ഒന്ന് തീരും മുമ്പ് അടുത്ത യുദ്ധം; ഇറാന്‍ ഇസ്രയേല്‍ ആണവ യുദ്ധത്തിന് സാധ്യത; ഇസ്രയേലിലെ ജനങ്ങളെ ഒഴിപ്പിക്കാന്‍ ദ്വീപ് വാങ്ങാന്‍ തിരക്കിട്ട ചര്‍ച്ച

ആണവായുധ ഭീഷണിയില്‍ ഇസ്രയേല്‍. ഇറാന്‍ ആണവായുധം വികസിപ്പിക്കുകയും ഇസ്രയേലിനു മേല്‍ ഭീഷണി ഉടലെടുക്കുകയും ചെയ്യാനുള്ള സാധ്യത കണക്കിലെടുത്ത്, ഇസ്രയേലിലെ ജനതയെ ഒഴിപ്പിക്കാനും സുരക്ഷിതമായി താമസിപ്പിക്കാനും മെഡിറ്ററേനിയന്‍ കടലില്‍ സ്ഥിതി ചെയ്യുന്ന ഗ്രീക്ക് ദ്വീപുകള്‍ വാങ്ങാമെന്ന ആശയം മുന്നോട്ടുവച്ച് ഇസ്രയേലിലെ അറ്റോണിയായ അവ്‌റി സ്റ്റീനര്‍.
ഇസ്രയേലിലെ കരേന്‍ കയേമത് ലെസ്രായേല്‍ ജ്യൂയിഷ് നാഷനല്‍ ഫണ്ടിന്റെ ഉപസ്ഥാപനമായ ഹെയ്മാനുറ്റയുടെ യോഗത്തിലാണു സ്റ്റീനര്‍ തന്റെ നിര്‍ദേശം സമര്‍പ്പിച്ചത്. എന്നാല്‍, ഇസ്രയേല്‍ മേഖലയ്ക്ക് പുറത്ത് സ്ഥലം വാങ്ങുന്നതു തങ്ങളുടെ പരിധിയിലുള്ള കാര്യമല്ലെന്ന് ജ്യൂയിഷ് നാഷനല്‍ ഫണ്ട് അറിയിച്ചു. ലോക സയണിസ്റ്റ് കോണ്‍ഗ്രസിന്റെ സജീവ അംഗം കൂടിയാണു സ്റ്റീനര്‍. മെഡിറ്ററേനിയയിലെ ഗ്രീക്ക് ദ്വീപുകള്‍ ജനവാസം കുറഞ്ഞവയും ഇസ്രയേലുമായി അടുപ്പം പുലര്‍ത്തുന്നവയുമാണ്. അതിനാല്‍ തന്നെ ഇതു വാങ്ങുന്നത് മനുഷ്യത്വം മുന്‍നിര്‍ത്തിയുള്ള ഒരു കച്ചവടമാകുമെന്നാണു സ്റ്റീനറുടെ അഭിപ്രായം.
ഇറാനില്‍ നിന്ന് ആണവ മിസൈല്‍ ആക്രമണങ്ങള്‍ ഉണ്ടാകുന്ന പക്ഷം ഗ്രീക്ക് ദ്വീപിലേക്ക് ആളുകളെ ഒഴിപ്പിക്കാന്‍ സാധിക്കുമെന്നും അതുവഴി സുരക്ഷിതമാകാമെന്നും സ്റ്റീനര്‍ പറഞ്ഞു. ഏതെങ്കിലും പ്രകൃതിദുരന്തങ്ങളുണ്ടായാലും പൗരന്‍മാരെ രക്ഷിച്ചുകൊണ്ട് ദ്വീപുകളിലേക്കു പോകാമെന്നും സ്റ്റീനര്‍ പറഞ്ഞു.അതേസമയം ലോകവേദിയിലെ തങ്ങളുടെ പ്രധാന എതിരാളിയായ ഇറാന്റെ പ്രതിരോധ, സൈനിക വിപുലപ്പെടുത്തലുകള്‍ ഇസ്രയേല്‍ ആശങ്കയോടെയാണു കാണുന്നത്. ഇറാന്റെ കൈവശം മൂവായിരത്തിലേറെ ബാലിസ്റ്റിക് മിസൈലുകളുണ്ടെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് ജനറര്‍ കെന്നത്ത് മക്കിന്‍സി പറഞ്ഞിരുന്നു. ഇവയില്‍ പലതും ഇസ്രയേലില്‍ എത്താന്‍ ശേഷിയുള്ളതാണ്.
ഇറാന്റെ ആണവപദ്ധതി ഊര്‍ജോത്പാതനം ലക്ഷ്യമിട്ടുള്ളതാണ്. എന്നാല്‍ ഇതിന്റെ മറവില്‍ ആണവായുധങ്ങള്‍ വികസിപ്പിക്കുന്നുണ്ടെന്ന് ഇറാന്റെ എതിര്‍പക്ഷത്തു നി!ല്‍ക്കുന്ന പല രാജ്യങ്ങളും ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ഇസ്രയേല്‍ ഇറാന്റെ ആണവനിലയങ്ങളില്‍ സൈബര്‍ ആക്രമണങ്ങള്‍ നടത്തിയതായി വന്‍ അഭ്യൂഹം ഇടയ്ക്കു പ്രചരിച്ചിരുന്നു. ഇറാന്റെ ആണവപദ്ധതിയെക്കുറിച്ച് ഇസ്രയേലിലെ ആളുകളില്‍ വലിയ ആശങ്കയുമുണ്ട്. ഇതു കൂട്ടുന്ന പരാമര്‍ശമാണ് കെന്നത്ത് മക്കിന്‍സി നടത്തിയത്. മെഡിറ്ററേനിയന്‍ കടലി!ല്‍ ഇറ്റലി, സൈപ്രസ്, ഫ്രാന്‍സ്, ഗ്രീസ്, സ്‌പെയി!ന്‍, ക്രൊയേഷ്യ, തുര്‍ക്കി, മാള്‍ട്ട, അല്‍ബേനിയ,ലബനന്‍, മോണ്ടിനെഗ്രോ, സിറിയ തുടങ്ങിയ രാജ്യങ്ങള്‍ക്കൊക്കെ ദ്വീപുകളുണ്ട്. ഏറ്റവും കൂടുതല്‍ മെഡിറ്ററേനിയന്‍ ദ്വീപുകളുള്ളത് ഇറ്റലിക്കും ഗ്രീസിനുമാണ്. മെഡിറ്ററേനിയയിലെ അഞ്ചാമത്തെ ദ്വീപും ചരിത്രപരമായി വന്‍ പ്രാധാന്യമുള്ളതുമായ ക്രീറ്റ്, എവിയ, റോഡ്‌സ് തുടങ്ങിയ പ്രശസ്ത ദ്വീപുകളില്‍ പലതും ഗ്രീസിന്റെ ഉടമസ്ഥതയിലാണ്.
https://www.facebook.com/Malayalivartha























