സിംഹത്തിന്റെ കൂട്ടില്‍ യുവതിയുടെ അഭ്യാസം... സിംഹം അടുത്തേയ്ക്ക് വരാത്തത് കൊണ്ട് യുവതി രക്ഷപ്പെട്ടു

റോസാപ്പൂക്കളുമായി സിംഹത്തെ പാര്‍പ്പിച്ചിരിക്കുന്ന മൃഗശാലയില്‍ യുവതിയുടെ അഭ്യാസപ്രകടനം അല്പം കടന്നുപോയി. എനിക്ക് നിന്നോടു ഭയങ്കര സ്‌നേഹമാണെന്ന് യുവതി സിംഹത്തെ നോക്കി വിളിച്ചു പറഞ്ഞാണ് കൂട്ടില്‍ കയറിയത്. ഇതെല്ലാം കണ്ട് സിംഹം ദൂരത്തു തന്നെ നില്‍ക്കുന്നതായി വീഡിയോയില്‍ കാണാം.
അതിനുശേഷം അല്പസമയം യുവതി കൂടിനുളളില്‍ നൃത്തം ചെയ്ത പൂക്കളും ഒരു ഡോളറിന്റെ നോട്ടുകളും സിംഹത്തിന് നേരെ എറിഞ്ഞു കൊടുത്തു. ഇത്രയൊക്കെ കണ്ടിട്ടും സിംഹം അടുത്തേയ്ക്ക് വരാത്തത് കൊണ്ട് യുവതി രക്ഷപ്പെട്ടു.
അധികൃതര്‍ എത്തിയപ്പോഴേക്കും യുവതി ജീവനും കൊണ്ട് രക്ഷപ്പെട്ടു. സമീപത്തുണ്ടായിരുന്ന ചെറുപ്പക്കാരനാണ് ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്. ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു.
https://www.facebook.com/Malayalivartha
























