സ്വന്തം ജനങ്ങളെ എന്ത് വിലകൊടുക്കും സംരക്ഷിക്കുന്ന നയമാണ് മോദി സർക്കാരിന്..മോദിയെ വാനോളം പ്രശംസിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ..

ഇന്ത്യൻ സർക്കാരിന്റെ നയങ്ങളെ പ്രശംസിച്ച് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ. സ്വന്തം ജനങ്ങളെ എന്ത് വിലകൊടുക്കും സംരക്ഷിക്കുന്ന നയമാണ് മോദി സർക്കാരിന് ഉള്ളതെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു.
ഖൈബർ പഖ്തൂങ്ക്വയിൽ നടന്ന പൊതുറാലിക്കിടെയായിരുന്നു സംഭവം. എപ്പോഴും സ്വതന്ത്രമായി വിദേശ നയങ്ങൾ സ്വീകരിച്ച ഇന്ത്യയെ പ്രശംസിക്കുന്നുവെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു. ഇന്ന് ഇന്ത്യ യുഎസുമായി സഖ്യത്തിലാണ്. ക്വാഡ് സഖ്യത്തിലെ അംഗവുമാണ് ഇന്ത്യ. റഷ്യയിൽ നിന്നും എണ്ണയും ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ട്. എല്ലാത്തിലും മികച്ച നിലപാട് സ്വീകരിക്കുന്ന ഇന്ത്യ എന്നും സ്വന്തം ജനങ്ങളെ സംരക്ഷിക്കുന്നവരാണ് എന്ന് പാക് പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം ഇമ്രാൻ ഖാൻ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും രാജിവെച്ചേക്കും എന്ന സൂചനകളാണ് ലഭിക്കുന്നത്. പാകിസ്താനിൽ പ്രതിപക്ഷ പാർട്ടികൾ അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിലുള്ള വോട്ടെടുപ്പ് നടക്കുന്നതിന് മുൻപേ ഇമ്രാൻ ഖാന്റെ തന്നെ പാർട്ടിയായ തെഹരീക് ഇ ഇൻസാഫ്(പിടിഐ)ലെ 24ഓളം എംപിമാർ പിന്തുണ പിൻവിലിച്ചു. അവിശ്വാസപ്രമേയത്തിൽ ഇമ്രാൻ ഖാനെതിരെ വോട്ട് ചെയ്യുമെന്നും ഇവർ പരസ്യമായി അറിയിച്ചു. ഇതോടെ ഇമ്രാന്റെ പ്രധാനമന്ത്രി കസേര പ്രതിസന്ധിയിലായിരിക്കുകയാണ്.
https://www.facebook.com/Malayalivartha























