വഞ്ചകരേയും ദേശസ്‌നേഹികളേയും തിരിച്ചറിയാന്‍ റഷ്യക്കാര്‍ക്ക് സാധിക്കും; കൂടെ നിന്ന് ചതിക്കുന്നവരെ ഭൂമുഖത്ത് നിന്ന് തുടച്ചു നീക്കും; റഷ്യന്‍ ടിവി ചാനലില്‍ യുദ്ധവിരുദ്ധ റാലിയുടെ ദൃശ്യങ്ങള്‍ വന്നതിനു പിന്നാലെ താക്കീതുമായി പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍

കൂടെ നിന്ന് റഷ്യയെ ചതിക്കുന്നവരെ ഭൂമുഖത്ത് നിന്ന് തുടച്ചു നീക്കുമെന്ന് പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. യുഎസിനും മറ്റു രാജ്യങ്ങള്‍ക്കും വിവരങ്ങള്‍ ചോര്‍ത്തുന്നവരെയും റഷ്യയില്‍ യുദ്ധത്തിനെതിരെ പ്രക്ഷോഭം നടത്തുന്നവരെയും ഉദ്ദേശിച്ചാണ് പുടിന്‍ ഇത്തരത്തില്‍ ഭീഷണി മുഴക്കിയിരിക്കുന്നത്. വഞ്ചകരേയും ദേശസ്‌നേഹികളേയും തിരിച്ചറിയാന്‍ റഷ്യക്കാര്‍ക്ക് സാധിക്കുമെന്നും ചതിക്കുന്നവരെ കടിച്ചുതുപ്പുമെന്നും പുടിന്‍ പറഞ്ഞു.
സ്വയം ശുദ്ധീകരണം നടത്തുന്നതിലൂടെയേ രാജ്യത്തെ ശക്തിപ്പെടുത്താന്‍ സാധിക്കൂ. രാജ്യത്തിന്റെ അഖണ്ഡതയും സഹവര്‍ത്തിത്വവും നിലനിര്‍ത്തുന്നതിനും വെല്ലുവിളികള്‍ നേരിടുന്നതിന് തയാറെടുക്കുന്നതിനും അത് അത്യാവശ്യമാണ്. റഷ്യയെ നശിപ്പിക്കുകയാണു പാശ്ചാത്യ രാജ്യങ്ങളുടെ ലക്ഷ്യം', പുടിന്‍ പറഞ്ഞു. റഷ്യന്‍ ടിവി ചാനലില്‍ യുദ്ധവിരുദ്ധ റാലിയുടെ ദൃശ്യങ്ങള്‍ വന്നതിനു പിന്നാലെയാണ് പുടിന്റെ പ്രസ്താവന.
https://www.facebook.com/Malayalivartha























