യുക്രെയ്‌നില്‍ ഇനിയും ഇന്ത്യക്കാര്‍.. ഓപ്പറേഷന്‍ ഗംഗ അവസാനിച്ചിട്ടില്ല, മടങ്ങി വരാന്‍ ആഗ്രഹമുള്ള എല്ലാവരെയും ഇന്ത്യയിലേക്ക് എത്തിക്കും.... യുക്രെയ്‌നില്‍ ഇരുപതോളം ഇന്ത്യക്കാര്‍, അവരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്ന് കേന്ദ്രസര്‍ക്കാര്‍

യുക്രെയ്‌നില്‍ ഇനിയും ഇന്ത്യക്കാര്‍.. ഓപ്പറേഷന്‍ ഗംഗ അവസാനിച്ചിട്ടില്ല, മടങ്ങി വരാന്‍ ആഗ്രഹമുള്ള എല്ലാവരെയും ഇന്ത്യയിലേക്ക് എത്തിക്കും.... യുക്രെയ്‌നില്‍ ഇരുപതോളം ഇന്ത്യക്കാര്‍, അവരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്ന് കേന്ദ്രസര്‍ക്കാര്‍.
ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി വിമാനങ്ങള്‍ അയക്കുമെന്നും വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇനിയും ഇന്ത്യക്കാരുണ്ട്. ചിലര്‍ ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നില്ല.
എന്നാല്‍, 15 മുതല്‍ 20 വരെ ആളുകള്‍ തിരികെ വരാന്‍ ആഗ്രഹിക്കുന്നവരാണ്. അവരുടെ മോചനത്തിനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നുമാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്.രക്ഷാ ദൗത്യമായ ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായ വിമാനങ്ങള്‍ പ്രവര്‍ത്തനം നിര്‍ത്തിയിട്ടില്ലെന്നും വിദേശകാര്യ വക്താവ് അരിംഗ്ദം ബാഗ്ചി പറഞ്ഞു. ഖെര്‍സോണില്‍ കുറച്ച് ഇന്ത്യക്കാര്‍ കുടുങ്ങിക്കിടപ്പുണ്ട്.
സാധ്യമായ എല്ലാ സഹായങ്ങളും ഇവര്‍ക്ക് എത്തിക്കുന്നുണ്ട്. മടങ്ങി വരാന്‍ ആഗ്രഹമുള്ള എല്ലാവരെയും ഇന്ത്യയിലേക്ക് എത്തിക്കും. ഓപ്പറേഷന്‍ ഗംഗ തുടരുക തന്നെ ചെയ്യുമെന്നും അരിംഗ്ദം ബാഗ്ചി പറഞ്ഞു.
യുക്രെയ്ന്റെ തെക്കന്‍ ഭാഗമായ ഖെര്‍സേണില്‍ കുടുങ്ങിയ മൂന്ന് ഇന്ത്യക്കാരെ കഴിഞ്ഞ ദിവസം ക്രിമിയയിലെ സിംഫെരോപോളിലൂടെയും മോസ്‌കോയിലൂടെയും രക്ഷപെടുത്തിയിരുന്നു.
"
https://www.facebook.com/Malayalivartha























