നൂറ്റാണ്ടുകൾ കഴിയുമ്പോൾ ബഹിരാകാശത്ത് മനുഷ്യർ ജനിക്കും; ആളുകൾ ബഹിരാകാശത്ത് കോളനികളുണ്ടാക്കി താമസമാക്കും! ഇവിടുത്തുകാർ അവധിയാഘോഷിക്കാൻ യെല്ലോസ്റ്റോൺ നാഷണൽ പാർക്ക് സന്ദർശിക്കുന്നത് പോലെ, വരും കാലങ്ങളിൽ ബഹിരാകാശത്ത് നിന്നും ആളുകൾ ഭൂമി സന്ദർശിച്ചേക്കുമെന്നും ജെഫ് ബെസോസ്

ലോകം ഇനി കാണുവാൻ പോകുന്നത് വമ്പൻ മാറ്റങ്ങളെന്ന് ആമസോണിൻെറ സ്ഥാപകനും ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പന്നനുമായ ജെഫ് ബെസോസ്. നൂറ്റാണ്ടുകൾ കഴിയുമ്പോൾ ബഹിരാകാശത്ത് മനുഷ്യർ ജനിക്കുമെന്നും അവിടം അവരുടെ ആദ്യത്തെ വീടായി മാറുമെന്നും . ആളുകൾ ബഹിരാകാശത്ത് കോളനികളുണ്ടാക്കി താമസമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇവിടുത്തുകാർ അവധിയാഘോഷിക്കാൻ യെല്ലോസ്റ്റോൺ നാഷണൽ പാർക്ക് സന്ദർശിക്കുന്നത് പോലെ, വരും കാലങ്ങളിൽ ബഹിരാകാശത്ത് നിന്നും ആളുകൾ ഭൂമി സന്ദർശിച്ചേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മനുഷ്യരാശിയുടെ ഉത്ഭവസ്ഥാനമാണ് ഭൂമി എന്ന ആശയമാണ് തന്‍റെ കമ്പനിയുടെ പേരായ 'ബ്ലൂ ഒറിജിൻ' കൊണ്ട് ഉദ്ദേശിച്ചത്, അല്ലാതെ, അതിന്‍റെ 'അന്തിമ വിധി' എന്ന രീതിയിലല്ലെന്നും അദ്ദേഹം പറയുകയുണ്ടായി. വാഷിംഗ്ടൺ ഡിസിയിൽ നടന്ന '2021 ഇഗ്നേഷ്യസ് ഫോറ'ത്തിൽ ബെസോസ് ബഹിരാകാശത്തെയും ബ്ലൂ ഒറിജിനിന്റെ പദ്ധതികളെയും ബഹിരാകാശ പര്യവേക്ഷണവും ഭൂമിയെ സംരക്ഷിക്കുന്നതും തമ്മിലുള്ള ബന്ധത്തെയും കുറിച്ച് സംസാരിക്കുകയുണ്ടായി.
അതോടൊപ്പം തന്നെ ബഹിരാകാശ കോളനി എന്ന തന്‍റെ പദ്ധതിയെ കുറിച്ചും അദ്ദേഹം വിശദീകരിക്കുകയുണ്ടായി. 'ഭൂമിയുടെ കാലാവസ്ഥയെയും ഗുരുത്വാകർഷണ ശക്തിയെയും അനുകരിക്കുന്ന ഫ്ലോട്ടിങ് ആവാസ വ്യവസ്ഥകൾ' എന്നാണ് അദ്ദേഹം അതിനെ വിശേഷിപ്പിച്ചത്. ഫ്ലോട്ടിംഗ്, സ്പിന്നിംഗ് സിലിണ്ടറുകൾക്ക് ഒരു ദശലക്ഷത്തോളം ആളുകളെ ഉൾക്കൊള്ളാൻ കഴിയുമെന്നും, കൂടാതെ "നദികളും വനങ്ങളും വന്യജീവികളും" അത്തരം കോളനികളിലുണ്ടായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടാതെ തന്‍റെ ഹൈസ്കൂൾ ബിരുദദാന വേളയിൽ നടത്തിയ പ്രസംഗത്തിലായിരുന്നു ഭാവിയിൽ ബഹിരാകാശത്ത് നിലനിന്നേക്കാവുന്ന നിർമ്മിത പരിതസ്ഥിതികൾ, കലാകാരന്‍റെ ഭാവനയിൽ ബെസോസ് ബഹിരാകാശ കോളനികൾ നിർമ്മിക്കുക എന്ന ആശയം ആദ്യമായി പരാമർശിച്ചത്. എന്നാൽ, മറ്റൊരു ഗ്രഹത്തിൽ ജീവിതം പുനരാരംഭിക്കാൻ ശ്രമിക്കുന്നതിനേക്കാൾ മികച്ച ഓപ്ഷനാണ് ബഹിരാകാശ കോളനികളെന്ന് താൻ വിശ്വസിക്കുന്നതായി അദ്ദേഹം കഴിഞ്ഞ ദിവസം വെളിപ്പെടുത്തുകയും ചെയ്തു.
https://www.facebook.com/Malayalivartha






















