യുക്രെയ്‌നില്‍ സ്‌കൂളിനു നേരെ റഷ്യന്‍ ആക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു

യുക്രെയ്‌നിലെ സാംസ്‌കാരിക കേന്ദ്രത്തിനും സ്‌കൂളിനും നേരെ റഷ്യ നടത്തിയ ഷെല്ലാക്രമണത്തില്‍ 21 പേര്‍ മരിച്ചു. 25 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പ്രാദേശിക പ്രോസിക്യൂട്ടര്‍മാര്‍ അറിയിച്ചു.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഖാര്‍കിവ് നഗരത്തിന് പുറത്തുള്ള മെരേഫ പട്ടണത്തിലെ ഒരു സ്‌കൂളിലും സാംസ്‌കാരിക കേന്ദ്രത്തിലും വെടിവയ്പുണ്ടായത്. പരിക്കേറ്റവരില്‍ 10 പേരുടെ നില ഗുരുതരമാണെന്നും പ്രോസിക്യൂട്ടര്‍മാര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha























