ചരിത്രനക്ഷത്രമായി നീരജ് ചോപ്ര, ഒളിമ്പിക്‌സിലെ അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ ആദ്യ മെഡലിനു സ്വര്‍ണനിറമേകി 23കാരനായ നീരജ് ചോപ്ര

ചരിത്രനക്ഷത്രമായി നീരജ് ചോപ്ര, ഒളിമ്പിക്‌സിലെ അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ ആദ്യ മെഡലിനു സ്വര്‍ണനിറമേകി 23കാരനായ നീരജ് ചോപ്ര. ടോക്യോ ഒളിമ്പിക്‌സിലെ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര ഇന്നലെ രചിച്ചത് സുവര്‍ണചരിത്രം.
ഒളിമ്പിക്‌സിലെ അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ ആദ്യ മെഡലിനു സ്വര്‍ണനിറമേകി 23കാരനായ നീരജ് ചോപ്ര ഇന്നലെ ജാവലിന്‍ പായിച്ചത് 87.58 മീറ്റര്‍ ദൂരത്തിലേക്ക്. രണ്ടാമത്തെ ശ്രമത്തിലായിരുന്നു ചരിത്രം കുറിച്ചത്.
അത്‌ലറ്റിക് ഇതിഹാസങ്ങളായ മില്‍ഖ സിംഗിനും പി.ടി. ഉഷയ്ക്കും പിടികൊടുക്കാത്ത ഒളിമ്പിക് മെഡല്‍ നീരജിന്റെ കരുത്തിലേറി ഇന്ത്യയിലേക്കു വന്നു. ടോക്യോ ഒളിമ്പിക്‌സിലെ ഇന്ത്യയുടെ ഏഴാമത്തെ മെഡലാണ് ഇന്നലെ നീരജ് നേടിയെടുത്തത്.
ആദ്യത്തെ സ്വര്‍ണവും. 2008ല്‍ അഭിനവ് ബിന്ദ്രയ്ക്കു ശേഷം വ്യക്തിഗത സ്വര്‍ണം നേടുന്ന ആദ്യത്തെ ഇന്ത്യക്കാരനുമാണ് നീരജ് ചോപ്ര.പുരുഷ വിഭാഗം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ ബജ്‌റംഗ് പൂനിയ ഇന്നലെ നേടിയ വെങ്കലവും അഭിമാന നേട്ടമായി.
നീരജ് ചോപ്ര നിങ്ങളുടെ നേട്ടം എന്നും ഓര്‍മ്മിക്കപ്പെടും. യുവ കായികതാരത്തിന്റെ അത്യുജ്ജ്വലപോരാട്ടം. ഇന്ത്യക്കാര്‍ മുഴുവന്‍അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി.
ചരിത്രം കുറിക്കാനുള്ള തടസം നിങ്ങള്‍ നീക്കി.തികച്ചും അപ്രതീക്ഷിതമായ വിജയമാണ് നീരജ് കൈവരിച്ചത്. എല്ലാ യുവാക്കള്‍ക്കും പ്രചോദനമാണെന്നും രാഷ്ട്രപതിയും പറഞ്ഞു.
"
https://www.facebook.com/Malayalivartha

























