13 കോടി രൂപയുടെ ഇന്‍ഷ്വറന്‍സ് എടുത്ത് മോഡല്‍.... ഇത്രയും തുകയുടെ ഇന്‍ഷ്വറന്‍സ് എന്തിനുവേണ്ടി?

ബ്രസീലില്‍ മോഡല്‍ 1.3 മില്യണ്‍ പൗണ്ട് അതായത് ഏകദേശം 13 കോടി രൂപയുടെ ഇന്‍ഷുറന്‍സ് എടുത്തു. എന്നാല്‍ ഇന്‍ഷ്വറന്‍സ് എന്തിനുവേണ്ടിയാണെന്ന് അറിയുമ്പോഴാണ് ഏവരും ഞെട്ടിപ്പോകുന്നത്. 13 കോടി രൂപയ്ക്ക് അവരുടെ നിതംബങ്ങളാണ് ഇന്‍ഷ്വര്‍ ചെയ്തിട്ടുള്ളത്.
നതി കിഹാര എന്ന മോഡലാണ് ഇത്തരമൊരു സാഹസത്തിന് തുനിഞ്ഞത്. ബ്രസീലിലെ മികച്ച നിതംബങ്ങള്‍ കണ്ടെത്തുന്ന വാര്‍ഷിക സൗന്ദര്യമത്സരമായ മിസ് ബംബം കിരീടം 35കാരിയായ നതി കിഹാര അടുത്തിടെ നേടിയിരുന്നു. അതിന് ശേഷമാണ് നിതംബം ഇന്‍ഷ്വര്‍ ചെയ്തത്. രണ്ടുകുട്ടികളുടെ അമ്മ കൂടിയാണ് ഇവര്‍.
എന്റെ ശരീര സൗന്ദര്യം സംരക്ഷിക്കുന്നതിന് ഞാന്‍ വളരെയധികം പരിശീലനം നടത്തുന്നുണ്ട്. എന്റെ നിതംബം ഇംപ്ലാന്റുകളില്‍ നിന്ന് മുക്തമാണ്. അതുകൊണ്ടാണ് ഞാന്‍ പ്രശസ്തയായത്. ഇത് ബ്രസീലിലെ ഏറ്റവും വലുതാണ്. അതിനാല്‍, ഇത് ഇന്‍ഷുറന്‍സില്‍ ഉള്‍പ്പെടുത്തുന്നതില്‍ കാര്യമുണ്ടെന്നും കിഹാര പറയുന്നു.
അതേ സമയം ഒരു മോഡല്‍ തന്റെ നിതംബം ഇന്‍ഷ്വര്‍ ചെയ്യുന്നത് ആദ്യമായല്ല. 40കളില്‍ ബെറ്റി ഗ്രെബിള്‍ എന്ന ഹോളിവുഡ് നടിയുടെ കാലുകള്‍ ഒരു മില്യണ്‍ ഡോളറിന് ഏകദേശം 7.4 കോടി രൂപയ്ക്ക് ഇന്‍ഷ്വര്‍ ചെയ്തതോടെയാണ് ഈ പ്രവണത ആരംഭിച്ചത് മരിയ കാരി, ഡാനിയല്‍ ക്രെയ്ഗ്, ജാമി ലീ കര്‍ട്ടിസ്, ഡേവിഡ് ബെക്കാം തുടങ്ങിയ നിരവധി പ്രമുഖര്‍ അവരുടെ ശരീരഭാഗങ്ങള്‍ ഇന്‍ഷ്വര്‍ ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha
























