ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യമായി അഞ്ചാം തവണയും
ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യമായി അഞ്ചാം തവണയും നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. യൂറോപ്യന്‍ രാജ്യമായ ഫിന്‍ലാന്‍ഡാണ് ലോകത്ത് ഏറ്റവുമധികം സന്തോഷമുള്ള രാജ്യമായി ഇത്തവണയും തിരഞ്ഞെടുക്കപ്പെട്ടത്. സാമ്ബത്തികവും സാമൂഹികവുമായ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് ഫിന്‍ലാന്‍ഡ് ഈ നേട്ടം സ്വന്തമാക്കിയത്. സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ വീണ്ടും ഒന്നാം സ്ഥാനത്തെത്തിയ ഫിന്‍ലാന്‍ഡ് ഈ നേട്ടം കരസ്ഥമാക്കിയത് എങ്ങനെയെന്ന് നോക്കാം..
ഐക്യരാഷ്ട്ര സഭയുടെ വാര്‍ഷിക സൂചിക പ്രകാരമാണ് ഏറ്റവും സന്തോഷം നിറഞ്ഞ രാജ്യത്തെ കണ്ടെത്തുന്നത്. ജനങ്ങളുടെ ക്ഷേമവും സാമ്ബത്തിക സ്ഥിതിയും ഇതിനായി വിലയിരുത്തും. യുഎന്നിന്റെ ആറ് മാനദണ്ഡങ്ങള്‍ മുന്‍നിര്‍ത്തി സന്തോഷത്തിന്റെ അളവുകോല്‍ നിശ്ചയിക്കുന്നു. ആളോഹരി വരുമാനം, സാമൂഹ്യപിന്തുണ, ആയുര്‍ ദൈര്‍ഘ്യം, സാമൂഹ്യസ്വാതന്ത്ര്യം, ഉദാരമനസ്കത, അഴിമതിവിരുദ്ധത, പൗരന്മാര് സ്വന്തം ജീവിതത്തെ എങ്ങനെ കാണുന്നു എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ഒന്ന് മുതല്‍ പത്തുവരെയുള്ള സ്കോറില്‍ മനസിലാക്കുന്നു. ഇതിലൂടെയാണ് പട്ടിക തയ്യാറാക്കുന്നത്.
റഷ്യ, നോര്‍വെ, സ്വീഡന്, എസ്തോണിയ എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന വടക്കന്‍ യൂറോപ്പിലെ കൊച്ചുരാജ്യമാണ് ഫിന്‍ലാന്‍ഡ്. ഹെല്‍സിങ്കിയാണ് തലസ്ഥാന നഗരം. സ്കാന്ഡിനേവിയന് രാജ്യമായ ഇവിടെ അതികഠിനമായ തണുപ്പാണുള്ളത്. അഴിമതിയില്ലാത്ത സുതാര്യമായ ഭരണം, ആണ്‍പെണ്‍, തൊഴിലാളിമുതലാളി എന്നിങ്ങനെയുള്ള വ്യത്യാസമില്ലായ്ക, വിദ്യാഭ്യാസക്ഷേമ പദ്ധതികളില്‍ തുല്യത എന്നിവയാണ് ഫിന്‍ലാന്‍ഡിന്റെ പ്രത്യേകത. ഇതെല്ലാമാണ് കഴിഞ്ഞ അഞ്ച് വര്‍ഷമായി ഫിന്‍ലാന്‍ഡിന് സന്തുഷ്ട രാഷ്ട്രമെന്ന പദവി നല്‍കുന്നത്.
https://www.facebook.com/Malayalivartha