യുക്രൈനിൽ 'കിൻസൽ' ഹൈപ്പർസോണിക് മിസൈൽ പ്രയോഗിച്ച് റഷ്യ....എന്താണ് 'കിൻസൽ'?

യുക്രൈനിൽ ആദ്യമായി 'കിൻസൽ' ഹൈപ്പർസോണിക് മിസൈൽ പ്രയോഗിച്ചതായി റഷ്യ അവകാശപ്പെട്ടു. യുക്രൈനിന്റെ പടിഞ്ഞാറൻ ഭാഗത്തുള്ള ആയുധശേഖരം നശിപ്പിക്കാനാണ് ആണവായുധം വഹിക്കാൻ ശേഷിയുള്ള മിസൈൽ പ്രയോഗിച്ചതെന്നാണ് റഷ്യ ഇൻറർഫാക്‌സ് ന്യൂസ് ഗജൻസി പുറത്തുവിട്ട വാർത്തയിൽ അവകാശപ്പെട്ടത്.
ഇവാനോ ഫ്രാൻകിവ്‌സ്‌ക് പ്രദേശത്ത് ഡെലിറ്റിൻ ഗ്രാമത്തിൽ മിസൈലുകളും വെടിക്കോപ്പുകളും സൂക്ഷിച്ച അണ്ടർഗ്രൗണ്ട് വെയർഹൗസുകൾ തകർത്തതയാണ് റഷ്യൻ പ്രതിരോധ മന്ത്രാലയ വക്താവ് ഇഗോർ കൊനാഷെൻകോവ് പറഞ്ഞത്. നാറ്റോ രാജ്യമായ റൊമാനിയയിൽനിന്ന് 50 കിലോമീറ്റർ അകലെയുള്ള പ്രദേശമാണ് ഇവാനോ ഫ്രാൻകിവ്‌സ്‌ക്.
എന്താണ് 'കിൻസൽ'?
കഠാരയെന്ന് അർഥമുള്ള കിൻസൽ ആണവായുധം വഹിക്കാൻ ശേഷിള്ള ബാലിസ്റ്റിക് മിസൈലാണ്.ശബ്ദത്തേക്കാൾ പത്തുമടങ്ങ് വേഗത്തിൽ സഞ്ചരിക്കുന്ന ഈ മിസൈലിന് എയർഡിഫൻസ് സംവിധാനങ്ങളെ മറികടക്കാനാകും.
1500-2000 കിലോമീറ്റർ ദൂരമാണ് മിസൈലിന് സഞ്ചരിക്കാൻ കഴിയുന്ന ഏകദേശ ദൂരപരിധി.
480 കിലോ ഭാരമുള്ള പാരമ്പര്യ പേലോഡോ ആണവ പേലോഡോ വഹിക്കാനാകും.
എട്ടു മീറ്ററാണ് കിൻസലിന്റെ നീളം. ഒരു മീറ്ററാണ് വീതി. 4300 കിലോ മീറ്ററാണ് വിക്ഷേപണ ഭാരം.
https://www.facebook.com/Malayalivartha























