്നില്ല. എന്നാല്‍, എല്ലാ വസ്​തുതകളും സാഹചര്യങ്ങളും നിയമവശവും പരിശോധിച്ചശേഷം ഈ കൊലപാതകം മുതിര്‍ന്നവരുടേതിന്​ സമാനമായി കൈകാര്യം ചെയ്യണമെന്ന തീരുമാനത്തിലെത്താന്‍ എനിക്കും എക്​സിക്യൂട്ടിവ്​ ടീമിനും പ്രയാസവുമുണ്ടായിരുന്നില്ല' -സ്​റ്റേറ്റ്​ അറ്റോര്‍ണി ആര്‍.ജെ. ലാരിസ മാധ്യമപ്രവര്‍ത്തകരോട്​ പറഞ്ഞു. 'ഒരാ​െ​ള കൊല്ലുമെന്ന്​ അവന്‍ കൂട്ടുകാരോട്​ പറഞ്ഞിരുന്നു. മരക്കൂട്ടങ്ങള്‍ക്കിടയിലേക്ക്​ കൂട്ടിക്കൊണ്ടുപോയി കുത്തിക്കൊല്ലുമെന്നാണ്​ പറഞ്ഞതും. എന്നാല്‍, ആരെയാണെന്ന്​ പറഞ്ഞിരുന്നില്ല' -അറ്റോര്‍ണി പറഞ്ഞു.

മാതൃദിനത്തിലാണ്​ ഡര്‍ബിന്‍ ക്രോസിങ്ങിനടുത്തുള്ള കുളത്തിനരികില്‍​ ബെയിലിയുടെ മൃതദേഹം കാണപ്പെട്ടത്​. ഫുച്ചിയുടെ വീട്ടില്‍നിന്ന്​ ഒരു കിലോമീറ്റര്‍ പോലുമില്ല ഇവിടേക്ക്​. ബെയിലിയുടെ കുടുംബം അവളെ കാണാനില്ലെന്ന്​ പരാതിപ്പെട്ട്​ എട്ടുമണിക്കൂറിന്​ ശേഷമാണ്​ അയല്‍ക്കാരിലൊരാള്‍ മൃത​ദേഹം കണ്ടത്​. ഇതിനടുത്ത കുളത്തില്‍നിന്നാണ്​ കത്തി കണ്ടെടുത്തത്​. മെയ്​ പത്തിനാണ്​ ഫുച്ചി പിടിയിലായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (1 hour ago)

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (1 hour ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (2 hours ago)

ന്യൂനമർദ്ധം ചതിച്ചു..  (2 hours ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (2 hours ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (2 hours ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (2 hours ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (3 hours ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (3 hours ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (3 hours ago)

പാർട്ടി സെക്രട്ടറി പെട്ടു..  (4 hours ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (4 hours ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (4 hours ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (4 hours ago)

Malayali Vartha Recommends